ഉഷ്ണകാലാവസ്ഥയിൽ കൂടുതലായി കാണപ്പെടുന്ന ഒരു രോഗമാണ് മഞ്ഞപ്പിത്തം കരളിന്റെ സാധാരണ പ്രവർത്തനം തകരാറിലാക്കുന്ന ഒരു രോഗംകൂടി ആയതിനാൽ വളരെ കരുതലോടെയുള്ള ചികിത്സയും പരിചരണവും മഞ്ഞപ്പിത്തത്തിന് വളരെ അത്യാവശ്യമാണ്
വിശപ്പില്ലായ്മ. പനി. കണ്ണിനും മൂത്രത്തിനും മഞ്ഞനിറം. കടുത്ത ക്ഷീണം. ശർദ്ദി. തലകറക്കം. ആഹാരത്തിന് രുചിയില്ലായ്മ. കരളിന്റെ ഭാഗത്ത് വേദന. വായിക്ക് കയ്പ്പ് രസം . എന്നിവയൊക്കെയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രധാന ലക്ഷണങ്ങൾ
ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരൾ. ആഹാരത്തിലെ അന്നജത്തിനെയും പ്രോട്ടീനുകളെയും രാസ പരിണാമവും. വിഷ വസ്തുക്കളെ നിർവീര്യമാക്കാനും കരളിന് കഴിയുന്നു . കരളിന്റെ മറ്റൊരു ധർമ്മമാണ് പിത്തരസം ഉല്പാദിപ്പിക്കുന്നത്. ദഹനത്തിനു വേണ്ടി കരളിൽ നിന്നും ഉൽപ്പാദിപ്പിച്ച് പിത്തനാളികൾ വഴി ചെറുകുടലിലേക്ക് ദ്രാവകരൂപത്തിൽ ഒഴുകുന്ന ഒന്നാണ് മഞ്ഞയും പച്ചയും കലർന്ന നിറമാണ് പിത്തരസത്തിന്. പിത്തരസത്തിലുള്ള ബിലിറൂബിനാണ് ഇ നിറം നൽകുന്നത്. രോഗമില്ലാത്ത അവസ്ഥയിൽ ബിലിറൂബിന്റെ രക്തത്തിലുള്ള അളവ് 0.4 mg മുതൽ 0.6 mg വരെയാണ്. രക്തത്തിലെ പിത്തത്തിന്റെ അളവ് കൂടുമ്പോൾ കണ്ണിലും. മൂത്രത്തിലും. നഖങ്ങളിലും. മഞ്ഞനിറം കണ്ടുതുടങ്ങുന്നു ഇതിനെയാണ് മഞ്ഞപ്പിത്തം എന്ന് നാം വിളിക്കുന്നത്. കരളിന് രോഗം ബാധിച്ചാൽ പിത്തരസം കുടലിലേക്ക് ഒഴുകുന്നത് തടസ്സപ്പെടുന്നു. പിത്തരസം വീണ്ടും കരൾ ഉൽപാദിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ അത് രക്തത്തിലേക്ക് പ്രവേശിക്കുകയും മഞ്ഞനിറം ശരീരമാകെ വ്യാപിക്കുകയും ചെയ്യുന്നു.
