അനുഗ്രഹത്തിന്റെ വിത്ത് എന്നറിയപ്പെടുന്ന കരിഞ്ചീരകം വളരെ പണ്ടുകാലം മുതലേ ഒരു ഉത്തമ ഔഷധമായി ഉപയോഗിച്ചുവരുന്നു വിവിധ രോഗങ്ങളിൽ നിന്ന് ദശലക്ഷക്കണക്കിന് ആൾക്കാർ കരിഞ്ചീരകം ഉപയോഗിച്ച് രോഗമുക്തി നേടിയിട്ടുണ്ട് മനുഷ്യശരീരത്തിന്റെ രോഗപ്രതിരോധശേഷി നിലനിർത്താൻ കരിഞ്ചീരകത്തിന് കഴിയുമെന്ന് നൂറ്റാണ്ടുകൾക്ക് മുൻപ് തെളിയിച്ചിട്ടുള്ളതാണ് അതുമാത്രമല്ല കേശസംരക്ഷണത്തിനും കരിഞ്ചീരകം ഒരു ഉത്തമ ഔഷധമാണ് കരിഞ്ചീരകം ഉപയോഗിച്ച് എണ്ണ കാച്ചി മുടിയിലും താടിയിലും പുരികത്തിലും മീശയിലും പുരട്ടുന്നത് അതിന്റെ വളർച്ചയ്ക്ക് വളരെ ഉത്തമമാണ് മാത്രമല്ല അകാല നര തടയാനും കരിഞ്ചീരകമെണ്ണ വളരെ നല്ലതാണ് കരിഞ്ചീരക എണ്ണ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം
$ads={1}
ആവശ്യമുള്ള സാധനങ്ങൾ
കരിഞ്ചീരകം 1½ ടേബിൾസ്പൂൺ
ഉലുവ 1 ടേബിൾസ്പൂൺ
കുരുമുളക് 20 എണ്ണം
ശുദ്ധമായ വെളിച്ചെണ്ണ 1 കപ്പ്
ആവണക്കെണ്ണ ½ കപ്പ്
എങ്ങനെ തയ്യാറാക്കാം
$ads={2}
ആദ്യം കരിഞ്ചീരകവും ഉലുവയും കുരുമുളകും മിക്സിയുടെ ജാറിലോ അരകല്ലിലോ ചതച്ചെടുക്കുക ശേഷം ഒരു ഗ്ലാസ് ജാറിൽ പൊടിച്ചെടുത്ത ഉലുവയും കുരുമുളകും കരിംജീരകവും വെളിച്ചെണ്ണയും ആവണക്കണ്ണയും കൂടി നല്ലവണ്ണം യോജിപ്പിക്കുക ശേഷം മറ്റൊരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് തിളച്ച വെള്ളത്തിൽ ഈ ഗ്ലാസ് 20 മിനിറ്റ് വയ്ക്കുക 20 മിനിറ്റിനു ശേഷം എടുത്ത് ഇത് മൂന്നു ദിവസം വെയിൽ കൊള്ളിക്കണം മൂന്നു ദിവസത്തിനു ശേഷം ഇതിന്റെ തെളിയൂറ്റി വേറൊരു കുപ്പിയിലേക്ക് മാറ്റാം ശേഷം ഉപയോഗിക്കാം മുടി കൊഴിച്ചിലിനും മുടി സമൃദ്ധമായി വളരുന്നതിനും മുടിയുടെ അറ്റം പൊട്ടുന്നതിനും താരനും അകാലനരയ്ക്കും മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും ഈ ഓയിൽ വളരെ നല്ലതാണ് ഒരു വർഷം വരെ ഇത് കേടുകൂടാതെ ഇരിക്കും