രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കുറുന്തോട്ടി

അസ്ഥികളുടെയും .പേശികളുടെയും ,സന്ധികളുടെയും  ബലം വർധിപ്പിക്കാൻ ആയുർവേദത്തിൽ പരാമർശിച്ചിട്ടുള്ള ഒരു ഔഷധസസ്യമാണ് കുറുന്തോട്ടി .ആയുർവേദ മരുന്നുകളിലും എണ്ണകളിലും ഈ സസ്യം വ്യാപകമായി ഉപയോഗിക്കുന്നു .ആയുർവേദത്തിൽ പൊതുവെ ബലാ എന്ന പേരിലാണ് കുറുന്തോട്ടി അറിയപ്പെടുന്നത് .സംസ്‌കൃതത്തിൽ ബലാ ,മഹാസമംഗാ ,ഖരകാഷ്ടികാ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .

Botanical name : Sida rhombifolia    

Family: Malvaceae (Mallow family)

കുറുന്തോട്ടി,കുറുന്തോട്ടി എണ്ണ,കുറുന്തോട്ടി ചെടി,കുറുന്തോട്ടി ഗുണങ്ങള്,ആനകുറുന്തോട്ടി എന്തിനുപയോഗിക്കാം,കുറുന്തോട്ടിയുടെ ഗുണങ്ങള്‍,കുറുന്തോട്ടിയുടെ ഉപയോഗങ്ങൾ,മരുന്ന്,ഖരകാഷ്ടിക,ലൈംഗിക താല്പര്യം കൂട്ടാന്,നാട്ടുവൈദ്യം,ലിംഗ ബലക്കുറവ്,വാട്യാല,മുത്തശ്ശി വൈദ്യം,കൈരളി ന്യൂസ് ലൈവ്,ayurveda doctor near me,xavieryoga,dr xavier thaikkadan,ayur clinic,back pain dr t l xavier,health talk malayalam,ibs,malayalam,sciatica,neck pain,vatha rogam


ഏകദേശം 21 -ൽ പരം സസ്യങ്ങൾ "ബലാ" എന്ന പേരിൽ അറിയപ്പെടുന്നു.ഇതിൽ ഏതു കുറുന്തോട്ടിക്കാണ് ഔഷധഗുണങ്ങൾ കൂടുതലുള്ളത് എന്ന് ആയുർവേദ ആചാര്യന്മാർക്കിടയിൽ തർക്കം നിലനിൽക്കുന്നു .ഇവയിൽ പ്രധാനപ്പെട്ടവ കുറുന്തോട്ടി ,വള്ളികുറുന്തോട്ടി ,മലങ്കുറുന്തോട്ടി ,വൻകുറുന്തോട്ടി, വെള്ളൂരം ,കാട്ടുവെന്തിയം എന്നീ 6 ഇനങ്ങളാണ്  .ഇവയെ യഥാക്രമം ബലാ  ,അതിബലാ ,മഹാബലാ ,നാഗബലാ എന്നിങ്ങനെ സംസ്‌കൃതത്തിൽ അറിയപ്പെടുന്നു .

കുറുന്തോട്ടി ഇനങ്ങൾ .

1. കുറുന്തോട്ടി -  Sida  retusa 

2. വള്ളികുറുന്തോട്ടി - Sida Veronicaefolia

3. വൻകുറുന്തോട്ടി  - sida rhombifolia 

4. മലങ്കുറുന്തോട്ടി - ആനക്കുറുന്തോട്ടി - Sida acuta

5. വെള്ളൂരം - Sida cordifolia

6. കാട്ടുവെന്തിയം - Sida spinosa

ഇവയുടെ എല്ലാം ഔഷധഗുണങ്ങൾ ഏതാണ്ട് സമാനമാണ് .കേരളത്തിൽ Sida  retusa  , sida rhombifolia എന്നീ  ശാസ്ത്രനാമങ്ങളിൽ അറിയപ്പെടുന്ന സസ്യങ്ങൾ  കുറുന്തോട്ടിയായി ഉപയോഗിച്ചു വരുന്നു .മറ്റു ചില സംസ്ഥാനങ്ങളിൽ Sida cordifolia എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന സസ്യത്തെ കുറുന്തോട്ടിയായി ഉപയോഗിക്കുന്നു .

കാണപ്പെടുന്ന സ്ഥലങ്ങൾ .

ഇന്ത്യയിലുടനീളം ഒരു പാഴ്‌ചെടിയായി കുറുന്തോട്ടി വളരുന്നു .കേരളത്തിലെ മലയോര ജില്ലകളിൽ കുറുന്തോട്ടി വന്യമായി വളരുന്നു .

