കൊച്ചുകുട്ടികൾ മുതൽ ഏതു പ്രായക്കാരെയും അലട്ടുന്ന ഒരു പ്രശ്നമാണ് വായ്ക്കുള്ളിൽ ഉണ്ടാകുന്ന അൾസർ. ചുണ്ടിനുഉൾവശത്ത്. നാക്കിനു താഴെ. ഇവിടങ്ങളിലെല്ലാം ഇത്തരം അൾസറുകൾ ഉണ്ടാകാറുണ്ട്. ഇതുമൂലം ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട്. സംസാരിക്കുവാൻ ബുദ്ധിമുട്ട്. എന്നിവയുണ്ടാകാം നീറ്റലും. വേദനയുമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. സാധാരണ ഇ രോഗം വന്നാൽ ചിലർക്ക് മൂന്നോ നാലോ ദിവസം കൊണ്ട് ഇത് ഭേദമാകാറുണ്ട്. മറ്റുചിലരിൽ രണ്ടാഴ്ചവരെ നീണ്ടുനിൽക്കാറുണ്ട്.
$ads={1}
ഇത് ഉണ്ടാകാനുള്ള കാരണം നമ്മുടെ ശരീരത്തിലുണ്ടാകുന്ന വൈറ്റമിനുകളുടെ കുറവാണ്. വിറ്റാമിൻ B12. അയൺ. ഫോളിക് ആസിഡ് എന്നിവയുടെ കുറവ് മൂലവും. എരിവും മസാലയും കൂടിയ ചില ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ടും. വേദനസംഹാരികൾ പോലെയുള്ള ചില മരുന്നുകൾ കഴിക്കുന്നത് കൊണ്ടും വായിലുണ്ടാകുന്ന പരിക്കുകൾ കൊണ്ടും അസുഖം ഉണ്ടാകാം. മാത്രമല്ല 40 ശതമാനം ആളുകളിലും പാരമ്പര്യമായും ഈ രോഗം കണ്ടു വരുന്നു. സ്ത്രീകളിൽ ആർത്തവസംബന്ധമായ ഹോർമോൺ വ്യതിയാനങ്ങൾ കൊണ്ടും രോഗം വരാം.
$ads={2}
പുരുഷന്മാരിൽ ഈ രോഗം ഉണ്ടാകുന്നതിന്റെ പ്രധാനകാരണം പുകയില ഉപയോഗം തന്നെയാണ്. സാധാരണഗതിയിൽ ഇത് വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാക്കുന്ന രോഗമല്ല വായിപ്പുണ്ണ് ഉണ്ടായാൽ വീട്ടിൽ തന്നെ ചെയ്യാൻ പറ്റിയ ചില പ്രകൃതിദത്തമായ മാർഗ്ഗങ്ങൾ ഉണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം
ഒരു പിടി ആര്യവേപ്പില ഒരു കപ്പ് വെള്ളത്തിൽ നല്ലതുപോലെ തിളപ്പിച്ച് ഇതിലേക്ക് സ്വല്പം കല്ലുപ്പും ചേർത്ത് ഇളം ചൂടോടെ കവിൾക്കൊള്ളുക
രണ്ടോ മൂന്നോ പേരയുടെ തളിരിലയും. രണ്ടു തണ്ട് കറിവേപ്പിലയും ഒരു ഗ്ലാസ് മോര് ചേർത്ത് മിക്സിയിൽ നല്ലതുപോലെ അടിച്ചെടുക്കുക ശേഷം ഒരു ദിവസം രണ്ട് മൂന്ന് പ്രാവശ്യം കവിൾ കൊള്ളുക
രണ്ടോമൂന്നോ പനിക്കൂർക്കയില കയ്യിൽ ഞെരടി എടുത്ത് അസുഖം ഉള്ള ഭാഗത്ത് 5 മിനിറ്റ് നേരം വയ്ക്കുക ദിവസം രണ്ടോ മൂന്നോ പ്രാവശ്യം ആവർത്തിക്കുക