ക്ഷീരബല 101 ആവർത്തി അത്ഭുത ഔഷധം

ക്ഷീരബല 101 ആവര്‍ത്തി,ക്ഷീരബല തൈലം,ksheerabala 101 capsules uses,ക്ഷീരബല101ആവർത്തി,ksheerabala 101 dosage,ksheerabala 101 tablet uses,ksheerabala 101 uses malayalam,ksheerabala 101 kottakkal uses,ksheerabala 101 softgel capsules uses,ksheerabala 101 capsules vaidyaratnam,ksheerabala 101 avarti capsule benefits,кширабала 101,kerala ayurveda​ ksheerabala 101 avarti capsule,ക്ഷീരബലാതൈലം,ksheerabala 101 thailam,ksheerabala 101 how to use,ksheerabala 101 aavarthi


ക്ഷീരബല 101 ആവർത്തി 101 ദിവസങ്ങൾ എടുത്ത് തയ്യാറാക്കുന്ന ഒരു ഔഷധമാണ് .ക്ഷീരബല 101 ആവർത്തി വാത രോഗങ്ങളുടെ ചികിത്സയ്ക്ക് പ്രധാനമായും ഉപയോഗിക്കുന്ന ഒരു ഔഷധമാണ് .കുറുന്തോട്ടിയുടെ ഗുണങ്ങൾ പാലിലും എണ്ണയിൽ ലയിപ്പിച്ചാണ്‌ ക്ഷീരബല തയ്യാറാക്കുന്നത് .

ഔഷധമൂല്യം വർധിപ്പിക്കുന്നതിനാണ് ആവർത്തിച്ച് ആവർത്തിച്ച്  പാലിലും എണ്ണയിലും പാചകം ചെയ്യുന്നത്. ഓരോ ദിവസവും മരുന്ന് പിഴിഞ്ഞെടുക്കുന്നു .ഇത് 101 ദിവസത്തോളം ആവർത്തിക്കും. ഇങ്ങനെ കുറുന്തോട്ടിയുടെ ഗുണങ്ങൾ എല്ലാം തന്നെ മരുന്നിലേക്ക് ലയിപ്പിക്കുകയാണ് ചെയ്യുന്നത്. 

ക്ഷീരബല 4, 7, 21, 41, 101 എന്നീ ആവർത്തി കൾ ലഭ്യമാണ്. ഇതിൽ ഏറ്റവും ശക്തിയേറിയത് ക്ഷീരബല 101 ആണ് .ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും ക്ഷീരബല 101 ആണ് .ഇത് ഉള്ളിലോട്ട് കഴിക്കാനും പുറമേ പുരട്ടുവാനും നസ്യം ചെയ്യുവാനും ഇത് ഉപയോഗിച്ചുവരുന്നു.

ക്ഷീരബല 101 ആവർത്തിയുടെ  മറ്റു ഗുണങ്ങൾ.

എല്ലാത്തരം വാതരോഗങ്ങൾക്കും പേശി വേദനകൾക്കും, യോനി രോഗങ്ങൾക്കും ,ലൈംഗിക പ്രശ്നങ്ങൾക്കും ഉത്തമ പരിഹാരമാർഗമാണ് ക്ഷീരബല 101 ആവർത്തി.

 കാൽമുട്ടുവേദന ,ആർത്തവ വിരാമം, എല്ലാത്തരം സന്ധി വാതങ്ങളുടെ ചികിത്സയിലും ഇത് ഉപയോഗിച്ചുവരുന്നു .ശരീര വേദന ,പേശി വേദന ,സന്ധിവേദന ,തോൾ വേദന ,ചെവി വേദന, തലവേദന ,യോനി രോഗങ്ങൾ തുടങ്ങിയ എല്ലാ പ്രശ്നങ്ങൾക്കും ക്ഷീരബല 101 ആവർത്തി ഉപയോഗിച്ചുവരുന്നു.

 മോണ പഴുക്കുന്നതിനും അതിന്റെ ഭാഗമായി മോണയിൽ നിന്ന്  രക്തം വരുന്നതിനും വായ്പുണ്ണിനും ക്ഷീരബല 101 ആവർത്തി വായിൽ  പുരട്ടാവുന്നതാണ്.

പുരുഷന്മാരുടെ ലൈംഗിക ശേഷിക്കുറവിനും  ഉദ്ധാരണക്കുറവിനും ശീഘ്രസ്ഖലനത്തിനും പത്തു തുള്ളി മുതൽ പതിനഞ്ചു തുള്ളി വരെ രാത്രി കിടക്കുന്നതിനു മുൻപ് പാലിൽ ചേർത്ത് കഴിക്കാവുന്നതാണ്.

സ്ത്രീകളുടെ ലൈംഗിക താൽപര്യക്കുറവിനും യോനി വരൾച്ചയ്ക്കും ക്ഷീരബല  101 ആവർത്തി ഉപയോഗിച്ച് വരുന്നു.

Previous Post Next Post