നമ്മളെല്ലാവരും സൗന്ദര്യസംരക്ഷണത്തിൽ വളരെ പ്രാധാന്യം നൽകുന്നവരാണ്. സൗന്ദര്യ കാര്യത്തിൽ എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് നല്ല ചുവന്നു തുടുത്ത നിറമുള്ള ചുണ്ടുകൾ. നമ്മളിൽ പലരും ചുണ്ടുകൾക്ക് നിറം വർദ്ധിപ്പിക്കാൻ വേണ്ടി കടകളിൽനിന്നും ചില കോസ്മെറ്റിക് ഐറ്റംസ് ഉപയോഗിക്കും. എന്നാൽ ഇതുകൊണ്ട് താൽക്കാലികമായി നിറം കിട്ടുമെങ്കിലും പൂർണ്ണമായും ഒരു മാറ്റം ഉണ്ടാവുകയില്ല. അത് മാത്രമല്ല നമ്മൾ ഇത് ഉപയോഗിക്കുന്നത് നിർത്തിയാൽ ചുണ്ടുകൾ കൂടുതൽ കറുപ്പുനിറത്തിൽലാകാൻ തുടങ്ങും. സ്ഥിരമായി പുകവലിക്കുന്നവരിലും.ചില സൗന്ദര്യ വർധക വസ്തുക്കളുടെ അലർജി മൂലവും ചുണ്ടുകളുടെ നിറം മങ്ങാൻ കാരണമാകുന്നു. അതുപോലെതന്നെ ചുണ്ടുകളിലെ ബ്ലഡ് സർക്കുലേഷൻ കുറയുന്നത് ചുണ്ടുകളുടെ നിറം മങ്ങാൻ കാരണമാകുന്നു. കാലാവസ്ഥയിൽ വരുന്ന വ്യതിയാനം കൊണ്ടും ചുണ്ടുകളുടെ നിറം മങ്ങാം. തണുപ്പുകാലം ആകുമ്പോൾ പലരുടെയും ചുണ്ടുകൾ വരണ്ട് പൊട്ടാൻ തുടങ്ങും. ഇങ്ങനെയും ചുണ്ടുകളുടെ നിറം മങ്ങാം.
$ads={1}
ചുണ്ടുകളുടെ നിറം വർദ്ധിപ്പിക്കാൻ പ്രധാനമായും കഴിക്കേണ്ട ആഹാരങ്ങൾ
ചുണ്ടുകളുടെ നിറം വർധിപ്പിക്കാൻ വേണ്ടി നമ്മൾ പ്രധാനമായും കഴിക്കേണ്ട ഒരു പഴവർഗമാണ് സ്‌ട്രോബെറി . കൂടാതെ പപ്പായ. ധാരാളം ഇലക്കറികൾ. എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം
ചുണ്ടുകളിലെ കറുപ്പ് നിറം മാറ്റുന്നതിനും വരൾച്ച മാറ്റുന്നതിനും ഉപയോഗിക്കാവുന്ന പ്രകൃതിദത്തമായ മാർഗ്ഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
$ads={2}
സ്‌ട്രോബെറിയും തേനും
രണ്ടുമൂന്നു ദിവസം വെയിലത്തുവച്ച് ഉണങ്ങിയ സ്‌ട്രോബെറിയുടെ അരസ്പൂൺ പൊടിയും അര സ്പൂൺ തേനും നന്നായി യോജിപ്പിച്ച് ചുണ്ടുകളിൽ പുരട്ടുക. അര മണിക്കൂറിനു ശേഷം കഴുകിക്കളയാം. ഒരുമാസം ഇങ്ങനെ തുടർച്ചയായി ചെയ്യുന്നതിലൂടെ ചുണ്ടുകളുടെ നിറം വർദ്ധിപ്പിക്കാനും ചുണ്ടിന്റെ വരൾച്ച മാറ്റാനും നല്ലൊരു മരുന്നാണ്
ബീറ്റ്റൂട്ടും തേനും
ചുണ്ടുകളുടെ നിറം വർദ്ധിപ്പിക്കാനായി മറ്റൊരു പ്രകൃതിദത്ത മരുന്നാണ് ബീറ്റ്റൂട്ട്.
ബീറ്റ്‌റൂട്ട് തൊലികളഞ്ഞ് ചെറിയ കഷണങ്ങളാക്കി നന്നായി അരച്ചെടുത്ത് അല്പം തേനും ചേർത്ത് ചുണ്ടുകളിൽ പുരട്ടുക. ഇങ്ങനെ പതിവായി കുറച്ചുനാൾ ചെയ്യുന്നത് ചുണ്ടുകളുടെ നിറം വർദ്ധിപ്പിക്കാൻ സഹായിക്കും