തൃപ്തികരമായ ലൈംഗികബന്ധത്തിന് ലിംഗത്തിന്റെ ബലം വളരെ പ്രധാനപ്പെട്ടതാണ് .എന്നാൽ മിക്ക പുരുഷന്മാരും ഈ പ്രശ്നം നേരിടേണ്ടതായി വരുന്നുണ്ട്. അങ്ങനെ മാനസികമായി വിഷമം അനുഭവിക്കുന്ന പുരുഷന്മാർക്ക് പ്രകൃതിദത്തമായ ചില മാർഗ്ഗങ്ങളിലൂടെ ലിംഗത്തിന് കരുത്ത് വർദ്ധിപ്പിക്കാം .
മരുന്ന് തയ്യാറാക്കാനായി ആദ്യം വേണ്ടത് മുല്ല ചെടിയുടെ ഇലയാണ്. മിക്ക വീടുകളിലും ഉള്ള ഒരു ചെടിയാണ് . മുല്ലയുടെ ഒരുപിടി ഇല പറിച്ചു എടുത്തിട്ട് ഇടിച്ചുപിഴിഞ്ഞ് അതിന്റെ നീര് എടുക്കുക . ( 30 മില്ലി നീര് )
ഇനിയും വേണ്ടത് ഉരുക്ക് വെളിച്ചെണ്ണയാണ് . ഇത് കടകളിൽ വാങ്ങാൻ കിട്ടും .കടകളിൽനിന്ന് വാങ്ങുന്നത് എത്രത്തോളം ഗുണമുള്ളതാണ് എന്ന് പറയാൻ പറ്റില്ല. ഉരുക്ക് വെളിച്ചെണ്ണ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം.
ഒരു മുറി തേങ്ങ ചിരകി എടുത്തശേഷം അത് നല്ലവണ്ണം പിഴിഞ്ഞ് അതിന്റെ പാല് എടുക്കുക. ശേഷം ഒരു പാത്രത്തിൽ ചെറിയ തീയിൽ തിളപ്പിക്കുക. കുറച്ചുനേരം ചെറിയ തീയിൽ ഇളക്കി തിളപ്പിക്കുമ്പോൾ എണ്ണ തെളിഞ്ഞു വരും. എണ്ണ നല്ലവണ്ണം തെളിഞ്ഞു വന്നതിനുശേഷം അടുപ്പിൽനിന്ന് വാങ്ങാവുന്നതാണ്. ശേഷം അരിച്ചെടുത്ത് ഉപയോഗിക്കാം.
ഇനിയും നേരത്തെ എടുത്തു വച്ചിരിക്കുന്ന മുല്ലപ്പൂവിന്റെ നീരിൽ 30 മില്ലി ഉരുക്ക് വെളിച്ചെണ്ണ ചേർക്കുക. നന്നായി മിക്സ് ചെയ്യുക .ശേഷം ഒരു സ്പൂൺ കടുക് ചതച്ച് ഇതിലേക്ക് ചേർക്കുക. നന്നായി ഇളക്കി ഈ മിശ്രിതം തുടർച്ചയായി മൂന്നുദിവസം വെയിൽ കൊള്ളിക്കുക. മൂന്നുദിവസം വെയിൽ കൊള്ളിക്കുമ്പോൾ അതിനുള്ളിലെ ജലാംശം എല്ലാം വറ്റി പോകുന്നതാണ്. ജലാംശം എല്ലാം വറ്റി പോകുമ്പോൾ നല്ല കട്ടിയുള്ള കുഴമ്പ് ലഭിക്കും.
ഇത് ഉപയോഗിക്കേണ്ടത് രാത്രിയിലാണ്. ദിവസവും രാത്രിയിൽ കിടക്കുന്നതിനു മുമ്പ് ഈ മിശ്രിതം ലിംഗത്തിൽ പുരട്ടി നല്ലവണ്ണം മസാജ് ചെയ്യുക. രണ്ടാഴ്ച ഇങ്ങനെ ചെയ്തു കഴിയുമ്പോൾ ഇതിന്റെ ഫലം ലഭിക്കുന്നതാണ് . ഇങ്ങനെ പതിവായി ചെയ്താൽ ലിംഗത്തിന് നല്ല കരുത്തും ബലവും ലഭിക്കുന്നതാണ്.
Tags:
SEXUAL HEALTH