സസ്യവിവരണം -Sida  retusa.

ശരാശരി 30 സെ.മി മുതൽ ഒരു മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു ഏകവർഷി കുറ്റിച്ചെടി .ഈ സസ്യത്തിലുടനീളം സൂക്ഷ്‌മ രോമങ്ങൾ കാണാം .ഇതിന്റെ പുറംതൊലി പച്ചകലർന്ന ചാരനിറത്തിൽ കാണപ്പെടുന്നു .തണ്ടിന് നല്ല കട്ടിയുണ്ട് .ഇലകളുടെ ഉപരിതലം നല്ല മിനുസമുള്ളതും ഇലകളുടെ അഗ്രഭാഗം വീതികൂടിയതുമാണ് .ഇലകൾക്ക് ഏകദേശം 2 .5 സെ.മി നീളം കാണും .ഇലകൾ ഞെരുടിയാൽ നല്ല വഴുവഴുപ്പ് ഉള്ളതാണ് .ഇവയുടെ പുഷ്പങ്ങൾ ചെറുതും മഞ്ഞനിറത്തിലുള്ളതുമാണ് .പൂക്കൾ പത്രകക്ഷങ്ങളിൽ ഒറ്റയായി ഉണ്ടാകുന്നു .5 ബാഹ്യദളങ്ങളും 5 ദളങ്ങളുമുണ്ട് .ഇവയുടെ വിത്തുകൾ ഉരുണ്ടതും വളരെ ചെറുതുമാണ് .ഇവയുടെ വിത്തിന് കടും തവിട്ടു നിറമാണ് .കേരളത്തിൽ കുറുന്തോട്ടിയായി ഏറ്റവും കൂടുതൽ Sida  retusa യാണ് ഉപയോഗിക്കുന്നത്  .

ലൈംഗിക താല്പര്യം കൂട്ടാന്,ലിംഗ ബലക്കുറവ്,ലൈംഗീകശേഷി കൂടാൻ,sexual ability,condom,sildenafil,viagra malayalam,sexual life,dark chocolate for sex,dark chocolate,spanish fly for men,spanish fly in malayalam,erectile dysfunction malayalam,lingam udarikkan,food for erction,juice for sex,viagra with alcohol,kegel exercise malayalam,ശ്രീഘ്രസ്ഖലനം,food for sex,sex food for men,sex power food,sex malayalam,stamina savor coffee malayalam,kaikottikkali


രാസഘടകങ്ങൾ .

കുറുന്തോട്ടിയിൽ ആൽക്കലോയിഡുകൾ അടങ്ങിയിരിക്കുന്നു .കൂടാതെ പൊട്ടാസ്യം നൈട്രേറ്റ് ,റെസിൻ ,ഫൈറ്റോസ്റ്റിറോൾ ,സ്റ്റിറോയിഡുകൾ എന്നിവയും അടങ്ങിയിരിക്കുന്നു .

കുറുന്തോട്ടിയുടെ ഔഷധഗുണങ്ങൾ .

ഉപയോഗത്തെ ആധാരമാക്കി ആയുർവേദത്തിൽ കുറുന്തോട്ടിയെ വാതഹരൗഷധങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു .കുറുന്തോട്ടി വാതരോഗങ്ങൾക്ക് ഉത്തമമാണ് .കുറുന്തോട്ടിക്കും വാതമോ എന്നൊരു ചൊല്ലുതന്നെയുണ്ട് .വാതരോഗങ്ങൾ ,ഹൃദ്രോഗം ,ചതവ് ,മർമ്മ ചികിത്സ എന്നിവയ്‌ക്കെല്ലാം കുറുന്തോട്ടി ചേർന്ന മരുന്നുകൾ ആയുർവേദത്തിൽ ഉപയോഗിക്കുന്നു .വാതരോഗങ്ങൾ ശമിപ്പിക്കും .ശരീരശക്തി വർധിപ്പിക്കും. കാമവർധകമാണ് ,ലൈംഗീകശേഷി വർധിപ്പിക്കും .ശുക്ലദോഷം അകറ്റും .കുറുന്തോട്ടി ത്രിദോഷങ്ങളെ ശമിപ്പിക്കും .ഓജസും ,ബലവും ,പുഷ്ടിയും വർധിപ്പിക്കും .കൂടാതെ അതിസാരം , അസ്തിശ്രാവം , ആർത്തവദോഷം , യോനിരോഗങ്ങൾ , ഉന്മാദം , ശിരോരോഗങ്ങൾ , പനി , രക്താർശ്ശസ്സ് ,തുടങ്ങിയ നിരവധി രോഗങ്ങൾക്കും കുറുന്തോട്ടി ഔഷധമാണ് .

ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ഡോക്ടറുടെ നിർദേശമില്ലാതെ സ്വയം ചികിൽത്സിക്കരുത് . 

കുറുന്തോട്ടി പ്രധാന ചേരുവയുള്ള ഔഷധങ്ങൾ .

ക്ഷീരബല 101 ആവർത്തി (Ksheerabala 101 aavarthi).

വാതരോഗങ്ങളുടെ ചികിൽത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ക്ഷീരബല 101 ആവർത്തി. 101 ദിവസങ്ങൾ കൊണ്ട് തയാറാക്കുന്ന ഒരു ഔഷധമാണ് ക്ഷീരബല 101 ആവർത്തി. ഔഷധഗുണം വർധിപ്പിക്കുന്നതിന് ഓരോ ദിവസം പാലിലും എണ്ണയിലും പാചകം ചെയ്‌ത്‌ മരുന്ന് പിഴിഞ്ഞെടുക്കുന്നു .ഇത് 101 ദിവസം ആവർത്തിക്കുന്നു .ക്ഷീരബല 4, 7, 21, 41, 101 എന്നീ ആവർത്തികൾ ലഭ്യമാണ്. ഇതിൽ ഏറ്റവും ശക്തിയേറിയത് ക്ഷീരബല 101 ആണ് .ഇത് ഉള്ളിലേയ്ക്ക് കഴിക്കാനും ,നസ്യം ചെയ്യാനും ,പുറമെ പുരട്ടുവാനും ഉപയോഗിക്കുന്നു .

എല്ലാ വാതരോഗങ്ങൾക്കും, പേശിവേദനകൾക്കും ,ലൈംഗീക പ്രശ്‌നങ്ങൾക്കും , യോനിരോഗങ്ങൾക്കും ഫലപ്രദമാണ് ക്ഷീരബല 101 ആവർത്തി .സന്ധിവേദന ,പേശിവേദന ,തലവേദന ,തോൾവേദന ,ചെവിവേദന തുടങ്ങിയ എല്ലാ വേദനകൾക്കും ക്ഷീരബല 101 ആവർത്തി ഉപയോഗിച്ചു വരുന്നു .

പുരുഷന്മാരിലെ ഉദ്ധാരണക്കുറവിനും ശീഘ്രസ്‌ഖലനത്തിനും ഫലപ്രദമാണ് ഈ ഔഷധം .ഇതിനായി ഒരു ഡോക്ടറുടെ നിർദേശപ്രകാരം 10 -15 തുള്ളികൾ വരെ രാത്രിയിൽ കിടക്കാൻ നേരം പാലിൽ ചേർത്ത് കഴിക്കാവുന്നതാണ്‌ .സ്ത്രീകളിലെ ലൈംഗീക താല്പര്യക്കുറവിനും യോനി വരൾച്ചയ്ക്കും ഈ ഔഷധം ഫലപ്രദമാണ് .കൂടാതെ മോണപഴുപ്പിനും മോണയിൽ നിന്നും രക്തം വരുന്നതിനും ഈ ഔഷധം മോണയിൽ പുരട്ടാവുന്നതാണ് .

ധന്വന്തരം തൈലം (Dhanwantharam Thailam ). 

എല്ലാത്തരം വാതരോഗങ്ങളുടെയും ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു തൈലമാണ് ധന്വന്തരം തൈലം. കൂടാതെ ചില വൈറൽ പനി വന്നുപോയതിനു ശേഷമുള്ള ശരീര -പേശി വേദനകൾക്കും ഈ തൈലം ഉപയോഗിക്കുന്നു .

ബലാകുളുച്യാദി  എണ്ണ (Balaguluchyadi Enna).

സന്ധിവാത ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു എണ്ണയാണ് ബലാകുളുച്യാദി  എണ്ണ.വേദന .വീക്കം,തലവേദന ,തല പുകച്ചിൽ തുടങ്ങിവയുടെ ചികിൽത്സയിലും ഈ എണ്ണ ഉപയോഗിക്കുന്നു .

ബലാശ്വഗന്ധാദി തൈലം (Balaswagandhadi Thailam).

തലവേദന ,പനി ,ശരീരക്ഷീണം ,സന്ധിവേദന ,പേശീക്ഷയം ,അസ്ഥികളുടെ വേദന , ബലക്കുറവ് , വാതരോഗങ്ങൾ ,വാതസംബന്ധമായി ഉണ്ടാകുന്ന കൈകാൽ കഴപ്പ് ,തരിപ്പ് തുടങ്ങിയ രോഗങ്ങൾക്ക് ശരീരത്തും തലയിലും പുരട്ടുവാൻ ഈ തൈലം ഉപയോഗിക്കുന്നു .

