$ads={1}
സോപ്പ് നിർമ്മിക്കാൻ ആദ്യം വേണ്ടത് സോപ്പ് ബേസ് ആണ് ഇത് കടകളിൽ വാങ്ങാൻ കിട്ടും അല്ലെങ്കിൽ ഓൺലൈനിൽ വാങ്ങാം ഞാൻ ഇവിടെ ഒരു കിലോ സോപ്പ് ബേസ് ആണ് ഉപയോഗിക്കുന്നത് ആദ്യം സോപ്പ് ബസ്സ് ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക.
ഇനിയും വേണ്ടത് കസ്തൂരിമഞ്ഞളാണ് ഞാൻ ഇവിടെ ഉപയോഗിക്കുന്നത് പച്ച കസ്തൂരി മഞ്ഞളാണ്. ഒരു കിലോ സോപ്പ് ബേസിന് ഞാൻ ഉപയോഗിക്കുന്നത് 100 ഗ്രാം പച്ച കസ്തൂരി മഞ്ഞളിന്റെ നീര് ആണ്. ആദ്യം കസ്തൂരിമഞ്ഞള് കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി നുറുക്കി എടുക്കുക. ഇനിയും വേണ്ടത് ചെറുനാരങ്ങയാണ് ഞാൻ മൂന്ന് ചെറുനാരങ്ങ എടുത്തിട്ടുണ്ട്. മൂന്ന് ചെറുനാരങ്ങയും ചെറിയ കഷണങ്ങളാക്കി കട്ട് ചെയ്തു കഷണങ്ങളാക്കി വെച്ചിരിക്കുന്നു കസ്തൂരി മഞ്ഞളിനൊപ്പം ചേർത്ത് മിക്സിയിൽ നല്ലതുപോലെ അടിച്ചെടുക്കുക. ശേഷം ഇത് ഒരു തുണിയിൽ നല്ലതുപോലെ നീര് പിഴിഞ്ഞെടുക്കുക
ഇനിയും നേരത്തെ കഷണങ്ങളാക്കി വച്ചിരിക്കുന്ന സോപ്പ് ബേസ് ചൂടു വെള്ളത്തിന്റെ മുകളിൽ വച്ച് മെൽറ്റ് ചെയ്തെടുക്കുക. ഇതിലേക്ക് നമ്മൾ പിഴിഞ്ഞു വച്ചിരിക്കുന്ന കസ്തൂരി മഞ്ഞളിന്റെയും നാരങ്ങയുടെയും നീര് ചേർക്കുക. ഇനിയും വേണ്ടത് ഓറഞ്ച് പീൽ പൗഡർ ആണ് ഒരു കിലോ സോപ്പ് ബേസിന് ഞാൻ ഉപയോഗിക്കുന്നത് 20 ഗ്രാം ഓറഞ്ച് പീൽ പൗഡർ ആണ്. ഇതിലേക്ക് 20 ഗ്രാം ഓറഞ്ച് പീൽ പൗഡർ ചേർക്കുക.
$ads={2}
ഇനിയും വേണ്ടത് തേനാണ് ഞാൻ ഒരു കിലോ സോപ്പ് ബേസിന് മൂന്ന് ടേബിൾ സ്പൂൺ തേൻ ആണ് ചേർക്കുന്നത്. അപ്പോൾ മൂന്ന് ടേബിൾ സ്പൂൺ തേനും ചേർക്കുക ഇനിയും വേണ്ടത് സോപ്പിന് മണത്തിനു വേണ്ടി എസെൻഷ്യൽ ഓയിൽ ആണ് ഇത് നിർബന്ധമില്ല വേണമെന്നുള്ളവർ മാത്രം ചേർത്താൽ മതി. ഇതും കടകളിൽ വാങ്ങാൻ കിട്ടും ഇല്ലെങ്കിൽ ഓൺലൈൻ വാങ്ങാം ഇത് പല മണത്തിൽ ഉള്ളത് കിട്ടും നിങ്ങൾക്ക് ഇഷ്ടപ്പെട്ട മണം ഉപയോഗിക്കാം.
ഞാൻ ഒരു കിലോ സോപ്പ് ബേസിന് പത്തു മില്ലി എസെൻഷ്യൽ ഓയിലാണ് ഉപയോഗിക്കുന്നത് അപ്പോൾ 10 മില്ലി എസെൻഷ്യൽ ഓയിലും ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക നല്ലപോലെ മിക്സ് ചെയ്ത ശേഷം സോപ്പ് മോഡിലേക്ക് ഒഴിക്കുക സോപ്പും ഓൾഡ് ഓൺലൈനിൽ വാങ്ങാൻ കിട്ടും ശേഷം 12 മണിക്കൂർ നേരം സോപ്പ് കട്ടിയാകാൻ വെക്കുക 12 മണിക്കൂറിനുശേഷം ഇത് ഉപയോഗിക്കാം
Tags:
Beauty Tips