കോഴിയും താറാവും നമ്മൾക്ക് പണ്ടുമുതൽ ഇഷ്ടപ്പെട്ട വളർത്തുപക്ഷികളാണ് . കോഴിമുട്ടയും താറാവ് മുട്ടയും നമ്മൾ ഉപയോഗിക്കാറുണ്ട്. എന്നാൽ താറാവുമുട്ടയുടെ ഉപയോഗം കോഴിമുട്ടയെ അപേക്ഷിച്ച് വളരെ കുറവാണ്. എന്നാൽ താറാവുമുട്ടയുടെ ആരോഗ്യഗുണം കോഴിമുട്ടയെക്കാൾ വളരെ വലുതാണ്. സെലേനിയം. അയൺ എന്നിവയുടെ ഉറവിടം കൂടിയാണ് താറാവ് മുട്ട. സെലീനിയം തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ സഹായിക്കുന്ന ഒന്നാണ്. അയൺ രക്തമുണ്ടാകാനും ഓക്സിജൻ കോശങ്ങളിലേക്ക് എത്തിക്കാനും സഹായിക്കുന്നു. ഇതിനുപുറമേ സിങ്ക്. ഫോസ്ഫറസ്. കാൽസ്യം എന്നിവയെല്ലാം താറാവ്മുട്ടയിൽ അടങ്ങിയിട്ടുണ്ട് . ഇതുകൂടാതെ വൈറ്റമിൻ ഇ. വൈറ്റമിൻ ബി 12 എന്നിവയും താറാവ്മുട്ടയിൽ അടങ്ങിയിട്ടുണ്ട്
$ads={1}
താറാവ് മുട്ടയുടെ മറ്റു ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം
തടി കുറയ്ക്കാൻ
തടി കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഏറെ ആരോഗ്യകരമാണ് താറാവ് മുട്ട. ഇത് പ്രോട്ടീൻ സമ്പുഷ്ടം ആണെന്നാണ് കാരണം. ശരീരത്തിന് ദിവസവും വേണ്ടത്തിന്റ 18 % പ്രോട്ടീനും ഒരു താറാവ് മുട്ടയിൽനിന്നും ലഭിക്കും. ഇതിൽ വൈറ്റമിൻ ഇ അടങ്ങിയിട്ടുണ്ട്. ഇതുവഴി തടി കുറയ്ക്കാനും. കൊഴുപ്പ് കത്തിച്ചുകളയാനും ഏറെ നല്ലതാണ് താറാവ് മുട്ട. ഇത് ശരീരത്തിലെ ടോക്സിനുകളെ നീക്കുന്നു. ഇതിലൂടെ കൊഴുപ്പും നീക്കുന്നു
എല്ലുകളുടെ ആരോഗ്യത്തിന്
കാൽസ്യവും വൈറ്റമിൻ ഡിയും അടങ്ങിയിട്ടുള്ള ഇത് എല്ലിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. മാത്രമല്ല പല്ലുകളുടെ ആരോഗ്യത്തിനും ഇത് വളരെ നല്ലതാണ്. ഇതിലെ വൈറ്റമിനുകളും ധാതുക്കളുമാണ് ഈ ഗുണം നൽകുന്നത്. അതുപോലെതന്നെ ദഹനത്തിനും ഇത് വളരെ നല്ലതാണ്. ഇതിലെ വൈറ്റമിൻ ഡിയാണ് ഈ ഗുണം നൽകുന്നത്.
കണ്ണിന്റെ ആരോഗ്യത്തിന്
വൈറ്റമിൻ എ സമ്പുഷ്ടമായ ഇത് കണ്ണിന്റെ ആരോഗ്യത്തിനും ചർമത്തിനും ശരീരത്തിന്റെ പ്രതിരോധത്തിനുമെല്ലാം വളരെ നല്ലതാണ്. വൈറ്റമിൻ എ പൊതുവേ ശരീരത്തിന്റെ പ്രതിരോധശേഷി നൽകുന്ന ഒന്നാണ്. ഇതിലെ വൈറ്റമിൻ ഡി. വൈറ്റമിൻ ഇ. വരണ്ട ചർമ്മത്തിന് ഏറെ ഗുണകരമാണ്. ചുളിവുകൾ മാറ്റും ചർമ്മത്തിന് തിളക്കവും ചെറുപ്പവും നൽകും
$ads={2}
തലച്ചോറിന്റെ ആരോഗ്യത്തിന്
തലച്ചോറിനെ ആരോഗ്യത്തിന് വളരെ ഉത്തമമായ ഒന്നാണ് താറാവ് മുട്ട. തലച്ചോറിന്റെ പ്രവർത്തനങ്ങൾ നല്ലതുപോലെ നടത്താൻ സഹായിക്കും. പ്രത്യേകിച്ച് കുട്ടികൾക്ക് ഓർമ്മശക്തിയും. ബുദ്ധിശക്തിയും വർദ്ധിപ്പിക്കുന്നു.