മഞ്ഞപ്പിത്തം പലതരത്തിൽ കാണപ്പെടാറുണ്ട് അത് ഏതെല്ലാമാണെന്ന് നോക്കാം
1 ഒബ്സ്ട്രക്ടീവ് ഹെപ്പറ്റൈറ്റിസ്
കരളിൽനിന്നും ചെറുകുടലിലേക്ക് പിത്തരസത്തിന്റെ പ്രവാഹത്തിന് തടസ്സമുണ്ടക്കുകയും അതിന്റെ ഫലമായി പിത്തരസം പിത്തവാഹിനിയിൽ കെട്ടിക്കിടന്ന് രക്തത്തിൽ വ്യാപിക്കുകയും ചെയ്യുന്നതാണ് ഇ രോഗത്തിന്റെ കാരണം. ഇങ്ങനെയുണ്ടാകുന്ന മഞ്ഞപ്പിത്തത്തിന് രോഗലക്ഷണം വളരെ സാവധാനമാണ് പ്രകടമാകുന്നത്. ഇങ്ങനെയുണ്ടാകുന്ന മഞ്ഞപ്പിത്തത്തിൽ ശരീരമാസകലം ചൊറിച്ചിൽ ഉണ്ടാകാറുണ്ട്. മലം വെളുത്തനിറത്തിലും മൂത്രം ചുവപ്പ്. കറുപ്പ് നിറങ്ങളിലും പോകാറുണ്ട്
2 ഇന്‍ഫെക്റ്റീവ് ഹെപ്പറ്റൈറ്റിസ്
ഇത്തരത്തിലുള്ള മഞ്ഞപ്പിത്തം ഹെപ്പറ്റൈറ്റിസ് A വൈറസ്.ഹെപ്പറ്റൈറ്റിസ് -B വൈറസ് എന്നീ വൈറസുകൾ മൂലം ഉണ്ടാകുന്നതാണ്.ഹെപ്പറ്റൈറ്റിസ് A വൈറസ് മൂലം ഉണ്ടാകുന്ന മഞ്ഞപ്പിത്തം വെള്ളത്തിലൂടെ ആണ് കൂടുതലായി വരുന്നത്. മലിനമായ കുടിവെള്ളത്തിലൂടെ രോഗം നേരിട്ട് വരാൻ കാരണമാകുന്നു
ഹെപ്പറ്റൈറ്റിസ് B മൂലമുണ്ടാകുന്ന മഞ്ഞപ്പിത്തം രക്തത്തിലൂടെയാണ് പകരുന്നത്. ഒരേ സൂചി ഉപയോഗിക്കുന്നത്. രോഗമുള്ളവരുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നത്. രോഗമുള്ളവരുടെ രക്തം സ്വീകരിക്കുക. എന്നിങ്ങനെയാണ് ഈ രോഗം വരാനുള്ള കാരണങ്ങൾ
ഹീമൊലിറ്റിക് ഹെപ്പറ്റൈറ്റിസ്
ഇത്തരം മഞ്ഞപ്പിത്തത്തിന് കാരണമാകുന്നത് കൂടുതലായി ബിലിറൂബിൻ ഉത്പാദിപ്പിക്കപ്പെടുകയും ഇത് പിത്തരസത്തിലൂടെ പുറംതള്ളാൻ കരളിന് കഴിയാതെവരുന്നു. മൂത്രത്തിലൂടെ പുറംതള്ളാൻ വൃക്കകൾക്കും കഴിയാതെവരുന്നു അങ്ങനെ വരുമ്പോൾ രക്തത്തിൽതന്നെ ബിലിറൂബിൻ കെട്ടിക്കിടക്കാൻ കാരണമാവുകയും ചെയ്യുന്നു ഇത്തരം രോഗാവസ്ഥയിൽ മലം തവിട്ടുനിറത്തിലോ. ഓറഞ്ച് നിറത്തിലോ പോകാറുണ്ട്.
പ്രധാനമായും വൃത്തിയില്ലായ്മകൊണ്ട് വരുന്ന ഒരു രോഗമാണ് മഞ്ഞപ്പിത്തം. ആഹാരസാധനങ്ങളിലൂടെയും. വെള്ളത്തിലൂടെയുമാണ്. ഈ രോഗം മറ്റൊരാളിലേക്ക് പകരുന്നത്. രോഗം ബാധിച്ച വ്യക്തിയുടെ മലമൂത്രവിസർജ്ജനത്തിലൂടെ ഭക്ഷണത്തിലോ വെള്ളത്തിലോ കലർന്ന് മറ്റൊരാളിലേക്ക് പകരുന്നു. തുറസ്സായ സ്ഥലത്തുള്ള മലമൂത്രവിസർജനം. വൃത്തി ഇല്ലാത്ത പരിസരം. സെപ്റ്റിക് ടാങ്ക്കളും കിണറുകളും അടുത്ത ഉണ്ടാക്കുക. എന്നിവയെല്ലാം മഞ്ഞപ്പിത്തം വരാൻ കാരണമാകുന്നു
മഞ്ഞപിത്തം ഉള്ളവർ പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണപദാർത്ഥങ്ങളും പഴവർഗ്ഗങ്ങളും കഴിക്കുക. എണ്ണ ചേർന്ന ആഹാരങ്ങൾ പരമാവധി ഒഴിവാക്കുക. പരമാവധി കുറയ്ക്കുക. മദ്യം പുകവലി എന്നിവ പൂർണമായും ഉപേക്ഷിക്കുക. കോഴിയിറച്ചിയും മുട്ടയും ഒഴിവാക്കുക. കരിക്കിൻവെള്ളം ധാരാളമായി കുടിക്കുക. പഴവർഗ്ഗങ്ങൾ ധാരാളമായി കഴിക്കുക. പച്ചക്കറികളും ഇലക്കറികളും ധാരാളമായി കഴിക്കുക. പാൽ ധാരാളമായി ഉപയോഗിക്കുക. ഭക്ഷണത്തിൽ തൈര് ധാരാളമായി ഉൾപ്പെടുത്തുക.