ബലാരിഷ്ടം (Balarishtam).

ശരീരബലം വർധിപ്പിക്കുന്നതിനും ശരീരപുഷ്ടി വരുത്തുന്നതിനും ബലാരിഷ്ടത്തിന്റെ ഉപയോഗം മൂലം സാധിക്കും . കൂടാതെ മുട്ടുവേദന ,നടുവേദന ,കഴുത്ത് വേദന തുടങ്ങിയ എല്ലാത്തരം വാതവേദനകൾക്കും ബലാരിഷ്ടം ഫലപ്രദമായി ഉപയോഗിച്ചുവരുന്നു .പക്ഷാഘാതം ,സയാറ്റിക്ക ,ആമവാതം ,ഉറക്കമില്ലായ്‌മ ,കൈകാലുകളിലുണ്ടാകുന്ന തരിപ്പ് ,വിറയൽ ,മസിലുകളുടെ ബലക്കുറവ് ,വിശപ്പില്ലായ്‌മ ,അരുചി തുടങ്ങിയ അവസ്ഥകളിലെല്ലാം ബലാരിഷ്ടം ഉപയോഗിച്ചു വരുന്നു .

Spark Royal Capsule - സ്പാർക്ക് റോയൽ കാപ്സ്യൂൾ.

പുരുഷന്മാരിലെ ലൈംഗീകപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു ഔഷധമാണ്  സ്പാർക്ക് റോയൽ കാപ്സ്യൂൾ.താൽപര്യമില്ലായ്മ ,ഉദ്ധാരണക്കുറവ് ,ശീഘ്രസ്‌ഖലനം ,ബീജത്തിന്റെ കൗണ്ട് കുറവ് എന്നിവ പരിഹരിക്കുന്നതിന്‌ ഈ ഔഷധം ഉപയോഗിക്കുന്നു .

മാനസമിത്ര വടകം (Manasamitra Vatakam) .

മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് മാനസമിത്ര വടകം. വിഷാദരോഗം , ടെൻഷൻ, ഉന്മാദം, ഉറക്കക്കുറവ് ,അപസ്‌മാരം തുടങ്ങിയ അവസ്ഥകളുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .

സഹചരബലാദി കഷായം (Sahacharabaladi Kashayam).

സന്ധിവാത ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് സഹചരബലാദി കഷായം.

ച്യവനപ്രാശം (Chyavanaprasam).

ആയുർവേദ മരുന്നുകളിൽ ഏറെ പ്രശസ്‌തമായ ഒന്നാണ് ച്യവനപ്രാശം .ഇതൊരു രസായനൗഷധമാണ്. ആയുർവേദത്തിൽ രോഗപ്രതിരോധത്തിനും ആരോഗ്യ പരിപാലനത്തിനും യൗവനം നിലനിർത്താനുമുള്ള ഒരു ഔഷധമാണ് ച്യവനപ്രാശം.

കാർപ്പാസാസ്ഥ്യാദി കുഴമ്പ് (Karpasasthyadi Kuzhampu).

തോൾ വേദന,കഴുത്ത് വേദന , മരവിപ്പ്  (ഫ്രോസൺ ഷോൾഡർ), പക്ഷാഘാതം, മുഖം കോടൽ അഥവാ ഫേഷ്യൽ പാൾസി മുതലായവയ്ക്ക് കാർപ്പാസാസ്ഥ്യാദി കുഴമ്പ് ഉപയോഗിക്കുന്നു .

മുസ്‌താദി മർമ്മകഷായം (Mustadi Marmakashayam).

അസ്ഥികളുടെ ഒടിവ് ,ഉളുക്ക് ,ക്ഷതം ,ഓസ്റ്റിയോപൊറോസിസ് തുടങ്ങിയവയുടെ ചികിൽത്സയിൽ മുസ്‌താദി മർമ്മകഷായം ഉപയോഗിക്കുന്നു .

ബലാപുനർന്നവാദി കഷായം (Balapunarnavadi Kashayam).

വിശപ്പില്ലായ്‌മ ,രുചിയില്ലായ്‌മ ,ദഹനക്കുറവ് എന്നിവയുടെ ചികിത്സയിൽ ബലാപുനർന്നവാദി കഷായം ഉപയോഗിക്കുന്നു .

Rhukot Tablet.

സന്ധിവാത ചികിൽത്സയിൽ  ഈ ഔഷധം ഉപയോഗിക്കുന്നു .

Migrakot Oil.

മൈഗ്രെയ്ൻ,തലവേദന എന്നിവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്നു .

Pain Balm.

