ഇന്നത്തെ ജീവിത സാഹചര്യത്തിന് അനുബന്ധമായി കൂടുതൽ ആളുകളിലും കണ്ടുവരുന്ന ഒരു രോഗമാണ് ഹെർണിയ. നമ്മുടെ വയറിന്റെ ഭാഗത്തുള്ള പേശികൾ ദുർബലമാകമ്പോൾ ഉള്ളിലെ ശാരീരിക അവയവങ്ങൾ അതിന്റെ യഥാസ്ഥാനത്തു നിന്നും പുറത്ത് കടക്കുന്നതുമൂലമാണ് ഹെർണിയ ഉണ്ടാകുന്നത്.
ഹെർണിയയുടെ പ്രധാന ലക്ഷണം വേദനയും മഴയുമാണ് . സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഹെർണിയ കൂടുതലായി കണ്ടുവരുന്നത്. പുരുഷന്മാർക്ക് അടിവയറിനോട് ചേർന്ന ഭാഗത്ത് സാധാരണയായി ഹെർണിയ ഉണ്ടാകാറുണ്ട്.
പുരുഷന്മാരിൽ ഈ ഭാഗത്തെ പേശികൾക്ക് ബലം കുറവായതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത് . ദീർഘകാലമായി മലബന്ധം അനുഭവപ്പെടുന്നവർക്ക്. ഹെർണിയ ഉണ്ടാകുവാനുള്ള സാധ്യത വളരെ കൂടുതലാണ്.
മലവിസർജന സമയത്ത് കൂടുതൽ ബലം കൊടുക്കുമ്പോൾ അടിവയറ്റിലെ കോശങ്ങൾക്ക് കേടുപാട് ഉണ്ടാവുകയും ഇത് ഹെർണിയയ്ക്ക് കാരണമാവുകയും ചെയ്യുന്നു. ഹെര്‍ണിയ പലതരത്തിൽ കാണാറുണ്ട്.
1 ഇന്‍ഗ്യുനിയല്‍ ഹെര്‍ണിയ.
ഏറ്റവും സാധാരണയായി കാണപ്പെടുന്ന ഹെർണിയ ആണ് ഇന്‍ഗ്യുനിയല്‍ ഹെര്‍ണിയ. വയറിന്റെ അടിഭാഗത്ത് കൂടൽ അല്ലെങ്കിൽ മൂത്രസഞ്ചിയുടെ ഭാഗത്ത് മുഴച്ചു വരുന്നത് ഇതിന്റെ ലക്ഷണമായി കാണാം. മസിലുകളുടെ ബലഹീനതമൂലം പുരുഷന്മാരിൽ ഇത് ഉണ്ടാകുന്നത് സാധാരണമാണ്. 96% ഹെർണിയയും ഈ വിഭാഗത്തിൽ പെട്ടതാണന്ന് കണ്ടെത്തിയിട്ടുണ്ട്.
2 ഇന്‍സിസണല്‍ ഹെര്‍ണിയ.
ഏതെങ്കിലും മുറിവുകളുടെ ഭാഗമായി പ്രത്യേകിച്ച് ശസ്ത്രക്രിയകൾ വഴിയുണ്ടാകുന്ന പാടുകളിൽനിന്നും ഉണ്ടാകുന്ന ഹെർണിയ ആണ് ഇന്‍സിസണല്‍ ഹെര്‍ണിയ. ശസ്ത്രക്രിയ കഴിഞ്ഞതിനുശേഷം ശാരീരികമായി ബുദ്ധിമുട്ടുകൾ അനുഭവപ്പെടന്നവരിലും. പ്രായമായവരിലും. അമിതവണ്ണമുള്ളവരിലുമാണ് ഇത് സാധാരണയായി കണ്ടുവരുന്നത്. ഇത്തരം ഹെർണിയ കാലക്രമേണ കൂടുതൽ വലുതാകുന്നു.
3 ഫെമറല്‍ ഹെര്‍ണിയ.
തുടയുടെ ഭാഗത്തിന് മുകളിലായി ഉണ്ടാകുന്ന ഒന്നാണ് ഫെമറല്‍ ഹെര്‍ണിയ. മുകൾ തുടയുടെ ഭാഗങ്ങളിലേക്ക് കുടലിന്റെ ഭാഗങ്ങൾ പ്രവേശിക്കുന്നത് വഴിയാണ് ഈ ഹെർണിയ വികസിക്കുന്നത്. കാരമുള്ള് പ്രവർത്തികൾ ചെയ്യുമ്പോഴും. നിന്നുകൊണ്ട് ജോലി ചെയ്യുമ്പോഴും. ഈ ഹെർണിയ പുറത്തേക്ക് തള്ളി വരുന്നതിന് കാരണമാകുന്നു. ഗർഭിണികളിലും, അമിതവണ്ണമുള്ള സ്ത്രീകളിലും ഇത് സാധാരണമായി കണ്ടുവരുന്നത്.
4 അംബ്ലിക്കല്‍ ഹെര്‍ണിയ.
പൊക്കിൾക്കൊടിയുടെ ഭാഗത്തുണ്ടാകുന്ന ഹെർണിയയാണ് അംബ്ലിക്കല്‍ ഹെര്‍ണിയ. ചെറുകുടലിന്റെ ഒരു ഭാഗം വയറിലെ ഭിത്തിയിലൂടെ കടന്നുപോകുന്നുതാണ് ഇ രോഗത്തിന് കാരണം.അമിതവണ്ണമുള്ളവരിലും, നവജാതശിശുക്കളിലും ഇത് കാണപ്പെടുന്നു.
ഔഷധപ്രയോഗങ്ങൾ.
1 വെളുത്തുള്ളി, ചുക്ക്, ഉഴിഞ്ഞവേര്, ആവണക്കിൻ വേര്, ഇവ കഷായം വെച്ച് അതിൽ ആവണക്കെണ്ണയും ഇന്ദുപ്പു മേമ്പൊടി ചേർത്ത് കഴിക്കുന്നത് ഹെര്‍ണിയക്ക് വളരെ ഫലപ്രദമായ ഒരു മരുന്നാണ്.
2 വെളുത്തുള്ളി ഇടിച്ചുപിഴിഞ്ഞ നീരും ഉഴിഞ്ഞ ഇടിച്ചുപിഴിഞ്ഞ നീരും സമമെടുത്ത് ഇതിനു തുല്യം ആവണക്കെണ്ണയും ചേർത്ത് കഴിക്കുന്നത് ഹെര്‍ണിയക്ക് വളരെ ഫലപ്രദമായ ഒരു മരുന്നാണ്.
3 മുരിങ്ങത്തോലും. കടുകും ഉണക്കലരികാടിയിൽ പുഴുങ്ങി അരച്ച് ആവണക്കെണ്ണ ചേർത്ത് തിളപ്പിച്ച് ചെറുചൂടോടെ പുരട്ടിയാൽ ഹെർണിയ ശ്രമിക്കുന്നതിന് വളരെ ഫലപ്രദമാണ്.
4 പരുത്തിയില കുത്തിപിഴിഞ്ഞ നീരിൽ എണ്ണ ചേർത്ത് കഴിക്കുന്നത് ഹെർണിയ ശമിക്കാൻ വളരെ ഫലപ്രദമാണ് .