$ads={1}
മുഖത്തിന് കൂടുതൽ തിളക്കംവരാനും മുഖക്കുരു മാറാനും മുൾട്ടാണിമിട്ടി എങ്ങനെ ഉപയോഗിക്കമെന്ന് നമുക്ക് നോക്കാം
മുഖത്തെ കറുത്ത പാടുകൾ മാറാൻ
രണ്ട് ടേബിൾസ്പൂൺ മുൾട്ടാണിമിട്ടി. ഒരു ടേബിൾസ്പൂൺ തേൻ. ഒരു ടേബിൾ സ്പൂൺ കറുവപ്പട്ട. ഒരു നാരങ്ങാനീര് നന്നായി യോജിപ്പിച്ച് മുഖത്തിലും കഴുത്തിലും പിടിപ്പിക്കുക. ഇത് ഉണങ്ങി തുടങ്ങുമ്പോൾ കഴുകിക്കളയാം ഇങ്ങനെ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ചെയ്യുന്നത് മുഖത്തെ കറുത്ത പാടുകൾ മാറാൻ നല്ലൊരു മാർഗമാണ്
മുഖത്തെ വരൾച്ച മാറാൻ
ഒരു ടീസ്സ്പൂൺ മുൾട്ടാണിമിട്ടിയും. ഒരു ടീസ്പൂൺ തേനും നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടുക 20 മിനിറ്റിനു ശേഷം കഴുകിക്കളയാം. തേനിലുള്ള ഈർപ്പവും ആന്റി ബാക്ടീരിയൽ ഘടകങ്ങളും ചർമത്തെ വരൾച്ചയിൽനിന്ന് രക്ഷിക്കാൻ സഹായിക്കും
ചർമത്തിലെ പാടുകളെ അകറ്റാനും മൃതകോശങ്ങളെ നീക്കം ചെയ്യാനും
രണ്ട് സ്പൂൺ തക്കാളിനീരും. രണ്ടു സ്പൂൺ മുൾട്ടാണിമുട്ടിയും. ഒരു സ്പൂൺ ചന്ദനപ്പൊടിയും. ഒരു സ്പൂൺ മഞ്ഞൾപ്പൊടിയും. നന്നായി യോജിപ്പിച്ച് മുഖത്ത് തേച്ച് പിടിപ്പിക്കാം 10 മിനിറ്റിനു ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകിക്കളയാം.
$ads={2}
മുഖക്കുരു മാറാൻ
ഒരു സ്പൂൺ മുൾട്ടാണിമിട്ടിയും. ഒരു സ്പൂൺ വേപ്പില അരച്ചതും. രണ്ട് സ്പൂൺ റോസ് വാട്ടറും ചേർത്ത് നന്നായി യോജിപ്പിച്ച് ഈ മിശ്രിതം മുഖത്ത് പുരട്ടുക 15 മിനിറ്റിനുശേഷം കഴുകിക്കളയാം
നിറം വർദ്ധിപ്പിക്കാനും. മുഖക്കുരു മാറാനും. മുഖത്തെ ദ്വാരങ്ങൾ അടയ്ക്കാനും . ചർമ്മത്തിലുള്ള അഴുക്ക് വലിച്ചെടുക്കാനും. അധികമുള്ള എണ്ണമയം നീക്കം ചെയ്യാനും . മുഖത്ത് അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ വലിച്ചെടുക്കാനും . മൃദുകോശങ്ങൾ എന്നിവയെ നീക്കി ചർമ്മത്തെ മൃദുലവും സുന്ദരവുമാക്കാൻ മുൾട്ടാനിമിട്ടിക്ക് കഴിയും.