എച്ച് ഐ വി വൈറസ് നമ്മുടെ പ്രതിരോധ സംവിധാനത്തെയാണ് ദുർബലപ്പെടുത്തുക. പ്രത്യേകിച്ചും ടി സെല്ലുകൾ എന്ന് വിളിക്കുന്ന CD 4 കോശങ്ങളെ ഇത് ദുർബലപ്പെടുത്തും. ചിലയിനം അണുബാധകളും. ചിലയിനം ക്യാൻസർകളും വരാതെ തടയുന്ന കോശങ്ങളാണ് CD 4 സെൽസ് എന്നറിയപ്പെടുന്ന T സെല്ലുകൾ.
അക്വയേർഡ് ഇമ്മ്യൂൺ ഡഫിഷ്യൻസി സിൻഡ്രോം അഥവാ എയ്ഡ്സ് എന്നത് HIV അണുബാധയുടെ അവസാന ഘട്ടമാണ്.ഒരു ക്യുബിക് മില്ലിമീറ്റർ രക്തത്തിൽ 200 CD4 കോശങ്ങളുടെ എണ്ണത്തിൽ കുറവ് അനുഭവപ്പെടുന്ന അവസ്ഥയാണ് എയ്ഡ്സ് എന്നത്. ആരോഗ്യമുള്ള ഒരാളിൽ ക്യുബിക് മില്ലിമീറ്റർ രക്തത്തിൽ 500 മുതൽ 1500 വരെ CD 4 കോശങ്ങൾ കാണും. കൃത്യസമയത്ത് ചികിത്സ തേടാതിരുന്നാൾ എച്ച്ഐവി ക്രമേണ രോഗപ്രതിരോധ സംവിധാനത്തെ നശിപ്പിക്കുകയും എയ്ഡ്സായി മാറുകയുംചെയ്യുന്നു .
എച്ച്ഐവി വൈറസ് നമ്മുടെ ശരീരത്തിൽ കയറിയാൽ നമ്മൾ എയ്ഡ്സ് രോഗികളായി എന്നാണ് എല്ലാവരുടെയും വിശ്വാസം. എയ്ഡ്സ് രോഗികളായി കഴിഞ്ഞാൽ പിന്നെ ഒരു ചികിത്സയും ഇല്ല നമ്മുടെ ജീവിതം നശിച്ചു എന്നാണ് എല്ലാവരുടെയും വിശ്വാസം. അതുകൊണ്ടാണ് എയ്ഡ്സ് രോഗികളെ കണ്ടാൽ എല്ലാവരും പേടിച്ച് ആകുന്നു മാറുന്നത്. എന്നാൽ ഒരാളുടെ ശരീരത്തിൽ HIV വൈറസ് കേറി രണ്ടു മണിക്കൂർ മുതൽ 72 മണിക്കൂറിനുള്ളിൽ ചില മരുന്നുകൾ കഴിച്ചാൽ നമ്മുടെ ശരീരത്തിൽ ഈ വൈറസ് ഡെവലപ്പ് ചെയ്തു AIDS ആയി മാറുകയില്ല. HIV വൈറസ് നമ്മുടെ ശരീരത്തിലേക്ക് കയറി കഴിഞ്ഞാൽ ഇവ നമ്മുടെ ശരീരത്തിൽ ക്രമേണ പെറ്റുപെരുകി നമ്മുടെ ശരീരത്തിൽ ക്രമാതീതമായി വളർന്നു നമ്മുടെ ശരീരത്തിലെ പ്രതിരോധ കോശങ്ങളെ ക്രമേണ നശിപ്പിച്ചു തുടങ്ങുമ്പോൾ മാത്രമാണ് നമുക്ക് എയ്ഡ്സ് രോഗത്തിന്റെ പല ലക്ഷണങ്ങളും കാണിച്ചു തുടങ്ങുന്നത്.
