കർക്കിടകത്തിൽ നിർബന്ധമായും കഴിക്കേണ്ട പത്തിലകൾ

പത്തില,പത്തില തോരൻ,പത്തിലകൾ,കർക്കിടകത്തിൽ കഴിക്കേണ്ട പത്തിലകൾ,പത്തിലകറി,പത്തില കറി,കർക്കിടകത്തിലെ പത്തിലകൾ,പത്തില കറികൾ,പത്തിലകൾ ഏതൊക്കെ,കർക്കിടക മാസത്തിലെ പത്തിലകൾ,ക൪ക്കിടകത്തിൽ കഴിക്കേണ്ട പത്തിലകൾ,ക൪ക്കിടകത്തിൽ കഴിക്കാവുന്ന പത്തിലകൾ,കർക്കിടകം സ്പെഷ്യൽ പത്തില തോരൻ,പത്തിലതോരൻ,പതിലത്തോരൻ,പത്തിലത്തോരൻ,കൂവളത്തില,പത്തിലത്തോരന്‍,മത്തയില,മുത്തിൾ,മത്തൻ ഇല കറി,വട്ടത്തകര,കൊടിത്തൂവ,ഇലക്കറികൾ,കർക്കിടകത്തിലെ pathilakarikal,ആനക്കൊടിത്തൂവ

ആരോഗ്യസംരക്ഷണത്തിന് ഏറ്റവും പ്രധാനപ്പെട്ട മാസമാണ് കർക്കിടകം ഇ സമയത്തുണ്ടാകുന്ന കനത്ത മഴയും തണുപ്പും ശരീരത്തിലെ പ്രതിരോധ ശക്തി കുറയ്ക്കുന്നു അതുകൊണ്ടുതന്നെ പലവിധ വ്യാധികളും വരുന്നത് ഈ സമയത്താണ്   അതുകൊണ്ടുതന്നെയാണ് കർക്കിടകത്തിൽ പത്തിലകൾ കഴിക്കണം എന്ന് പഴമക്കാർ പറയുന്നത് കർക്കിടകത്തിൽ കഴിക്കേണ്ട പത്തിലകൾ ഏതൊക്കെയാണെന്ന് നോക്കാം

$ads={1}

1 ചേമ്പില 

 കാൽസ്യം ഫോസ്ഫറസ് വിറ്റമിൻ സി എന്നിവയാൽ സമ്പുഷ്ടമാണ് ചേമ്പ് ദഹനശക്തി വർദ്ധിപ്പിക്കാനും വായു സംബന്ധമായ അസുഖങ്ങൾക്കും പ്രമേഹം കൊളസ്ട്രോൾ രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾ നിയന്ത്രിക്കാനും ഉത്തമമായ ഒരു ഔഷധമാണ് ചേമ്പില

2 തകര

 വട്ടതകര ചക്രത്തകര എന്നിങ്ങനെ രണ്ടിനം തകരകളാണ്   നമ്മുടെ നാട്ടിൽ കാണപ്പെടുന്നത് ഇതിൽ വട്ടതകരയാണ് നമ്മൾ  ഉപയോഗിക്കുന്നത് നേത്രരോഗങ്ങൾക്ക് വളരെ നല്ലൊരു ഔഷധമാണ് തകര അതുപോലെ മലബന്ധം മാറ്റുവാനും വാതരോഗങ്ങൾക്കും രക്തശുദ്ധി വരുത്താനും ത്വക്ക് രോഗങ്ങൾക്കും തകരയില തോരൻ വെച്ച് കഴിക്കുന്നത് വളരെ നല്ലതാണ്

3 തഴുതാമ

 പൊട്ടാസ്യം നൈട്രേറ്റ് ധാരാളമായി അടങ്ങിയിരിക്കുന്ന ഒരു സസ്യമാണ് തഴുതാമ   ഹൃദ്രോഗം ചുമ എന്നിവയ്ക്ക് പ്രധാനമായി തഴുതാമ ഉപയോഗിക്കുന്നുണ്ട് ഇത് മാത്രമല്ല മൂത്രത്തിൽ പഴുപ്പ് മൂത്രത്തിൽ കല്ല് അതുപോലെയുള്ള  മൂത്രസംബന്ധമായ രോഗങ്ങൾക്കും തഴുതാമ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്

4 കുമ്പളത്തില

 ആയുർവേദത്തിൽ നിരവധി ഔഷധങ്ങളിൽ കുമ്പളങ്ങ ചേർക്കാറുണ്ട് വയറ് സംബന്ധമായ അസുഖങ്ങൾക്കും ബുദ്ധിശക്തി വർദ്ധിപ്പിക്കുന്നതിനും കുമ്പളത്തിന്റെ തളിരില തോരൻ വെച്ചു കഴിക്കുന്നത് വളരെ നല്ലതാണ്