സന്ധിവേദന ,പേശിവേദന ,തലവേദന ,പുറംവേദന ,ഉളുക്ക് മുതലായവയ്ക്ക് ഉപയോഗിക്കുന്നു .

ലൈംഗിക താല്പര്യം കൂട്ടാന്,ലിംഗ ബലക്കുറവ്,ലൈംഗീകശേഷി കൂടാൻ,sexual ability,condom,sildenafil,viagra malayalam,sexual life,dark chocolate for sex,dark chocolate,spanish fly for men,spanish fly in malayalam,erectile dysfunction malayalam,lingam udarikkan,food for erction,juice for sex,viagra with alcohol,kegel exercise malayalam,ശ്രീഘ്രസ്ഖലനം,food for sex,sex food for men,sex power food,sex malayalam,stamina savor coffee malayalam


പ്രാദേശിക നാമങ്ങൾ .

English name - Country mallow

Malayalam name - kurunthotti

Tamil name – Kurunthotti, Paniyar Tuttul

Telugu name - Chittamutti, Mattavapulagam

Kannada name - Hettuti

Punjabi name - Kharayati

Hindi name -khirainti

ആനകുറുന്തോട്ടി എന്തിനുപയോഗിക്കാം,കുറുന്തോട്ടി,കുറുന്തോട്ടിയുടെ ഉപയോഗങ്ങൾ,മരുന്ന്,ഖരകാഷ്ടിക,നാട്ടുവൈദ്യം,വാട്യാല,മുത്തശ്ശി വൈദ്യം,#inshot,ഇഞ്ചി (ginger),മഞ്ഞൾ (kurku min or turmeric ),kurnthotti,#youcut,edapparambilfarms,shortsfeed,youtubeshorts,shorts,medicinalplants,beautytips,tips,how to cure insomnia,how to treat insomnia,how to cure sleeplesness,how to use kuruthotti,benefits of kurunthotti,uses of kurunthotti,actions of kurunthotti


രസാദിഗുണങ്ങൾ  

രസം : മധുരം

ഗുണം : സ്നിഗ്ധം,സരം 

വീര്യം :ശീതം

വിപാകം :കടു

ഔഷധയോഗ്യഭാഗം -സമൂലം 

ലൈംഗീകശേഷി കൂടാൻ,ലൈംഗിക താല്പര്യം കൂട്ടാന്,ലിംഗ ബലക്കുറവ്,sexual ability,condom,sildenafil,viagra malayalam,sexual life,dark chocolate for sex,dark chocolate,spanish fly for men,spanish fly in malayalam,erectile dysfunction malayalam,lingam udarikkan,food for erction,juice for sex,viagra with alcohol,kegel exercise malayalam,ശ്രീഘ്രസ്ഖലനം,food for sex,sex food for men,sex power food,sex malayalam,stamina savor coffee malayalam


കുറുന്തോട്ടിയുടെ ചില ഔഷധപ്രയോഗങ്ങൾ .

വാതരോഗത്തിനുള്ള മരുന്നുകളിൽ പ്രധാനമായ ഒരു ചേരുവയാണ് കുറുന്തോട്ടി .ഇതിന്റെ വേരും. ഇലയും ചതച്ച് നീരെടുത്ത് ദിവസവും കഴിക്കുന്നത് വാതത്തിനുള്ള നല്ലൊരു മരുന്നാണ് .വാത സംബന്ധമായ എല്ലാ രോഗങ്ങൾക്കും ഇതിന്റെ കഷായവും ഉപയോഗിക്കുന്നു. 

ശരീരത്തിലെ നീർക്കെട്ട് ഉള്ള സ്ഥലങ്ങളിൽ കുറുന്തോട്ടി അരച്ചുപുരട്ടുന്നത് നീർക്കെട്ട് മാറാൻ സഹായിക്കും .കുറുന്തോട്ടിയുടെ വേരിന്റെ കഷായത്തിൽ അരിയിട്ട് കഞ്ഞി ഉണ്ടാക്കി കഴിക്കുന്നതും എല്ലാ വാതരോഗങ്ങൾക്കും നല്ലതാണ് .കുറുന്തോട്ടി വേരുകൊണ്ട് കഷായമുണ്ടാക്കി അതിൽ പാല് ചേർത്ത് കഴിച്ചാൽ എല്ലാവിധ വാതരോഗങ്ങളും ശമിക്കും .ഈ കഷായം ഒടിവു ചതവുകൾക്കും നല്ലതാണ് .