പൂർണ്ണമായും ശരീരത്തിലുള്ള രോഗപ്രതിരോധ ശേഷിയെ വൈറസ് കീഴടക്കിയാൽ മാത്രമേ ഇത് എയ്ഡ്സ് എന്ന രോഗമായി മാറുന്നത്. എച്ച്ഐവി വൈറസ് നമ്മുടെ ശരീരത്തിൽ കയറി നമ്മുടെ രോഗപ്രതിരോധ ശേഷിയെ നശിപ്പിച്ചു തുടങ്ങാൻ ഏകദേശം പത്തു വർഷത്തോളം എടുക്കും .അതു വരെ യാതൊരു രോഗലക്ഷണവും കാണിച്ചെന്നു വരില്ല . അതുകൊണ്ട് രക്ത പരിശോധനയിൽകൂടി മാത്രമേ HIV ബാധിച്ചിട്ടുണ്ടോ എന്ന് മനസ്സിലാക്കാൻ കഴിയൂ.
ഒരാൾ എയ്ഡ്സ് രോഗിയായി മാറിക്കഴിഞ്ഞാൽ പെട്ടെന്ന് മെലിഞ്ഞു തുടങ്ങുന്നു. രോഗങ്ങൾ വന്നാൽ മാറുകയില്ല. പല മാരകരോഗങ്ങളും പിടിപെടുന്നു. ഇതെല്ലാം തന്നെ എയ്ഡ്സ് വൈറസ് പൂർണ്ണമായും വളർച്ച പ്രാപിച്ച് നമ്മുടെ പ്രതിരോധ ശേഷിയെ നശിപ്പിക്കുന്നത് കൊണ്ടുമാത്രമാണ് മാത്രമാണ് . എന്നാൽ ഈ വൈറസ് നമ്മുടെ ശരീരത്തിൽ കയറി രണ്ടു മണിക്കൂർ മുതൽ 72 മണിക്കൂറിനുള്ളിൽ നമ്മുടെ ശരീരത്തിൽ എയ്ഡ്സ് ബാധിച്ചിട്ടുണ്ട് എന്ന് സംശയം തോന്നിയാൽ അപ്പോൾ തന്നെ എടുക്കുന്ന ഒരു ട്രീറ്റ്മെന്റ് ഉണ്ട് . പോസ്റ്റ് എക്സ്പോഷർ പ്രൊഫിലാക്സിസ് ( PEP ) എന്ന മരുന്നുകൾ .എല്ലാ മെഡിക്കൽ കോളേജുകളിലും ലഭ്യമാണ്. ഈ മരുന്ന് തുടർച്ചയായി 28 ദിവസം കഴിച്ചു കഴിഞ്ഞാൽ HIV വൈറസ് ശരീരത്തിൽ കയറിയാൽ പോലും എയ്ഡ്സ് രോഗിയായി മാറുകയില്ല . ആദ്യത്തെ ഒരു മാസം കൊണ്ട് തന്നെ ശരീരത്തിൽ കയറിയ വൈറസിനെ പൂർണ്ണമായും നശിപ്പിക്കാൻ കഴിയും.
എച്ച്ഐവി അണുബാധ ഉണ്ടായിട്ടും ചികിത്സ തേടാത്ത വ്യക്തിയുടെ. ബീജം, രക്തം, യോനീസ്രവങ്ങൾ, മുലപ്പാൽ,പ്രീ സെമിനൽ ഫ്ലൂയ്ഡ് എന്നിവയിൽനിന്നും എച്ച്ഐവി പകരാം. എന്നാൽ അടുത്ത ഇരിക്കുകയോ, കെട്ടിപ്പിടിക്കുകയോ, അവർ ഉപയോഗിച്ച പാത്രത്തിൽ ആഹാരം കഴിക്കുകയോ. വെള്ളം കുടിക്കുകയോ ചെയ്താതലൊന്നും എച്ച്ഐവി പകരുകയില്ല. ചികിത്സ തേടുന്ന ഒരു വ്യക്തി അൺഡിറ്റക്ട്ബിൾ വൈറൽലോഡ് എന്ന നിലയിൽ എത്തിയാൽ എച്ച്ഐവി രോഗാണു ആ വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരുകയില്ല.
എച്ച്ഐവി രോഗാണു ബാധിച്ച ഒരു വ്യക്തിയിൽ സാധാരണ കാണുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണെന്നു നോക്കാം.