 5 മത്തയില 

 വിറ്റമിൻ എ വിറ്റമിൻ സി  ഫൈബർ , മിനറൽസ് എന്നിവയാൽ വളരെ സമ്പുഷ്ടമാണ് മത്തയില ദഹനസംബന്ധമായ അസുഖങ്ങൾക്കും ഹൃദയാരോഗ്യത്തിനും കണ്ണിന്റെ ആരോഗ്യത്തിനും വളരെ ഉത്തമമായ ഒരു ഔഷധമാണ് മത്തയില

6 ചീര

 ഇലക്കറികളിൽ ഏറ്റവും ഗുണമുള്ള ഒന്നാണ് ചീര  അയൺ കാൽസ്യം എന്നിവ വളരെ കൂടുതൽ അടങ്ങിയിട്ടുള്ള ഒരു സസ്യമാണ് ചീര മാത്രമല്ല ധാരാളം നാരുകൾ അടങ്ങിയിട്ടുള്ള ഒരു സസ്യം കൂടിയാണ് ചീര വെള്ള ചീര ചുവന്ന ചീര വേലിച്ചീര എന്നിങ്ങനെ പല ഇനങ്ങൾ നമ്മുടെ നാട്ടിൽ കാണുന്നുണ്ട് ഇവയെല്ലാം കഴിക്കുന്നത് കർക്കിടക മാസത്തിൽ നമ്മുടെ ശരീരത്തിന് വളരെയധികം ഗുണം നൽകുന്ന ഒന്നാണ്

7 ചേനയില

 കാൽസ്യം ഫോസ്ഫറസ് എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഒരു സസ്യമാണ് ചേന ആയുർവേദത്തിൽ ചേന പൈൽസിനുള്ള പലതരത്തിലുള്ള മരുന്നുകൾക്കും പ്രധാനമായും ഉപയോഗിക്കുന്നത് ചേനയാണ് അതുകൊണ്ടുതന്നെ ചേനയിലയും കർക്കിടകമാസത്തിൽ കഴിക്കുന്നത് വളരെ പ്രധാനപ്പെട്ടതാണ്

$ads={2}

 8 പയറില

 പത്തിലകളിൽ പയറിന്റെ ഇലയും പ്രധാനപ്പെട്ടതാണ് ശരീരശുദ്ധിക്ക് വളരെ ഉത്തമമാണ് പയറില കഴിക്കുന്നത് മാത്രമല്ല ഇതിന് ടോക്സിനുകൾ നീക്കം ചെയ്യാനുള്ള കഴിവുണ്ട് സാധാരണ വള്ളിപ്പയറിന്റെ ഇലയാണ് തോരൻ വെക്കാൻ ഉപയോഗിക്കുന്നത് ഇപ്പോൾ  ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു രോഗമാണ് ഫാറ്റി ലിവർ ഇതിനൊക്കെ ഏറ്റവും നല്ല ഒരു മരുന്നു കൂടിയാണ് പയറില തോരൻ വെച്ച് കഴിക്കുന്നത്

9 ചൊറിതനത്തിന്റെ  ഇല  ( കൊടിത്തൂവ )

 കുറ്റി കൊടിത്തൂവ വള്ളി കൊടുത്തുവ എന്നി രണ്ടുതരത്തിലാണ് നമ്മുടെ നാട്ടിൽ  കാണപ്പെടുന്നത് രണ്ടിനും ഒരുപോലെതന്നെ ഔഷധഗുണമുള്ള സസ്യമാണ് വാർധക്യ സംബന്ധമായ രോഗമുള്ളവർക്കും ദഹനസംബന്ധമായ രോഗമുള്ളവർക്കും അകാലവാർദ്ധക്യം തടയുന്നതിനും വളരെ ഉത്തമമായ ഒരു മരുന്നാണ് കൊടിത്തൂവ മാത്രമല്ല തലകറക്കത്തിന് ഏറ്റവും നല്ല ഒരു മരുന്നു കൂടിയാണ് കൊടിത്തൂവ വള്ളി കൊടിത്തൂവയുടെ വേര് എടുത്തിട്ട് പാലിലരച്ച്  കഴിക്കുന്നത് തലകറക്കത്തിന് നിന്ന് പെട്ടെന്ന് മോചനം നൽകാൻ സഹായിക്കുന്ന ഒരു മരുന്നാണ്

 10 മുള്ളൻ ചീര

 രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ഏറ്റവും നല്ല ഒരു മരുന്നാണ് മുള്ളൻ ചീര കഴിക്കുന്നത് അതുകൊണ്ടുതന്നെ കോവിഡിനെ പ്രതിരോധിക്കാൻ ഏറ്റവും ഉപയോഗിക്കാൻ പറ്റിയ ഒരു മരുന്നു കൂടിയാണ് മുള്ളൻ ചീര മാത്രമല്ല അമിതവണ്ണം കുറയ്ക്കാനും പലതരത്തിലുള്ള ക്യാൻസറിനെ ചെറുക്കാനും മുള്ളൻ ചീര സഹായിക്കുന്നുണ്ട്



Previous Post Next Post