ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് മലബന്ധം. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണിത് മലബന്ധത്തിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കാത്തവർ ആരും തന്നെ കാണില്ല. നമ്മൾ കഴിച്ച ഭക്ഷണത്തിൽ നിന്നും ആവശ്യത്തിനുള്ള പോഷകം ശരീരം എടുത്തശേഷം ബാക്കി ഭാഗം പുറത്തേക്ക് പോകുന്നതിനുള്ള തടസ്സത്തെയാണ് മലബന്ധം എന്ന് പറയുന്നത്. പുറത്തുപോകേണ്ട വിസർജ്യ വസ്തുക്കൾ ശരീരത്തിൽ തന്നെ കെട്ടിക്കിടക്കുന്നത് വഴി അതിലെ വിഷാംശം രക്തത്തിലേക്ക് വലിച്ചെടുക്കുകയും ചെയ്യുന്നു. ഇതുമൂലം ശരീരം ചൊറിഞ്ഞു തടിക്കുക, വിശപ്പില്ലായ്മ, തലവേദന, നടുവേദന, വയറുവീർപ്പ്, എന്നിങ്ങനെയുള്ള രോഗലക്ഷണങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു
$ads={1}
പരിഹാരമാർഗ്ഗങ്ങൾ
1 ദിവസം പത്ത് ഗ്ലാസ് വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക
2 ധാരാളം പച്ചക്കറികളും പഴങ്ങളും ഇലവർഗങ്ങളും ഭക്ഷണത്തിലുൾപ്പെടുത്തുക
3 മാംസം പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക
4 അധികം മസാല ചേർത്ത ഭക്ഷണങ്ങൾ ഒഴിവാക്കുക
5 വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ ഒഴിവാക്കുക
6 ടോയ്‌ലെറ്റിൽ പോകാൻ നിശ്ചിത സമയം കണ്ടെത്തുക
7 ദിവസവും വ്യായാമം ചെയ്യുക
ഔഷധപ്രയോഗങ്ങൾ
$ads={2}
1 ഉഴിഞ്ഞ സമൂലം കഷായം വെച്ച് ദിവസം രണ്ടു നേരം കഴിക്കുക
2 ജീരകം, ഉലുവ, കരുപ്പട്ടി ഇവ ചേർത്ത് കുറുക്കി കഴിക്കുക
3 ബ്രഹ്മിയുടെ നീര് ദിവസേന കഴിക്കുക
4 തൈരിൽ അര സ്പൂൺ കുരുമുളകുപൊടിയും നാരങ്ങാനീരും ചേർത്ത് കഴിക്കുക
5 വാഴപ്പിണ്ടിയുടെ നീര് ദിവസേന കഴിക്കുക
6 ചൂടുപാലിൽ നാരങ്ങാനീര് ചേർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കുക
7 ത്രിഫലപ്പൊടി ശർക്കര ചേർത്ത് രാത്രിയിൽ കഴിക്കുക