പുരുഷന്മാർക്ക് ഉണ്ടാകുന്ന ലൈംഗിക പ്രശ്നങ്ങൾ, ബീജത്തിന് എണ്ണക്കുറവ്, ബീജത്തിന് ചലന ശേഷി കുറവ്, ഉദ്ധാരണക്കുറവ് ,ശീഘ്രസ്‌ഖലനം എന്നീ അസുഖങ്ങൾക്കുള്ള ഒരു അത്ഭുത ഒറ്റമൂലിയെ കുറിച്ചാണ് ഇവിടെ പറയുന്നത്, യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത നിരവധി ആരോഗ്യഗുണങ്ങളുമുള്ള ഈ ഒറ്റമൂലി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
ഒറ്റമൂലി തയ്യാറാക്കാൻ ആദ്യം വേണ്ടത് ഏഴോ എട്ടോ ചുവന്നുള്ളിയാണ് . ഇതിന്റെ പുറമേയുള്ള തൊലികളഞ്ഞ് നന്നായി വൃത്തിയാക്കി എടുക്കുക.
ഇനിയും വേണ്ടത് രണ്ട് ടേബിൾ സ്പൂൺ ഒലിവ് ഓയിലാണ് . ഒലിവ് ഓയിൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം നല്ല ഒലിവ് ഓയിൽ തന്നെ വാങ്ങാൻ ശ്രമിക്കണം .
ഇനിയും വേണ്ടത് ഒരു ടീസ്പൂൺ നല്ല ശുദ്ധമായ തേനാണ് . തേൻ ഉപയോഗിക്കുമ്പോഴും നല്ല ചെറുതേൻ തന്നെ ഉപയോഗിക്കാൻ ശ്രമിക്കണം . നിങ്ങൾക്ക് തേനീച്ച വളർത്തുന്ന സ്ഥലത്തുനിന്ന് വാങ്ങാൻ സൗകര്യമുണ്ടെങ്കിൽ അവിടെ നിന്ന് വാങ്ങുക .
തയ്യാറാക്കുന്ന വിധം
ഒരു പാൻ എടുത്ത് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഒലിവ് ഓയിൽ ഒഴിക്കുക. ഒലിവോയിൽ ചുടായതിനു ശേഷം നമ്മൾ എടുത്തു വച്ചിരിക്കുന്ന ചുവന്നുള്ളി ഇതിലേക്കിട്ടുകൊടുക്കുക .തീ വളരെ കുറച്ചു വച്ച് ചുവന്നുള്ളിയുടെ ഓരോ അല്ലിയും പരസ്പരം വിട്ടു വരുന്നതുവരെ ഇളക്കി കൊടുക്കുക . ഉള്ളി എല്ലാം ബ്രൗൺ നിറമാകുമ്പോൾ സ്പൂൺ വച്ച് ചെറുതായി അമർത്തി ഉടയ്ക്കുക. അപ്പോൾ ഉള്ളിയുടെ ഇതളുകൾ എല്ലാം പരസ്പരം വിട്ടു പോരുന്നതാണ് .ശേഷം നല്ലതുപോലെ ബ്രൗൺ നിറമാകുന്നതു വരെ ഇളക്കി കൊണ്ടിരിക്കുക .ശേഷം അടുപ്പിൽ നിന്ന് വാങ്ങാം .
ഇ മിശ്രിതം നല്ലതുപോലെ തണുത്തതിനുശേഷം ഒരു പാത്രത്തിൽ ഇട്ട് സ്പൂൺ കൊണ്ടോ ,തവി കൊണ്ടോ നല്ലതുപോലെ ഉടച്ചെടുക്കുക . ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ചെറുതേൻ ചേർക്കുക . ഈ മിശ്രിതം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഇനി ഇത് കഴിക്കേണ്ടത് രാവിലെ വെറുംവയറ്റിലും വൈകിട്ട് ഭക്ഷണത്തിനു ശേഷവുമാണ് .
ഈ മിശ്രിതം ഓരോ തവണ കഴിക്കാനായി പ്രത്യേകം പ്രത്യേകം തയ്യാറാക്കാൻ ശ്രദ്ധിക്കണം .അതായത് രാവിലെ കഴിക്കാൻ രാവിലെ തയ്യാറാക്കിയാൽ മതിയാകും .വൈകിട്ട് കഴിക്കാൻ വൈകിട്ട് തയ്യാറാക്കിയാൽ മതിയാകും. ആദ്യത്തെ ഒരാഴ്ച കൊണ്ട് തന്നെ നിങ്ങൾക്ക് റിസൾട്ട് കിട്ടുമെങ്കിലും ഇതിന്റെ പൂർണ്ണഫലം ലഭിക്കാൻ രണ്ടു മാസത്തോളം തുടർച്ചയായി കഴിക്കേണ്ടതുണ്ട്. രണ്ടുമാസം തുടർച്ചയായി കഴിച്ചാൽ പുരുഷന്മാരുടെ എല്ലാ ലൈംഗിക പ്രശ്നങ്ങൾക്കും ഒരു ഉത്തമ പരിഹാരമാണ്.
Tags:
SEXUAL HEALTH