കീഴാർനെല്ലിയെക്കുറിച്ച് കേൾക്കാത്ത മലയാളികൾ ഉണ്ടാകില്ല .കാരണം മഞ്ഞപിത്തം എന്നു കേട്ടാൽ സാധാരണക്കാരുടെ മനസ്സിൽ ഓടിയെത്തുന്ന സസ്യം കീഴാർനെല്ലി ആയിരിക്കും .മഞ്ഞപ്പിത്തത്തിന് ഒരു ഒറ്റമൂലിയാണ് കീഴാർനെല്ലി .നെല്ലിയുടെ കുടുംബത്തിൽപ്പെട്ട ഒരു സസ്യമാണ് കീഴാർനെല്ലി .കേരളത്തിൽ പറമ്പുകളിലും ,വഴിയോരങ്ങളിലും ,തുറസ്സായ സ്ഥലങ്ങളിലും ഈ സസ്യം ധാരാളമായി കാണപ്പെടുന്നു .ഏതാണ്ട് 30 സെമി ഉയരത്തിൽ വളരുന ഇ സസ്യത്തിന്റെ ഇലകൾ നെല്ലിയുടെ ഇലകളോട് സാദൃശ്യമുണ്ട് .ഇതിന്റെ ഉണങ്ങിയ ഇലയിൽ വിഷാംശം ഉള്ളതും കയ്‌പ്പുള്ളതുമായ ഒരു വസ്തുവുണ്ട് ഇതിൽ നിന്നും ഫില്ലാന്തിൻ എന്ന വസ്തു വേർതിരിച്ചെടുക്കുന്നു ഇതാണ് മഞ്ഞപ്പിത്തം എന്ന രോഗത്തിനെതിരെ പ്രവർത്തിക്കുന്ന ഘടകം .പൂക്കൾക്ക് മഞ്ഞ കലർന്ന പച്ച നിറമാണ് .കുഞ്ഞൻ നെല്ലിക്ക മാതിരിയുള്ള ഇതിന്റെ കായ്കൾ ഇതിന്റെ തണ്ടിൽ പറ്റിപ്പിടിച്ചിരിക്കും .ഇതിൽ 3 അറകൾ കാണാം .ഓരോ അറയിലും ഓരോ വിത്തുകൾ കാണും .വിത്തുകൾ വഴിയാണ് കീഴാർനെല്ലി പ്രജനനം നടത്തുന്നത് . നമ്മുടെ നാട്ടിൽ പലതരം കീഴാർനെല്ലി കാണപ്പെടുന്നുണ്ടങ്കിലും ഔഷധഗുണങ്ങൾ കൂടുതലുള്ളത് Phyllanthus amarus എന്ന ഇനത്തിനാണ് .Phyllanthus amarus ,Phyllanthus niruri ,Phyllanthus dedlis ,Phyllanthus fraternus ,phyllanthus maderaspatensis ഈ ഇനങ്ങളെല്ലാം കീഴാർനെല്ലിയായി ഉപയോഗിക്കുന്നു .വർഷം മുഴുവൻ പുഷ്പിച്ചു കൊണ്ടിരിക്കുന്ന അപൂർവ്വ ഔഷധസസ്യം ഇന്ത്യ ,ബംഗാൾ ,ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ കാണപ്പടുന്നു . കീഴാർനെല്ലി സമൂലമായി ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നു
കുടുംബം : Euphorbiaceae
ശാസ്ത്രനാമം : Phyllanthus amarus
മറ്റു ഭാഷകളിലെ പേരുകൾ
ഇംഗ്ലീഷ് : Stone breaker
സംസ്‌കൃതം : ഭൂധാത്രി ,താമലകി ,ബഹുവീര്യഃ
ഹിന്ദി : ഭൂയി അംവളാ
തമിഴ് : കിഴകൈനെല്ലി
തെലുങ്ക് : നെലഉശിരികാ
രസാദിഗുണങ്ങൾ
രസം : തിക്തം, കഷായം, മധുരം
ഗുണം : ലഘു, രൂക്ഷം
വീര്യം : ശീതം
വിപാകം : മധുരം
ഔഷധഗുണങ്ങൾ
മഞ്ഞപ്പിത്തം ശമിപ്പിക്കും ,കഫം ,പാണ്ഡ്,ചുട്ടുനീറ്റൽ ,പുകച്ചിൽ എന്നിവ ശമിപ്പിക്കും ,ദഹനക്കുറവ് ,വയറുവേദന ,രക്തസ്രാവം എന്നിവ ശമിപ്പിക്കും , കീഴാർനെല്ലിയുടെ ഏറ്റവും വലിയ മരുന്ന് ഗുണം ഇത് കരളിന്റെ പ്രവർത്തനങ്ങൾക്ക് ഏറ്റവും ഉത്തമമായ ഒരു മരുന്നാണ് പല കരൾ രോഗങ്ങളെയും തടഞ്ഞു നിർത്താനുള്ള കഴിവ് കീഴാർനെല്ലിക്കുണ്ട് മൂത്രത്തിലെ കല്ല് പ്രമേഹം മുടികൊഴിച്ചിൽ പനി തുടങ്ങി എയ്ഡ്സ് വൈറസിനെ വരെ ചെറുത്തു തോൽപ്പിക്കാനുള്ള കഴിവ് കീഴാർനെല്ലിക്കുണ്ട്
ചില ഔഷധപ്രയോഗങ്ങൾ