എല്ലാവിധ കണ്ണ് രോഗങ്ങൾക്കും
2 ചെറിയ ചന്ദനാദി ഗുളിക വെള്ളത്തിൽ അരച്ചുകലക്കി കണ്ണിൽ ഒഴിക്കുന്നത് കണ്ണിലെ എല്ലാ രോഗങ്ങൾക്കും നല്ലൊരു പരിഹാരമാർഗമാണ്
3 പനിനീരോ മുലപ്പാലോ കണ്ണിലോഴിക്കുന്നതും കണ്ണിലെ ഒരുവിധപ്പെട്ട എല്ലാ അസുഖങ്ങൾക്കും ഒരു നല്ല പ്രതിവിധിയാണ്
കണ്ണിൽ കുരുവിന്
തഴുതാമ വേര് തേനിൽ അരച്ച് കണ്ണിൽ എഴുതുന്നത് കൺകുരു മാറാൻ നല്ലൊരു പരിഹാരമാർഗമാണ്
4 ഇരട്ടിമധുരം തേനിൽ അരച്ച് കണ്ണിൽ പുരട്ടുന്നത് കൺകുരു വിട്ടുമാറാൻ നല്ലൊരു പരിഹാരമാർഗമാണ്
5 കുരുവില്ലാകടുക്ക തേനിൽ അരച്ച് ഇടയ്ക്കിടെ കണ്ണിൽ പുരട്ടുന്നത് കൺകുരു വിട്ടുമാറാൻ നല്ലൊരു പരിഹാരമാർഗമാണ്
$ads={1}
കണ്ണിൽ ചതവോ മുറിവോ പറ്റിയാൽ
1 പൂവാംകുറുന്തലിന്റെ ഇലയുടെ നീര് കണ്ണിൽ ഒഴിക്കുന്നത് കണ്ണിലെ ചതവിനും മുറിവിനും നല്ലൊരു പരിഹാരമാർഗമാണ്
2 നന്ത്യാർവട്ടത്തിന്റെ പൂവ് അരച്ച ശേഷം നീരെടുത്ത് കണ്ണിൽ ഒഴിക്കുന്നത് കണ്ണിലെ മുറിവിനും ചതവിനും ഒരു ഉത്തമ പരിഹാരമാർഗമാണ്
3 കാട്ടു തക്കാളിയുടെ തളിരില പിഴിഞ്ഞ് നീര് എടുത്ത്ര രണ്ടോ മൂന്നോ തുള്ളി കണ്ണീരൊഴുക്കുന്നത് കണ്ണിലെ മുറിവിനും ചതവിനും നല്ലൊരു പരിഹാരമാർഗമാണ്
4ചുവന്നുള്ളി ജീരകം ചെത്തിപ്പൂവ് എന്നിവ സമമെടുത്ത് ചതച്ച് നീര് എടുത്ത് കണ്ണിൽ കണ്ണിൽ ഒഴിക്കുന്നത് കണ്ണിലെ മുറിവിനും ചതവിനും നല്ലൊരു മരുന്നാണ്
5കൊത്തമല്ലി വച്ചിട്ട് വെള്ളം തിളപ്പിച്ച് തണുപ്പിച്ച ശേഷം ഇത് കണ്ണിൽ ഒഴിക്കുന്നത് കണ്ണിലെ മുറിവിനും ചതവിനും നല്ലതാണ്
6 ജീരകവും പൂവാങ്കുരുന്തൽ നീര് ചേർത്ത് ചതച്ച് മുലപ്പാലിൽ ചേർത്ത് കണ്ണിൽ ഒഴിക്കുന്നത് കണ്ണിലെ മുറിവിനും ചതവിനും നല്ലതാണ്
7 ക്യാരറ്റ് കല്ലിൽ ഉരച്ചെടുത്ത് കണ്ണിന്റെ മുകളിൽ വച്ചു കെട്ടുന്നതും കണ്ണിലെ മുറിവിനും ചതവിനും നല്ലതാണ്
8 തുമ്പപ്പൂ ചതച്ച് ഇന്തുപ്പ് ചേർത്ത് നീര് പിഴിഞ്ഞ് കണ്ണിൽ ഒഴിക്കുന്നതും കണ്ണിലെ മുറിവിനും ചതവിനും നല്ലതാണ്
കണ്ണിലെ ചൊറിച്ചിൽ ചുവപ്പ് നീരോലിപ്പ്
1 മുരിങ്ങയില നീര് തേൻ ചേർത്ത് കണ്ണിൽ ഒഴിക്കുക
2 പൂവാങ്കുരുന്തൽ നീര് തേൻ ചേർത്ത് കണ്ണിൽ ഒഴിക്കുക
3 കസ്തൂരി ചെറുതേനിൽ ചാലിച്ച് കണ്ണെഴുതുക
കരിക്കിൻ വെള്ളം കൊണ്ട് ധാര ചെയ്യുക
ആകാശവള്ളിയുടെ കണ്ണിൽ ധാര ചെയ്യുക
കണ്ണിൽ കരട് പോയാൽ
1 കണ്ണ് തിരുമാതിരിക്കുക
2 മുലപ്പാൽ കണ്ണിൽ ഒഴിക്കുക
3 ശുദ്ധജലം കൊണ്ട് കണ്ണ് കഴുകുക
4 അല്പം പഞ്ചസാര വെള്ളം കണ്ണിൽ ഒഴിക്കുക
5 പൂവാങ്കുറുന്തില പാലിൽ അരച്ചുചേർത്ത്
6 തുണിയിൽ കെട്ടി കണ്ണിൽ ധാര കോരുക