മഞ്ഞപ്പിത്തം വന്നാൽ നമുക്ക് വീട്ടിൽ ചെയ്യാൻ പറ്റിയ പരിഹാരമാർഗ്ഗങ്ങൾ എന്തെല്ലാമെന്ന്നോക്കാം
1 കീഴാർനെല്ലി മഞ്ഞപ്പിത്തത്തിന്റെ ചികിത്സയിൽ പ്രധാന പങ്കുവഹിക്കുന്നു. കീഴാർനെല്ലി പാലിലരച്ച് രാവിലെ വെറും വയറ്റിൽ അസുഖം കുറയുന്നതു വരെ കഴിക്കുക
2 മാവിന്റെ തളിരില കരിക്കിൻ വെള്ളത്തിൽ അരച്ച് കലക്കി മഞ്ഞപ്പിത്തം മാറുന്നതുവരെ പതിവായി രാവിലെ കഴിക്കുക
3 അമൃതിന്റെ വള്ളി ഇടിച്ചുപിഴിഞ്ഞ് നീരെടുത്ത് തേൻ ചേർത്തു ദിവസം രണ്ടുനേരം പതിവായി കഴിക്കുക
4 നീലയമരി ഇലയുടെ നീര് എടുത്ത് 10 മില്ലി വീതം ദിവസം രണ്ടു നേരം കഴിക്കുന്നത് മഞ്ഞപ്പിത്തം മാറാൻ സഹായിക്കും
5 മണിത്തക്കാളി സമൂലം കഷായംവെച്ച് ഒരഔൺസ് വീതം രണ്ട് നേരം മഞ്ഞപ്പിത്തം കുറയുന്നത് വരെ പതിവായി കഴിക്കുക
6 വെള്ളാവണക്കിൻക്കുരുന്ന്. ജീരകം. വരട്ടുമഞ്ഞൽ ഇവ തുല്യ അളവിൽ അരച്ച് കരിക്കിൻവെള്ളത്തിൽ കഴിക്കുക ഒരു നേരം കഴിച്ചാൽ മതിയാകും. അസുഖം കൂടിയവർക്ക് മൂന്ന് നേരം കഴിക്കണം. മുട്ട. മാംസം. കുമ്പളങ്ങ. ഇവ മൂന്നുമാസം കഴിക്കരുത്
7 ഒരു നുള്ളുജീരകവും പൂവാൻ കുറുന്തിലയും കൂടി അരച്ച് പാലിൽ കലക്കി കഴിച്ചാൽ മഞ്ഞപ്പിത്തം മാറാൻ സഹായിക്കും
8 പുളിമരത്തിന്റെ ഇലയും. കാട്ടുമുന്തിരിയുടെ വേരും. ഇടിച്ചുപിഴിഞ്ഞു നീരെടുത്ത് 15 മില്ലി വീതം വെറും വയറ്റിൽ മഞ്ഞപ്പിത്തം മാറുന്നതുവരെ കഴിക്കുക. എരിവ്. പുളി. ഉപ്പ് എന്നിവ ഉപയോഗിക്കാൻ പാടില്ല
9 കറിവേപ്പിലതണ്ടും. കടുക്കയും. ചൂക്കും ചേർത്ത് കഷായംവെച്ച് ശർക്കര മേമ്പൊടി ചേർത്ത് മഞ്ഞപ്പിത്തം കുറയുന്നതുവരെ പതിവായി കഴിക്കുക
10 താമര പൂവിന്റെ ഇതളുകൾ പച്ച വെള്ളത്തിൽ അരച്ച് പതിവായി കുടിക്കുന്നത് മഞ്ഞപ്പിത്തം മാറാൻ സഹായിക്കും