ഒരു ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി നുറുക്കി എടുക്കുക. ശേഷം ഒരു പാത്രത്തിൽ മൂന്ന് ടേബിൾസ്പൂൺ പച്ചരിയും രണ്ട് ഗ്ലാസ് വെള്ളവും അരിഞ്ഞുവച്ചിരിക്കുന്ന ഉരുളക്കിഴങ്ങും ചേർത്ത് ചെറുതീയിൽ നല്ലതുപോലെ വേവിച്ച് വറ്റിച്ചെടുക്കുക. വെള്ളം നല്ലത് പോലെ വറ്റി കഴിയുമ്പോൾ മിക്സിയിൽ ഇത് നല്ലതുപോലെ അടിച്ചു കുഴമ്പുരൂപത്തിലാക്കി എടുക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ കോൺഫ്ലവറും ഒരു ടേബിൾ സ്പൂൺ പാൽപ്പൊടിയും കൂടി ചേർത്ത് നല്ലതുപോലെ ഇളക്കുക. ശേഷം മുഖത്ത് തേച്ച് പിടിപ്പിക്കാം മുഖം നല്ലതുപോലെ ഉണങ്ങിക്കഴിയുമ്പോൾ കഴുകിക്കളയാം. ആഴ്ചയിൽ രണ്ടു തവണ ഇങ്ങനെ ചെയ്താൽ മുഖത്തിന് നല്ല കളറും തിളക്കവും കിട്ടും