ചെങ്കണ്ണിന്
1 ചന്ദനവും കടുക്കയും അരച്ച് വെളിച്ചെണ്ണ ചേർത്ത് കണ്ണിൽ എഴുതുക
2 വയമ്പരച്ച് മുലപ്പാൽ ധാര കോരുക
3 ചുവന്നുള്ളി കൺപോളയിൽ തടവുക
4 കരിക്കിൻ വെള്ളം കൊണ്ട് ധാര കോരുക
5 രണ്ട് ടീസ്പൂൺ കൊത്തമല്ലി കിഴികെട്ടി അൽപസമയം വെള്ളത്തിലിട്ട് തിളപ്പിച്ച് ശേഷം തണുപ്പിച്ച് അതുകൊണ്ട് ഇടയ്ക്കിടെ കണ്ണ് നനയ്ക്കുക
6 നന്ത്യാർവട്ടപ്പൂവ് കുറെ നേരം വെള്ളത്തിലിട്ട് ആ വെള്ളം കൊണ്ട് കണ്ണ് കഴുകുക
7 അടപതിയൻ കിഴങ്ങിന്റെ നീരും മുലപ്പാലും ചേർത്ത് കണ്ണൻ ധാരയിടുക
$ads={2}
കണ്ണ് വേദനയ്ക്ക്
1 നെല്ലി അത്തി എന്നിവയുടെ തളിരില ഉപ്പുചേർത്ത് അരച്ച് കണ്ണിൽ പുരട്ടുന്നത് കണ്ണു വേദന മാറാൻ നല്ലൊരു പരിഹാരമാർഗമാണ്
2 മുളയുടെ കൂമ്പ് അരച്ച് നീര് എടുത്തശേഷം കണ്ണിൽ ഒഴിക്കുന്നത് കണ്ണു വേദന മാറാൻ നല്ലൊരു പരിഹാരമാർഗമാണ്
4 മുക്കുറ്റിയുടെ ഇല അരച്ച് നീര് പിഴിഞ്ഞ് കണ്ണിൽ ഒഴിക്കുന്നത് കണ്ണു വേദന മാറാൻ നല്ലൊരു പരിഹാരമാർഗമാണ്
5 പൊൻകാരം വറുത്ത് ചൂടാറുന്നതിനു മുൻപ് തുമ്പപ്പൂ നീരിൽ ചേർത്തു കണ്ണിൽ എഴുതുന്നത് കണ്ണു വേദന മാറാൻ നല്ലൊരു പരിഹാരമാർഗമാണ്
വെള്ളെഴുത്ത് ( കാഴ്ചക്കുറവ് )
1 ഒരു പഴുത്ത ചെറുനാരങ്ങ ചെളിയിൽ പൊതിഞ്ഞ് തീകനലിൽ ചുട്ടെടുത്ത ശേഷം അതിന്റെ നേര് പിഴിഞ്ഞ് തേൻ ചേർത്ത് കണ്ണിൽ ഒഴിക്കുന്നത് വെള്ളെഴുത്ത് മാറാൻ നല്ലൊരു പരിഹാരമാർഗമാണ്
2 വെളുത്തുള്ളി ചതച്ച് തുണിയിൽ കിഴി കെട്ടി രണ്ടോ മൂന്നോ തുള്ളി കണ്ണിൽ ഒഴിക്കുന്നത് വെള്ളെഴുത്ത് മാറാൻ നല്ലൊരു പരിഹാരമാർഗമാണ്
3 പച്ചോറ്റിതൊലി രണ്ട് കഴഞ്ച് ചതച്ച് രണ്ടു തുടം പനീരിൽ ആറുമണിക്കൂർ കുതിർത്തുവച്ച ശേഷം അരിച്ചെടുത്ത് ദിവസേന മൂന്നു നേരം ഓരോ തുള്ളി വീതം കണ്ണിൽ ഒഴിക്കുന്നത് വെള്ളെഴുത്ത് മാറാൻ നല്ലൊരു പരിഹാരമാർഗമാണ്
4 ത്രിഫല ചൂർണ്ണം മൂന്ന് കഴഞ്ച് വീതം ശർക്കര വെള്ളത്തിലോ തൈരിലോ ദിവസേന കഴിക്കുന്നത് വെള്ളെഴുത്ത് മാറാൻ നല്ലൊരു പരിഹാരമാർഗമാണ്
കണ്ണിനു താഴത്തെ കറുത്ത പാടുകൾ മാറാൻ
1 തേൻ പതിവായി പുരട്ടുന്നത് കനൽ ഭാഗത്തെ കറുത്ത പാടുകൾ മാറാൻ നല്ലൊരു മരുന്നാണ്
2 പാലും നേത്ര പഴവും കുഴമ്പുരൂപത്തിലാക്കി കണ്ണിനു താഴെ പതിവായി പുരട്ടുന്നത് കറുപ്പ് മാറാൻ നല്ലൊരു പരിഹാരമാർഗമാണ്
3 കണ്ണിനു താഴെ കുങ്കുമാദിലേപം പുരട്ടിയശേഷം നല്ലപോലെ തണുത്ത വെള്ളം പഞ്ഞിയിൽ മുക്കി കൺപോളകൾക്ക് മീതെ വച്ച് അരമണിക്കൂർ കിടക്കുക ഇങ്ങനെ പതിവായി ചെയ്യുന്നത് കണ്ണിനു താഴെയുള്ള കറുപ്പ് നിറം മാറാൻ സഹായിക്കും