കാൽക്കിലോ കുറുന്തോട്ടി വേര് 4 ലിറ്റർ പാലിൽ അരച്ചുകലക്കി ഒരു ലിറ്റർ എണ്ണ ചേർത്ത് ചെറുതീയിൽ കാച്ചി അരിച്ചെടുക്കുന്ന ക്ഷീരബല എന്ന തൈലം എല്ലാവിധ വാതരോഗങ്ങൾക്കും ഉത്തമമാണ്  .ഇത് ഉള്ളിലേയ്ക്ക് കഴിക്കുകയും .പുറമെ പുരട്ടുകയും ,നസ്യം ചെയ്യുകയും ചെയ്യാം .

ALSO READ : കയ്യോന്നിയുടെ ഔഷധഗുണങ്ങൾ .

കുറുന്തോട്ടി വേര് ,ആടലോടകത്തിൻ വേര് ,കരിങ്കുറിഞ്ഞി വേര് ,ദേവതാരം എന്നിവ 250 ഗ്രാം വീതം ചതച്ച് 5 നാഴി വെള്ളത്തിൽ തിളപ്പിച്ച് 5 തുടമാക്കി വറ്റിച്ചെടുക്കണം .ഈ കഷായത്തിലേക്ക് വെണ്ടയ്ക്ക സൂപ്പും ചേർത്ത് ചൂടാക്കി നാഴിയാക്കി വറ്റിച്ചെടുത്ത് അരിച്ച് കാലത്തും വൈകിട്ടും ഓരോ തുടം വീതം കഴിച്ചാൽ വിട്ടുമാറാത്ത നടുവേദന മാറും .

കുറുന്തോട്ടി സമൂലം പച്ചയ്ക്ക് അരച്ച് പിഴിഞ്ഞ് നീരെടുത്ത് അതിന്റെ നാലിലൊന്ന് നല്ലെണ്ണയും ചേർത്ത് കാച്ചി എല്ലാവിധ  വാതരോഗങ്ങൾക്കും ഒരു ബാഹ്യലേപനമായി ഉപയോഗിക്കാം .കൂടാതെ വാതപ്രധാനമായ തലവേദനയ്ക്കും ഉത്തമമാണ് .

20 ഗ്രാം കുറുന്തോട്ടിയുടെ  വേരും. 30 ഗ്രാം അമൃതും .10 ഗ്രാം ദേവതാരം എന്നിവ പാൽകഷായം വച്ചു കഴിച്ചാൽ രക്തവാതം ശമിക്കും.കുറുന്തോട്ടി ,കരിനൊച്ചി ,വെളുത്തുള്ളി എന്നിവ ഒരേ അളവിൽ എടുത്ത് കഷായമുണ്ടാക്കി ദിവസം രണ്ടുനേരം അരത്തുടം വീതം കഴിക്കുന്നതും രക്തവാതത്തിന് നല്ലതാണ് .

ഗർഭിണികൾ ഒന്നാം മാസം മുതൽ കുറുന്തോട്ടി കഷായത്തിൽ പാൽ ചേർത്ത് കഴിക്കുന്നത് ആരോഗ്യത്തിനും സുഖപ്രസവത്തിനും നല്ലതാണ് .കുറുന്തോട്ടി വേര് ഉണക്കിപ്പൊടിച്ച് ഒരു സ്പൂൺ വീതം പാലിൽ ചേർത്ത് കാച്ചി ദിവസവും കഴിച്ചാൽ ഗർഭസ്ഥശിശുവിന് നല്ല പോഷണം കിട്ടാനും സുഖപ്രസവത്തിനും നല്ലതാണ്.

കുറുന്തോട്ടി ഇടിച്ചുപിഴിഞ്ഞ നീരിൽ അരിയിട്ടു വേവിച്ചെടുക്കുന്ന കഞ്ഞി ഗർഭിണികൾ കഴിക്കുന്നത് ആരോഗ്യത്തിനും സുഖപ്രസവത്തിനും നല്ലതാണ് .ആയിരം കുറുന്തോട്ടി അകത്തു ചെന്നാൽ "ആവൂ " എന്നു പറയുമ്പോഴേക്കും പ്രസവിക്കും എന്നാണ് പഴഞ്ചൊല്ല് .

കുറുന്തോട്ടി വേര് കഷായം ഉണ്ടാക്കി അരിച്ചെടുത്ത് അതിൽ അത്രയും തന്നെ പാൽ ചേർത്ത് പാലിന്റെ അളവിൽ വീണ്ടും വറ്റിച്ചെടുത്ത് രാവിലെയും വൈകിട്ടും ദിവസം 2 നേരം എന്ന കണക്കിൽ അഞ്ചാം മാസം മുതൽ പ്രസവം വരെ ഗർഭിണികൾ പതിവായി കഴിച്ചാൽ സുഖപ്രസവം ഉണ്ടാകും .കൂടാതെ ശരീരക്ഷീണം ,വലിച്ചിൽ എന്നിവ മാറുകയും നല്ല ഉറക്കം കിട്ടുകയും ചെയ്യും . കുറുന്തോട്ടി വേര് ,കൂവളത്തിൻ വേര് എന്നിവ പാൽകഷായമുണ്ടാക്കി കഴിച്ചാൽ ഗർഭിണികളിലെ വയറുവേദന ശമിക്കും .

