വളരെയധികം ഔഷധഗുണങ്ങളുള്ള ഒരു ചെടിയാണ് കറ്റാർവാഴ ആയുർവേദത്തിൽ കറ്റാർവാഴ പല രോഗങ്ങൾക്കും ഉപയോഗിക്കുന്നുണ്ട് വലിയ പരിചരണങ്ങൾ ഒന്നുമില്ലാതെ വീട്ടിൽ വളർത്താവുന്ന ഒരു സസ്യമാണ് കറ്റാർവാഴ, സൗന്ദര്യവർധക വസ്തുക്കളിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒരു സസ്യമാണ് കറ്റാർവാഴ.സ്ത്രീകൾക്കുണ്ടാകുന്ന ഒട്ടുമിക്ക രോഗങ്ങൾക്കും കറ്റാർവാഴ ഒരു ഔഷധമാണ് .കറ്റാർവാഴ,കറ്റുവാഴ ,കുമാരി എന്നിങ്ങനെ പല പേരുകളിലും മലയാളത്തിൽ അറിയപ്പെടും . കറ്റാർവാഴയുടെ പോള ഇടിച്ചു പിഴിഞ്ഞ നീര് ഉണക്കിയെടുക്കുന്നതാണ് ചെന്നിനായകം ,ഒടിവ് ,ചതവ് ,ഉളുക്ക് തുടങ്ങിയവയ്ക്ക് ചെന്നിനായകവും കോഴിമുട്ടയും ചേർത്തുള്ള പ്രയോഗം നാടൻ ചികിത്സ രീതിയിൽ സാധാരണനമാണ് .കോഴിമുട്ടയിൽ ചെന്നിനായകം ചേർത്ത് ഉള്ളിൽ കഴിക്കുകയും .കോഴിമുട്ടയുടെ വെള്ളയും ചെന്നിനായകവും കൂടി തുണിയിൽ തേയ്ച്ച് വച്ചു കെട്ടുകയുമാണ് പതിവ് .ഏതാണ്ട് 40 സെമി ഉയരത്തിൽ വളരുന്ന ഈ സസ്യത്തെ കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും നട്ടുവളർത്തുന്നു കറ്റാർവാഴയുടെ ഇല ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു
കുടുംബം : Asphodelaceaeശാസ്ത്രനാമം : Aloe vera
മറ്റു ഭാഷകളിലെ പേരുകൾഇംഗ്ലീഷ് : Indian Aloe ,Barbados Aloeസംസ്‌കൃതം : കുമാരി , ഗ്രഹകന്യ ,ഘൃതകുമാരിഹിന്ദി : ഘികദൗർതമിഴ് : കാട്ടോലിതെലുങ്ക് : ഘുസമസരംഗുജറാത്തി :കുംവാർബംഗാളി : ഘൃതകുമാരി
രസാദിഗുണങ്ങൾ
രസം :തിക്തം, മധുരം
ഗുണം :ഗുരു, സ്നിഗ്ധം, പിശ്ചിലം
വീര്യം :ശീതം
വിപാകം :കടു
ഔഷധഗുണങ്ങൾ
കഫം ,വാതം ,ജ്വരം ,വിഷം ,ഗ്രന്ഥിവീക്കം ,രക്തപിത്തം ,തീപൊള്ളൽ എന്നിവ ശമിപ്പിക്കും ,ശരീരത്തിനെ തടിപ്പിക്കും ,ശുക്ലം വർദ്ധിപ്പിക്കും ,രക്തശുദ്ധി ഉണ്ടാകുന്നു ,ഗർഭാശയപേശികളെയും ,ഗർഭാശയധമനികളെയും ഉത്തേജിപ്പിക്കുന്നു
ചില ഔഷധപ്രയോഗങ്ങൾ
പച്ചമഞ്ഞളും കറ്റാർവാഴ നീരും ചേർത്തരച്ച് രാത്രി കുഴിനഖം ഉള്ള ഭാഗത്ത് തുടർച്ചയായി മൂന്നു നാല് ദിവസം പുരട്ടിയാൽ കുഴിനഖം മാറിക്കിട്ടും
പൊള്ളലേറ്റാൽ ഉടൻ വാഴയുടെ പോള മുറിച്ച് മുറിച്ച ഭാഗത്തു നിന്നും ഊറി വരുന്ന ദ്രവം പുരട്ടിയാൽ പൊള്ളൽ കൊണ്ടുള്ള നീറ്റൽ മാറുകയും ചർമ്മം കുമിളകളായി വരികയുമില്ല
ഒരു സ്പൂൺ കറ്റാർവാഴ നീരും ഒരു ടീസ്പൂൺ തുളസിയില നീരും ടീസ്പൂൺ പുതിന ഇല നീരും ഇവ മൂന്നും യോജിപ്പിച്ച് മുഖത്ത് പുരട്ടി 15 മിനിറ്റിനുശേഷം പാട നീക്കിയ പാല് തടവുക 5 മിനിറ്റിനുശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്താൽ കറുത്ത പാടുകൾ പാടെ ഇല്ലാതാക്കാൻ സഹായിക്കും
