ആരോഗ്യത്തിനും അനാരോഗ്യത്തിനും ഒരുപോലെ കാരണങ്ങളാകുന്നവയാണ് ഭക്ഷണങ്ങൾ. ആരോഗ്യപരമായ ഭക്ഷണങ്ങൾ ആരോഗ്യം നൽകും. ശരീരത്തിന് ദോഷകരമായ ഭക്ഷണങ്ങൾ അനാരോഗ്യം നൽകും. ഒരു ദിവസം കഴിക്കുന്ന ഭക്ഷണത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് രാവിലത്തെ ഭക്ഷണമാണ്. ശരീരത്തിന് ദീർഘനേരത്തെ ഇടവേളയ്ക്കുശേഷം ലഭിക്കുന്ന ഭക്ഷണമാണിത്. ഇതിൽ നിന്നാണ് ഒരു ദിവസത്തേക്ക് വേണ്ട മുഴുവൻ ഊർജ്ജം ശരീരത്തിന് ലഭിക്കുന്നത്.
$ads={1}
രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്നത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും വഴിയൊരുക്കും. രാവിലത്തെ ഭക്ഷണം കഴിക്കുമ്പോൾ നല്ല ഭക്ഷണം തന്നെ കഴിക്കാൻ ശ്രദ്ധിക്കണം. രാവിലത്തെ ഭക്ഷണത്തിന് പറ്റിയ ഒന്നാണ് ഇഡ്ഡലിയും സാമ്പാറും. പ്രാതലിന് പറ്റിയ ഭക്ഷണങ്ങളിൽ ആരോഗ്യം നൽകുന്ന ഭക്ഷണമാണ് ഇഡ്ഡലിയും സാമ്പാറും. ആഴ്ചയിലൊരിക്കലെങ്കിലും ഇഡ്ഡലിയും സാമ്പാറും കഴിക്കുന്നവർക്ക് ഏറെ ആരോഗ്യഗുണങ്ങൾ നൽകുന്നു. അതുമാത്രമല്ല ശരീരത്തിനു വേണ്ട എല്ലാ പോഷകഗുണങ്ങളും ലഭിക്കുന്ന ഒരു ഭക്ഷണമാണ് ഇഡ്ഡലിയും സാമ്പാറും. പെട്ടെന്നു ദഹിക്കുന്ന ഭക്ഷണം കൂടിയാണ് ഇഡലിയും സാമ്പാറും. ശരീരത്തിന് പെട്ടെന്ന് തന്നെ ഊർജ്ജം ലഭ്യമാകുകയും ചെയ്യും. ഇഡ്ഡലി കഴിച്ചാൽ ശരീരത്തിന് ആവശ്യമുള്ള അമിനോആസിഡ് ലഭിക്കുന്നു.. ഒരു ഇഡ്ഡലിയിൽ 65 കിലോ കലോറി അടങ്ങിയിട്ടുണ്ട്. അതുമാത്രമല്ല രണ്ട് ഗ്രാം ഡയറ്ററി ഫൈബറും. 8 ഗ്രാം കാർബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ ഡി ധാരാളമായി അടങ്ങിയിട്ടുള്ളതുകൊണ്ട് നല്ലൊരു സമീകൃത ആഹാരമാണെന്ന് പറയാം
$ads={2}
സാമ്പാറിൽ മഞ്ഞൾ, മല്ലി, കായം, ചേർക്കുന്നതുകൊണ്ട് ധാരാളം ആന്റിഓക്സിഡന്റ് ശരീരത്തിന് കിട്ടുന്നു. മാത്രമല്ല സാമ്പാർ സ്ഥിരമായി കഴിക്കുന്നത് കുടൽ രോഗങ്ങൾ ചെറുക്കാൻ സഹായിക്കുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്. ഇഡ്ഡലി ആവിയിലാണ് വേവിക്കുന്നത് ഏറ്റവും നല്ല പാചകരീതിയാണ് അവിയിൽ വേവിക്കുന്നത് എന്ന് പോഷകവിദഗ്ധർ പറയുന്നത്. ആവിയിൽ വേവിക്കുന്ന വഴി ഏറ്റവും കുറവ് പോഷക നഷ്ടം മാത്രമേ ഉണ്ടാവുകയുള്ളൂ എന്നതാണ് കാരണം. ഇഡ്ഡലി കഴിക്കുന്നതുകൊണ്ടുള്ള മറ്റൊരു ഗുണം പെട്ടെന്ന് ദഹിക്കുന്നു എന്നുള്ളതാണ്. കൊളസ്ട്രോൾ, പ്രമേഹം, കൊഴുപ്പ് തുടങ്ങിയവ കുറയ്ക്കുന്നതിനും നല്ലൊരു ആഹാരം കൂടിയാണ് ഇഡ്ഡലി.
ശീഘ്രസ്കലനം മാറാൻ ഒറ്റമൂലി
Read Also - ചുമയും കഫക്കെട്ടും മാറാൻ ഫലപ്രദമായ ഒറ്റമൂലികൾ
നല്ല ഉറക്കം കിട്ടാൻ ഫലപ്രദമായ ഒറ്റമൂലികൾ
വായ്ക്കുള്ളിൽ ഉണ്ടാകുന്ന അൾസർ - കാരണങ്ങളും പരിഹാര മാർഗ്ഗങ്ങളും
ചർമ്മത്തിലെ ചൊറിച്ചിൽ മാറാൻ ചില ഒറ്റമൂലികൾ | ചൊറിച്ചില്‍ മാറാന്‍ വീട്ടുവൈദ്യം
Tags:
നല്ല ആരോഗ്യത്തിന്