കുറുന്തോട്ടി വേര് ,കൂവളത്തിൻ വേര് എന്നിവ കൊണ്ട് കഷായമുണ്ടാക്കി എണ്ണയും, നെയ്യും ,ശർക്കരയും ചേർത്ത് പ്രസവിച്ച സ്ത്രീകൾ 12 ദിവസം കഴിക്കുന്നത് നല്ലതാണ് .

കുറുന്തോട്ടി കഷായം കഴിക്കുന്നത് സ്ത്രീകളിലെ വെള്ളപോക്ക് മാറാൻ നല്ലതാണ് .കുറുന്തോട്ടിയുടെ വേരിൻമേൽ തൊലി ഉണക്കിപൊടിച്ചു പാലിൽ കലക്കി പഞ്ചസാരയും ചേർത്ത് കുറച്ചുദിവസം പതിവായി കഴിച്ചാൽ സ്ത്രീകളിലെ അസ്ഥിശ്രാവം അഥവാ വെള്ളപോക്ക് മാറിക്കിട്ടും .

കുറുന്തോട്ടിയുടെ വേരിൻമേൽ തൊലി ഉണക്കിപൊടിച്ചു പാലിൽ കാച്ചി കുടിച്ചാൽ നാഡി രോഗങ്ങൾ മാറിക്കിട്ടും .കുറുന്തോട്ടി വേര് പാലിൽ അരച്ചുണക്കി പൊടിച്ച് നെയ്യും ,തേനും വിത്യസ്ത അളവിൽ ചേർത്ത് ഒരു മാസത്തോളം തുടർച്ചയായി കഴിച്ചാൽ ധാതുശക്തി വർധിക്കുകയും യൗവനം തിരിച്ചുകിട്ടുകയും ചെയ്യും .ലൈംഗിക താൽപര്യങ്ങൾ വർദ്ധിപ്പിക്കാൻ കുറുന്തോട്ടി വളരെ നല്ലൊരു മരുന്നാണ് .കുറുന്തോട്ടിയുടെ നീര് ദിവസവും രണ്ടു സ്പൂൺ വീതം കഴിക്കുന്നത് ലൈംഗിക താൽപര്യം വർധിപ്പിക്കാൻ ഒരു ഉത്തമ ഔഷധമാണ്.

കുറുന്തോട്ടിയുടെ വിത്ത് ഇടിച്ചുപിഴിഞ്ഞ നീര് കഴിച്ചാൽ പുരുഷന്മാരിലെ സ്വപ്നസ്ഖലനം മാറിക്കിട്ടും .കുറുന്തോട്ടി വേര് ,ഞെരിഞ്ഞിൽ ,വയൽച്ചുള്ളി വിത്ത് ,ശതാവരിക്കിഴങ്ങ് ,നായ്‌ക്കരുണ എന്നിവ പൊടിച്ച് രാത്രിയിൽ കിടക്കാൻ നേരം കഴിച്ചാൽ പുരുഷന്മാരിലെ ലൈംഗീകശക്തി വർദ്ധിക്കും .കുറുന്തോട്ടിയുടെ വേര് ഉണക്കി പൊടിച്ച് നെയ്യിൽ ചാലിച്ച് ലിംഗത്തിൽ ലേപനം ചെയ്താൽ ഉദ്ധാരണശക്തി വർധിക്കും .

കുറുന്തോട്ടി പാൽക്കഷായം : കുറുന്തോട്ടിയുടെ വേര് നല്ലതുപോലെ കഴുകി വൃത്തിയാക്കി ചതച്ചെടുക്കുക. ശേഷം ഒരു കോട്ടൺ തുണിയിൽ കിഴികെട്ടി അഞ്ചു ഗ്ലാസ് വെള്ളവും ഒരു ഗ്ലാസ് പാലും ഒരു മൺപാത്രത്തിൽ എടുക്കുക.  കിഴികെട്ടി വെച്ചിരിക്കുന്ന കുറുന്തോട്ടി ഇതിലിട്ട് വളരെ ചെറിയ ചൂടിൽ ഒരു ഗ്ലാസ് ആയി വറ്റിച്ചെടുക്കുക .ശേഷം 50 മില്ലി വെച്ച് ദിവസവും കഴിക്കാവുന്നതാണ് .ഇത് പുരുഷന്മാരുടെ ലൈംഗിക ശേഷിക്കുറവിന് വളരെ നല്ലതാണ് . സ്ത്രീകൾക്കുണ്ടാകുന്ന വെള്ളപോക്കിനും കുറുന്തോട്ടി പാൽക്കഷായം കഴിക്കുന്നത് വളരെ നല്ലതാണ്.