കറ്റാർ വാഴയുടെ 3 ഔൺസ് നീര് എടുത്ത് അതിൽ സ്വൽപം ഉപ്പു ചേർത്ത് ചെറുചൂടിൽ കുഴമ്പാക്കണം ഇതിൽ ഒരു ഔൺസ് പഞ്ചസാരയും ചേർത്ത് രാത്രി മുഴുവൻ തുറന്നു വയ്ക്കുക അതിരാവിലെ ഈ കുഴമ്പ് കുടിക്കുന്നത് കുട്ടികളുടെ വയറിളക്കുന്നതിന് വളരെ സുരക്ഷിതമായ ഒരു ഔഷധമാണ്
കറ്റാർവാഴ ജെല്ല് തുണിയിൽ പൊതിഞ്ഞ് കൺതടങ്ങളിൽ പതിവായി വയ്ക്കുന്നത് കൺതടങ്ങളിലെ കറുപ്പ് മാറാൻ സഹായിക്കും
കറ്റാർവാഴയുടെ നീര് ആട്ടിൻ പാലിൽ ചേർത്ത് പതിവായി കുടിച്ചാൽ വെള്ളപോക്ക് മാറും
കറ്റാർവാഴയുടെ ഇല അരച്ച് കുളിക്കുന്നതിന്റെ അരമണിക്കൂർ മുൻപ് തലയിൽ പുരട്ടി കുളിച്ചാൽ തലയിലെ താരൻ മാറും
10 മില്ലി കറ്റാർവാഴയുടെ നീരും അതെ അളവിൽ തേനും ചേർത്ത് പതിവായി കഴിച്ചാൽ കാൻസർ രോഗം ശമിക്കും
കറ്റാർവാഴ നീര് അഞ്ചു മില്ലി വീതം ദിവസേന രാവിലെയും വൈകിട്ടും കഴിച്ചാൽ ആർത്തവ സമയത്തുണ്ടാകുന്ന വേദനയ്ക്ക് ശമനം കിട്ടും
കറ്റാർവാഴ നീരും തേനും ചേർത്ത് പതിവായി വെറും വയറ്റിൽ കഴിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ നല്ലൊരു മരുന്നാണ് മാത്രമല്ല ചുമയും ദഹന പ്രശ്നങ്ങളും പരിഹരിക്കാനും ഇത് നല്ലൊരു മരുന്നാണ്
ശരീരത്തിൽ ക്ഷതങ്ങൾ ഉണ്ടായാൽ കറ്റാർവാഴ നീരും ,നാടൻ കോഴി മുട്ടയും ,ചാരായവും ചേർത്ത് കുടിച്ചാൽ മതി
കറ്റാർവാഴയുടെ നീര് ദിവസവും കുടിച്ചാൽ പല്ലുവേദനയ്ക്കും മോണ രോഗത്തിനും കറ്റാർവാഴ നീര് ശമനം നൽകും മാത്രമല്ല പല്ലുകളും മോണയും വൃത്തിയാക്കാനുള്ള മൗത്ത് വാഷ് ആയും കറ്റാർവാഴ നീര് ഉപയോഗിക്കാം
കറ്റാർവാഴയുടെ നീരും ഗോതമ്പുപൊടിയും ചേർത്ത് പുരട്ടുന്നത് സന്ധിവേദന കുറയ്ക്കാൻ വളരെ ഫലപ്രദമാണ്
കറ്റാർവാഴ പോള ദിവസവും കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും
ഒരു സ്പൂൺ കറ്റാർവാഴ നീരും അര സ്പൂൺ കസ്തൂരി മഞ്ഞളും ചേർത്ത് മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയാം ഇങ്ങനെ ചെയ്യുന്നത് വേനൽക്കാലത്ത് മുഖത്തുണ്ടാകുന്ന കരിവാളിപ്പ് മാറാൻ സഹായിക്കും
കറ്റാർവാഴ നീരും,കയ്യോന്നി നീരും ഒരേ അളവിൽ എടുത്ത് അതിന്റെ പകുതി വെളിച്ചെണ്ണയിൽ ചേർത്ത് കാച്ചി തേയ്ച്ചാൽ മുടിക്ക് നല്ല കറുപ്പു നിറം കിട്ടുകയും തലയ്ക്ക് നല്ല കുളിർമ്മ കിട്ടുകയും ചെയ്യും
കറ്റാർവാഴയില വെളിച്ചെണ്ണ കാച്ചി പുരട്ടിയാൽ കാലികളിൽ കാണുന്ന രോമം പൊഴിയൽ എന്ന രോഗത്തിന് വളരെ ഫലപ്രദമാണ്
Tags:
ഔഷധസസ്യങ്ങൾ