$ads={1}
മുഖക്കുരു മാറ്റാനും പേരയില നല്ലൊരു ഔഷധമാണ്. പേരയുടെ തളിരില പറിച്ചെടുത്ത് വെള്ളം ചേർത്ത് കുഴമ്പ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം മുഖക്കുരു ഉള്ള ഭാഗത്ത് പുരട്ടുക ഇങ്ങനെ പതിവായി ചെയ്താൽ മുഖക്കുരുവും മുഖത്തെ പാടുകളും മാറാൻ സഹായിക്കും. അത് മാത്രമല്ല മുഖത്ത് നിറം കൂട്ടാനും മുഖത്തിന് നല്ല തെളിച്ചം കിട്ടാനും പേരയില അരച്ച് മുഖത്ത് തേക്കുന്നത് സഹായിക്കും. പേരയിലയും തൈരും ചേർത്ത് അരച്ച് മുഖത്തു പുരട്ടുന്നത് മുഖത്തെ പാടുകൾ മാറാനും മുഖത്ത് നല്ല തെളിച്ചം കിട്ടാനും സഹായിക്കും.
$ads={2}
വായ്നാറ്റം ഇല്ലാതാക്കാൻ പേരയില സഹായിക്കും. രണ്ടുമൂന്നു പേരയില വായിലിട്ട് ചവയ്ക്കുന്നത് നല്ലതാണ് രാവിലെ എഴുന്നേറ്റാൽ ഉടൻ പേരയില വായിലിട്ട് ചവയ്ക്കുന്നത് ആണ് നല്ലത് ശേഷം പല്ല് തേക്കാം. ഇങ്ങനെ പതിവായി ചെയ്താൽ വായ് നാറ്റം മാറാൻ ഉള്ള ഒരു ഉത്തമ പരിഹാരമാർഗമാണ്. പേരയില പല്ല് തേയ്ക്കാനും ഉപയോഗിക്കാം. പേരയില നല്ലതുപോലെ അരച്ചെടുത്ത് പേസ്റ്റ് രൂപത്തിലാക്കി അതിൽ ഉപ്പുപൊടി കൂടെ ചേർത്ത് പല്ലു തേക്കുന്നത് വായ്നാറ്റം മാറാനും പല്ലിന് നല്ല നിറം കിട്ടാനും സഹായിക്കും. പേരയില അരച്ചതും നാരങ്ങാനീരും ചേർത്ത് പല്ല് തേക്കുന്നത് വായ്നാറ്റം മാറാനും മോണ രോഗങ്ങൾ മാറാനും നല്ലൊരു ഔഷധമാണ്