കുറുന്തോട്ടി സമൂലം കഷായം വച്ച് 30 മില്ലി വീതം ദിവസം മൂന്നു നേരം എന്ന കണക്കിൽ പതിവായി കഴിച്ചാൽ മൂലക്കുരു ശമിക്കും .ഈ കഷായം ഗൊണേറിയ്ക്കും നല്ലതാണ് . കുറുന്തോട്ടി സമൂലം ഇടിച്ചു പിഴിഞ്ഞ തെളിനീര് ഉള്ളിൽ കഴിക്കുന്നത് മൂലക്കുരുവിന് ഫലപ്രദമായ മരുന്നാണ് . കുറുന്തോട്ടിയുടെ പച്ചില വേവിച്ച് കഴിക്കുന്നത് രക്താർശ്ശസിന് നല്ലതാണ് .

കുറുന്തോട്ടി വേരും ചുക്കും കൂടി കഷായമുണ്ടാക്കി കഴിച്ചാൽ പനിക്കും  വിറയലോടുകൂടിയ പനിക്കും ഉത്തമമാണ്  .കുറുന്തോട്ടി വേര് ,ഉഴുന്ന് ,ദേവതാരം എന്നിവ ചേർത്ത് കഷായമുണ്ടാക്കി കഴിച്ചാൽ ഹൃദ്രോഗം ശമിക്കും .

കുറുന്തോട്ടിയുടെ വേരിന്റെ നീര് വ്രണങ്ങളിൽ പുരട്ടിയാൽ വ്രണങ്ങൾ പെട്ടന്ന് കരിയുന്നതാണ് .കുറുന്തോട്ടി പച്ചയ്ക്ക് അരച്ച് പുറമെ പുരട്ടിയാൽ ശരീരത്തിലുണ്ടാകുന്ന കുരുക്കൾ മാറിക്കിട്ടും .

കുറുന്തോട്ടി ഉണക്കിപ്പൊടിച്ച് തേനിൽ കുഴച്ച് പാലിൽ കലക്കി രാത്രിയിൽ കിടക്കാൻ നേരം കഴിക്കുന്നത് ഹീമോഫീലിയ രോഗത്തിന് ഉത്തമമാണ് .

കുറുന്തോട്ടി വേരുകൊണ്ട് പാൽക്കഷായമുണ്ടാക്കി അതിൽ അമുക്കുരവും പൊടിച്ചുചേർത്ത് പഞ്ചസാരയോ തേനോ ചേർത്ത് കഴിക്കുന്നത് ശരീരക്ഷതത്തിനും ,ക്ഷയത്തിനും നല്ലതാണ് .

മുടിക്ക് നല്ല കറുപ്പ് നിറം കിട്ടാനും, കട്ടി കൂടാനും , മുടിക്ക് നല്ല മൃദുത്വം  കിട്ടാനും , മുടി കൊഴിച്ചിൽ മാറാനും കുറുന്തോട്ടി താളി ദിവസവും ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. താളി തയ്യാറാക്കാനായി കുറുന്തോട്ടിയുടെ ഇലയും തളിർത്ത തണ്ടും എടുത്തു അതിലേക്ക് തലേദിവസത്തെ കഞ്ഞി വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. ഇത് തലയിൽ നന്നായി തേച്ച് പത്തോ പതിനഞ്ചോ മിനിറ്റിനു ശേഷം കഴുകി കളയാം. 

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിവുള്ള ഒന്നു കൂടിയാണ് കുറുന്തോട്ടി. കുറുന്തോട്ടി വേരും ,ഇലയും, തണ്ടും സമൂലം ഇടിച്ചുപിഴിഞ്ഞ് നീര് 10 മില്ലി വീതമോ ,കുറുന്തോട്ടി സമൂലം ഉണക്കി പൊടിച്ചത് 3 ഗ്രാം വീതമോ കഴിക്കുന്നത്  രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും .മാത്രമല്ല മഴക്കാലത്തുണ്ടാകുന്ന പനിയിൽ നിന്നും ജലദോഷത്തിൽ നിന്നും മോചനം നൽകാൻ കുറുന്തോട്ടിക്ക് കഴിവുണ്ട്.

വില്ലജ് ടിപ്‌സ്  ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ . വാട്‌സ്ആപ്പ് - ടെലഗ്രാം






Previous Post Next Post