ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് താരൻ തലയിലെ ത്വക്കിനെ ബാധിക്കുന്ന ഒരു അസുഖമാണ് താരൻ തലയോട്ടിയിൽ അസഹനീയമായ ചൊറിച്ചിലും വെളുത്ത പൊടി തലയിൽ നിന്ന് ഇളകി വരുന്നതും ചീപ്പ് ഉപയോഗിച്ച് തല ചീകുമ്പോൾ അതിൽ പറ്റി പിടിക്കുകയും ചെയ്യുന്നത് കാണുമ്പോഴാണ് നമ്മൾ പലപ്പോഴും താരരനാണെന്ന് തിരിച്ചറിയുന്നത് താരൻ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന രോഗം കൂടിയാണ് താരൻ വന്നാൽ നല്ലതുപോലെ മുടികൊഴിച്ചിലുണ്ടാകും വൃത്തിയില്ലായ്മ. തലയോട്ടിയിലെ വരൾച്ച. ഭക്ഷണ രീതികൾ. തുടങ്ങിയ കാരണങ്ങൾ കൊണ്ട് താരൻ വരാം. താരൻ വന്നാൽ വീട്ടിൽ തന്നെ ചെയ്യാൻ പറ്റിയ ചില ഒറ്റമൂലികളുണ്ട് അത് എന്തൊക്കെയാണെന്നു നോക്കാം
$ads={1}
1 ഉലുവ ഒരു ദിവസം മുഴുവൻ വെള്ളത്തിൽ കുതിർത്ത് വച്ചശേഷം പിറ്റേന്ന് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക ശേഷം തലയിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക അരമണിക്കൂറിനുശേഷം കഴുകിക്കളയാം പതിവായി ചെയ്താൽ താരൻ പൂർണമായും മാറുന്നതാണ്
2 കരിനോച്ചി ഇലയുടെ നീരും. കയ്യോന്നി. നെല്ലിക്ക എന്നിവ എള്ളെണ്ണയിൽ കാച്ചി പതിവായി തലയിൽ തേച്ചുകുളിച്ചാൽ താരൻ പൂർണമായും മാറാൻ നല്ലൊരു മരുന്നാണ്
3 വെളുത്തുള്ളി നല്ലതുപോലെ അരച്ച് അല്പം തേൻകൂടി ചേർത്ത് തലയിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക അരമണിക്കൂറിന് ശേഷം കഴുകിക്കളയുക ഇങ്ങനെ പതിവായി ചെയ്താൽ താരൻ പൂർണ്ണമായും മാറുന്നതാണ്
4 വേപ്പില അരച്ച് തൈരിൽ ചാലിച്ച് തലയിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക ഇങ്ങനെ പതിവായി ചെയ്യുന്നതും താരൻ പൂർണ്ണമായും മാറാൻ സഹായിക്കും
5 കറിവേപ്പിലയുടെ കുരു നല്ലതുപോലെ അരച്ച് ചെറുനാരങ്ങാ നീരിൽ ചാലിച്ച് തലയിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക ഇങ്ങനെ പതിവായി ചെയ്യുന്നതും താരൻ പൂർണ്ണമായും മാറാൻ സഹായിക്കും
6 ചെറുനാരങ്ങാ ചേർത്ത് വെളിച്ചെണ്ണ കാച്ചി പതിവായി തലയിൽ തേച്ച് കുളിക്കുന്നതും താരൻ പൂർണ്ണമായും മാറാൻ സഹായിക്കും
7 ഉണങ്ങിയ നെല്ലിക്കാപ്പൊടിയും തുളസിയിലയും ചേർത്ത് അരച്ച് തലയിൽ നല്ലതുപോലെ തേച്ചുപിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകിക്കളയാം ഇങ്ങനെ പതിവായി ചെയ്യുന്നതും താരൻ പൂർണ്ണമായും മാറാൻ സഹായിക്കും
8 ഉമ്മത്തിൻകായ ഇടിച്ചുപിഴിഞ്ഞ് നീര് എടുത്ത് തലയിൽ തേച്ചുപിടിപ്പിക്കുന്നതും താരൻ മാറാൻ സഹായിക്കും
$ads={2}
9 ഉള്ളിനീര് തലയിൽ തേച്ചുപിടിപ്പിച്ച് അരമണിക്കൂറിന് ശേഷം കഴുകിക്കളയാം ഇങ്ങനെ ആഴ്ചയിൽ മൂന്ന് ദിവസം ചെയ്താൽ താരൻ പൂർണ്ണമായും മാറാൻ സഹായിക്കും
10 തുളസിയില .വെറ്റില .ചെത്തിപൂവ് എന്നിവ ഇടിച്ചുപിഴിഞ്ഞു നീരെടുത്ത് വെളിച്ചെണ്ണ കാച്ചി പതിവായി തലയിൽ തേച്ചുകുളിക്കുന്നതും താരൻ പൂർണ്ണമായും മാറാൻ സഹായിക്കും