തലവേദന മാറാൻ പ്രകൃതിദത്ത മരുന്ന്
നിത്യജീവിതത്തിൽ തലവേദന സർവ്വസാധാരണമാണ് .മാനസിക സംഘർഷവും മാനസിക പിരിമുറുക്കവുമാണ് പ്രധാനമായും തലവേദനയ്ക്ക് കാരണമാകുന്നത് കൂടാതെ .മസ്തിഷ്കരോഗങ്ങൾ ,പീനസം ,ഉറക്കമില്ലായ്മ ,മദ്യപാനം ,ദഹനക്കേട് ,തലനീരിറക്കം ,തെറ്റായ ആഹാരരീതി തുടങ്ങിയ പല കാരണങ്ങൾ കൊണ്ടും തലവേദന ഉണ്ടാകാംതലവേദന വരുമ്പോൾ വേദനസംഹാരി വാങ്ങി കഴിക്കുന്നവരാണ് നമ്മളിൽ പലരും എന്നാൽ തലവേദന വരുമ്പോൾ വേദനസംഹാരി കഴിക്കാതെ തലവേദന ഇല്ലാതാക്കാൻ യാതൊരു പാർശ്വഫലവും ഇല്ലാത്ത ചില പ്രകൃതിദത്ത മാർഗങ്ങളുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം
1 മല്ലിയില അരച്ച് നെറ്റിയിൽ പുരട്ടിയാൽ തലവേദന പെട്ടെന്ന് കുറയാൻ സഹായിക്കും
2 തുമ്പയില അരച്ച് നെറ്റിയിൽ പുരട്ടുന്നത് തലവേദന കുറയ്ക്കാൻ സഹായിക്കും
3 മുരിങ്ങയില നീരിൽ കുരുമുളക് അരച്ച് ചേർത്ത് നെറ്റിയിൽ പുരട്ടിയാൽ തലവേദന പെട്ടെന്ന് മാറാൻ സഹായിക്കും
4 മല്ലിയിലയും ചന്ദനവും കൂടി ചേർത്തരച്ച് നെറ്റിയിൽ പുരട്ടുന്നത് തലവേദന പെട്ടെന്ന് മാറാൻ സഹായിക്കും
5 കീഴാർനെല്ലി ഇടിച്ചുപിഴിഞ്ഞ നീര് എടുത്ത് വെളിച്ചെണ്ണ കാച്ചി തലയിൽ തേക്കുന്നതും തലവേദന മാറാൻ സഹായിക്കും
6 വെറ്റില ചതച്ച് നീരെടുത്ത് രണ്ടു തുള്ളി വീതം മൂക്കിൽ ഇറ്റിക്കുന്നത് തലവേദന മാറാൻ സഹായിക്കും
7 കട്ടൻചായയിൽ ചെറുനാരങ്ങാനീര് പിഴിഞ്ഞൊഴിച്ച് ചെറിയ ചൂടോടെ കുടിക്കുന്നതും തലവേദന മാറാൻ സഹായിക്കും
8 ഉഴുന്ന് പുഴുങ്ങി നെയ്യും പഞ്ചസാരയും ചേർത്ത് പതിവായി കഴിക്കുന്നത് തലവേദന മാറാൻ സഹായിക്കും
9 ജാതിക്ക കാടിവെള്ളത്തിൽ അരച്ച് നെറ്റിയിൽ പുരട്ടുന്നത് തലവേദന മാറാൻ സഹായിക്കും.
10 തൊട്ടാവാടി ഇലയും വെളുത്തുള്ളിയും ചേർത്തരച്ച് മുലപ്പാലിൽ ചാലിച്ച് നെറ്റിയിൽ പുരട്ടുന്നത് തലവേദന മാറാൻ സഹായിക്കും
11 ചുവന്നുള്ളിയും കല്ലുപ്പും ചേർത്ത് അരച്ച് നെറ്റിയിൽ പുരട്ടുന്നതും തലവേദന മാറാൻ സഹായിക്കും
12 മുരിങ്ങയില നീരിൽ കുരുമുളക് ചേർത്തരച്ച് നെറ്റിയിൽ പുരട്ടിയാൽ തലവേദന പെട്ടെന്ന് മാറാൻ സഹായിക്കും
13 കടുക് അരച്ച് നൈറ്റിയിൽ പുരട്ടിയാൽ തലവേദന ശമിക്കും
14 കുമ്പിളിന്റെ ഇല അരച്ച് നൈറ്റിയിൽ പുരട്ടിയാൽ തലവേദന ശമിക്കും
15 ഇഞ്ചിനീരും ,പാലും ചേർത്ത് നസ്യം ചെയ്താൽ തലവേദന പെട്ടന്ന് മാറും
16 പാണലിന്റെ വേര് ആട്ടുംപാലും ചേർത്ത് അരച്ച് നൈറ്റിയിൽ പുരട്ടിയാൽ തലവേദന ശമിക്കും
17 വെളുത്തുള്ളി തൈലം കൊണ്ട് നസ്യം ചെയ്താൽ തലവേദന പെട്ടന്ന് മാറും