ഉറക്കക്കുറവ് ഇന്ന് പലരെയും ബാധിക്കുന്ന ഒരു പ്രശ്നമാണ് ആരോഗ്യമുള്ള ശരീരത്തിന് ഉറക്കം വളരെ പ്രധാനപ്പെട്ടതാണ് ആരോഗ്യമുള്ള ഒരാൾ ദിവസം എട്ടു മണിക്കൂർ ഉറങ്ങണം എന്നാണ് പറയുന്നത് ഉറക്കമില്ലായ്മ നിസ്സാരമായി കാണരുത് ഉറക്കമില്ലായ്മ വിഷാദരോഗവും ഓർമ്മക്കുറവും ശരീരത്തിന് പ്രതിരോധ ശേഷി കുറവ് അങ്ങനെ പല പല ഗുരുതര പ്രശ്നങ്ങളുണ്ടാക്കും ഹൃദ്രോഗം വരെ ഉണ്ടാകും എന്നാണ് വിദഗ്ധർ പറയുന്നത് അങ്ങനെ ഉറക്കമില്ലാതെ വിഷമിക്കുന്നവർക്ക് നല്ല ഉറക്കം കിട്ടാൻ പ്രകൃതിദത്തമായ ചില മാർഗങ്ങളുണ്ട് അത് എന്തൊക്കെയാണെന്ന് നോക്കാം
$ads={1}
2 രാത്രി ഉറങ്ങുന്നതിന് മുമ്പ് കാൽവെള്ള നല്ലവണ്ണം കഴുകി വൃത്തിയാക്കി തുടച്ചശേഷം കാൽവെള്ളയിൽ വെണ്ണ പുരട്ടി മസാജ് ചെയ്യുക ഇങ്ങനെ ചെയ്യുന്നത് ഉറക്കക്കുറവ് പരിഹരിക്കാൻ ഉത്തമ മാർഗമാണ്
3 രണ്ടു ചുവന്നുള്ളി ഉറങ്ങുന്നതിനു മുൻപ് ചവച്ച് ഇറക്കുന്നതും ഉറക്കം കിട്ടാൻ സഹായിക്കും
4 കുമ്പളങ്ങയുടെ നീര് പതിവായി കിടക്കുന്നതിനു മുൻപ് ഓരോ ഗ്ലാസ് വീതം കുടിച്ചാൽ ഉറക്കം കിട്ടാൻ സഹായിക്കും
5 പാലും വെണ്ണയും നല്ലവണ്ണം യോജിപ്പിച്ച് കാൽ വെള്ളയിലും തലയിലും കിടക്കുന്നതിനു മുൻപ് തേച്ചുപിടിപ്പിക്കുക ഇങ്ങനെ ചെയ്യുന്നത് ഉറക്കം കിട്ടാൻ സഹായിക്കും
6 പിണ്ഡതൈലം പതിവായി ദേഹത്ത് തേച്ചുകുളിക്കുന്നത് ഉറക്കം കിട്ടാൻ സഹായിക്കും
7 ഇരട്ടിമധുരവും ജീരകവും സമമെടുത്ത് ഉണക്കിപ്പൊടിച്ച് പാലിൽ കലക്കി പതിവായി കഴിക്കുന്നത് ഉറക്കം കിട്ടാൻ സഹായിക്കും
$ads={2}
8 ചൂടുവെള്ളത്തിൽ തേൻ കലക്കി രാത്രി കിടക്കുന്നതിനു മുൻപ് കഴിക്കുന്നതും ഉറക്കം കിട്ടാൻ സഹായിക്കും
9 ഉലുവ വെള്ളത്തിലിട്ട് നല്ലതുപോലെ തിളപ്പിച്ച ശേഷം കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് കുടിക്കുകയും ഈ വെള്ളം കൊണ്ട് മുഖം കഴുകുന്നത് ഉറക്കം കിട്ടാൻ സഹായിക്കും
10 ഒരു ഗ്ലാസ് തണുത്ത പാലിൽ ഒരു ടീസ്പൂൺ ജാതിക്കാ പൊടിച്ചത് ചേർത്തു നന്നായി ഇളക്കി കിടക്കുന്നതിനു മുൻപ് കുടിച്ചാൽ നല്ല ഉറക്കം കിട്ടാൻ സഹായിക്കും
11 ജീരകം കറുവപ്പട്ട ഏലയ്ക്കാ ജാതിക്ക എന്നിവ ചേർത്ത് വെള്ളം തിളപ്പിച്ച് കിടക്കുന്നതിനു മുൻപ് കുടിക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കും