പുരുഷന്മാർക്കായാലും സ്ത്രീകൾക്കായാലും മുടി കൊഴിയുന്നത് പ്രയാസമുള്ള ഒരു കാര്യമാണ്. ജീവിതത്തിലൊരിക്കലെങ്കിലും മുടി കൊഴിയുന്നു എന്നു പറയാത്തവർ ആരും തന്നെ ഉണ്ടാവില്ല. ഒരാളുടെ ആത്മവിശ്വാസത്തെ വരെ മുടികൊഴിച്ചിൽ ബാധിക്കും. ജീവിതശൈലിമൂലം ഇപ്പോൾ ചെറുപ്പക്കാരിലും മുടികൊഴിച്ചിൽ സാധാരണമാണ്. ആരോഗ്യമുള്ള ഒരാളുടെ തലയിൽനിന്നും സാധാരണ 50 മുടിവരെ കോഴിയാറുണ്ട്. എന്നാൽ നൂറിൽ കൂടുതൽ മുടി ഒരു ദിവസം കൊഴിയുന്നത് മുടികൊഴിച്ചിൽ എന്ന് പറയാം. മുടികൊഴിച്ചിൽ ഒരു രോഗമായും പല രോഗത്തിന്റെ ലക്ഷണമായും കാണാറുണ്ട്. മുടികൊഴിച്ചിൽ പലപ്പോഴും അനാരോഗ്യത്തിന്റെ ലക്ഷണമാണ്. പാരമ്പര്യമായി കാണുന്ന മുടികൊഴിച്ചിൽ ആദ്യ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ചികിത്സിച്ചാൽ നല്ല രീതിയിൽ അവയെ നിയന്ത്രിച്ച് നിർത്താൻ പറ്റും. തലമുടി എന്നത് വ്യക്തിത്വത്തെയും സൗന്ദര്യത്തെയും സംബന്ധിക്കുന്നതാണ്. മുടികൊഴിച്ചിലും താരനും. മിക്കവരുടെയും പ്രശ്നമാണ്. പ്രായം ആകുന്നതിനു മുമ്പ് തന്നെ തല നരയ്ക്കുന്നു. അതിനുള്ള കാരണം അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ. ജീവിതരീതി. ഇതൊക്കെ തന്നെയാണ്. കെമിക്കൽ അടങ്ങിയ ചികിത്സ തിരഞ്ഞെടുക്കാതെ പ്രകൃതിദത്തമായ വഴികൾ തെരഞ്ഞെടുക്കാൻ ശ്രമിക്കുന്നതിലൂടെ നിങ്ങൾക്ക് ആരോഗ്യമുള്ള മോഡി സ്വന്തമാക്കാൻ കഴിയും.
$ads={1}
മുടികൊഴിച്ചിലിന് ചില ഫലപ്രദമായ ഒറ്റമൂലികളുണ്ട് അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം
മുടി തഴച്ചു വളരാൻ ഉള്ളിയും ചെമ്പരത്തിയും
ഉള്ളി അരിഞ്ഞ് പേസ്റ്റാക്കി അല്പം ചെമ്പരത്തിയില അരച്ചതും കൂടി യോജിപ്പിച്ച് മുടിയിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക അരമണിക്കൂറിനുശേഷം കഴുകിക്കളയാം ഇത് മുടികൊഴിച്ചിൽ തടയാൻ ഏറ്റവും ഫലപ്രദമായ ഒരു മാർഗ്ഗമാണ്
താരൻ മാറാനും മുടിക്ക് നല്ല കറുപ്പ് നിറം ലഭിക്കാനും
ചെമ്പരത്തിയും നെല്ലിക്കയും താരൻ പോകാൻ ഏറ്റവും നല്ല ഒരു പ്രതിവിധിയാണ്. നെല്ലിക്കയുടെ നീരും അല്പം ചെമ്പരത്തിയുടെ ഇല അരച്ചതും ചേർത്ത് തലയിൽ നല്ലപോലെ തേച്ച് പിടിപ്പിക്കുക അര മണിക്കൂറിനു ശേഷം കഴുകിക്കളയാം ഇത് മുടിയുടെ സ്വാഭാവിക നിറം നിലനിർത്താനും താരൻ പോകാനും നല്ലൊരു പ്രതിവിധിയാണ്
തലയിലെ താരനും പേനും പോകാൻ
ചെമ്പരത്തിയുടെ പൂവ് എണ്ണകാച്ചി തലയിൽ തേച്ചാൽ പേൻ ശല്യം മാറുകയും ഒപ്പംതന്നെ താരൻ പൂർണമായും ഇല്ലാതാകുകയും ചെയ്യും
മുടിയുടെ വേര് ബലപ്പെടുത്താൻ
ചെമ്പരത്തിയില അരച്ച് പേസ്റ്റ് രൂപത്തിലാക്കി അതിലേക്ക് നാല് ടേബിൾ തൈര് ചേർത്ത് നന്നായി യോജിപ്പിച്ച് തലയിൽ തേച്ചു പിടിപ്പിക്കുക അര മണിക്കൂറിനു ശേഷം കഴുകിക്കളയാം മുടികളുടെ വേരുകളെ ശക്തിപ്പെടുത്താൻ നല്ലൊരു പ്രതിവിധിയാണ്
$ads={2}
മുടിയിൽ പരമാവധി ഷാമ്പൂവും സോപ്പും ഉപയോഗിക്കാതിരിക്കുക പകരം ചെമ്പരത്തി താളി ഉപയോഗിക്കുക
ചെമ്പരത്തിയില അരച്ച് കുഴമ്പാക്കി കുറച്ച് ഒലീവ് ഓയിലും ചേർത്ത് നന്നായി യോജിപ്പിച്ച് കുളിക്കുന്നതിന്റെ 10 മിനിറ്റ് മുമ്പ് തലയിൽ തേച്ച് പിടിപ്പിച്ചശേഷം കുളിക്കാവുന്നതാണ്