സാധാരണ നമ്മൾക്കിടയിൽ ഏറ്റവും കൂടുതൽ പ്രശ്നമുണ്ടാക്കുന്ന ഒരു കാര്യമാണ് മുടി നരയ്ക്കുക എന്നത്. മുടി നരച്ചാൽ നമുക്ക് ചെയ്യാൻ പറ്റുന്ന ഒറ്റ കാര്യമാണ് കടയിൽ പോയി ഡൈ വാങ്ങിച്ചു പുരട്ടുക എന്നത്. എന്നാൽ ചിലർക്ക് ഇത് അലർജിയുണ്ടാക്കും .എന്നാൽ നമുക്ക് യാതൊരു പാർശ്വഫലവും ഇല്ലാത്ത വീട്ടിൽ തന്നെ ഉള്ള വസ്തുക്കൾ കൊണ്ട് പ്രകൃതിദത്തമായ ഹെയർ ഡൈ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം
$ads={1}
ഡൈ തയ്യാറാക്കാൻ വേണ്ടി നമുക്ക് ആദ്യം വേണ്ടത് സാവാളയുടെ പുറത്തെ ഉണങ്ങിയ തൊലിയാണ്. നാലോ അഞ്ചോ സവാളയുടെ പുറത്തെ തൊലി എടുക്കണം. ശേഷം ഇതൊരു പാനിൽ ഇട്ട് ചെറിയ ചൂടിൽ സവാളയുടെ തൊലി കരിച്ചെടുക്കണം. നല്ലതുപോലെ ബ്ലാക്ക് കളർ ആകുന്നതുവരെ കരിച്ച് എടുക്കണം. ശേഷം മിക്സിയുടെ ജാറിൽ നല്ലതുപോലെ പൊടിച്ചെടുക്കുക ശേഷം വേറൊരു പാത്രത്തിലേക്ക് മാറ്റാം
Read Also - സെക്ഷ്വൽ പവർ വർദ്ധിക്കാൻ ഏറ്റവും മികച്ച ഹോം റെമഡി
$ads={2}
വേറൊരു പാത്രത്തിലേക്ക് മാറ്റിയ ശേഷം ആവശ്യത്തിന് വെളിച്ചെണ്ണ ചേർത്ത് പേസ്റ്റ് രൂപത്തിൽ ആക്കിയെടുക്കുക. ഇനിയും നമുക്കത് സാധാരണ ഹെയർ ഡൈ ഉപയോഗിക്കുന്നതുപോലെ തലയിൽ തേച്ച് പിടിപ്പിക്കാം. ഒരു മണിക്കൂറിനുശേഷം കഴുകിക്കളയാം ഇങ്ങനെ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ചെയ്താൽ മതിയാകും