എച്ച്ഐവി സ്ഥിരീകരിച്ച നല്ലൊരു ശതമാനം ആൾക്കാരിലും യാതൊരുവിധത്തിലുള്ള രോഗലക്ഷണങ്ങളും കാണിച്ചിട്ടില്ല എന്നതാണ് സത്യം. എച്ച്ഐവി രോഗാണു ബാധിച്ച ഒരാളിൽ കണ്ടുവരുന്ന സാധാരണ രോഗലക്ഷണമാണ് ഇടവിട്ടുണ്ടാകുന്ന പനി. പനി 2 മണിക്കൂർ മുതൽ ആറുമണിക്കൂർ വരെയോ അല്ലെങ്കിൽ ഒരു ദിവസമോ മാത്രമായിരിക്കും പനി നിലനിൽക്കുക. മറ്റൊരു പ്രധാന ലക്ഷണമാണ് തൊണ്ടവേദന. ഒരു കാരണവുമില്ലാതെ തൊണ്ടയ്ക്ക് അസഹനീയമായ വേദന അനുഭവപ്പെടുന്നതാണ് ഇതിന്റെ ലക്ഷണം. ഈ തൊണ്ടവേദന മറ്റ് ചികിത്സകൾ ഒന്നും ചെയ്യാതെ തന്നെ മാറുന്നതുമാണ്. എച്ച്ഐവി രോഗാണുബാധ ബാധിച്ചവരിൽ ഏറ്റവും കൂടുതൽ കാണുന്ന ഒരു രോഗലക്ഷണമാണ് ചർമത്തിൽ ഉണ്ടാകുന്ന പാടുകൾ. മുഖത്തുണ്ടാകുന്ന നിറവ്യത്യാസം. തൊലിപ്പുറത്തുണ്ടാകുന്ന ചെറിയ കുരുക്കൾ. എന്നിവയെല്ലാം എച്ച്ഐവി രോഗാണുമൂലം ഉണ്ടാകാൻ ഇടയുള്ള ലക്ഷണങ്ങളിൽ ഒന്നാണ്. മറ്റൊരു ലക്ഷണമാണ് ശർദ്ദിൽ. യാതൊരു കാരണവുമില്ലാതെ തന്നെ ഓക്കാനവും ഛർദ്ദിയും. അതിരാവിലെ ഓക്കാനം വരുന്നതും എച്ച്ഐവി രോഗലക്ഷണത്തിന്റെ ഭാഗമാണ്. ശരീര പേശികളിൽ ഉണ്ടാകുന്ന വേദനയാണ് മറ്റൊരു രോഗലക്ഷണം.. ഇടവിട്ടുണ്ടാകുന്ന ഈ വേദന ചികിത്സകളൊന്നും ചെയ്യാതെതന്നെ മാറുകയും ചെയ്യും. എച്ച്ഐവി രോഗാണു മൂലമുണ്ടാകുന്ന മറ്റൊരു രോഗലക്ഷണമാണ് തലവേദന. വളരെ ശക്തമായ തലവേദന. എന്നാൽ ഈ തലവേദന അധികസമയം നീണ്ടുനിൽക്കുകയില്ല. പുരുഷന്മാരിലാണ് ഈ ലക്ഷണം കൂടുതൽ കണ്ടുവരുന്നത്. മറ്റൊരു പ്രധാന രോഗലക്ഷണമാണ് വയറിളക്കം. ദിവസം ഒന്നോ രണ്ടോ തവണയോ അതിൽ കൂടുതലോ വയറിളകുന്നതാണ് ഇതിന്റെ ലക്ഷണം. മറ്റൊരു രോഗലക്ഷണമാണ് വായിലുണ്ടാകുന്ന അൾസർ. ചുണ്ട്, മേൽ ചുണ്ടുകൾ, വായുടെ ഉൾവശം ഇവിടങ്ങളിൽ വെളുത്തനിറത്തിൽ ഉണ്ടാകുന്ന അൾസറുകളാണ് അതുപോലെതന്നെ നാവിൽ അടിഞ്ഞുകൂടുന്ന വെള്ള ഫംഗസിന്റെ തോത് വർദ്ധിക്കുന്നതും ഇതിന്റെ ലക്ഷണങ്ങളിൽ ഒന്നാണ് .
ഈ രോഗലക്ഷണങ്ങളൊന്നും ചിലരിൽ വർഷങ്ങളോളം കാണിച്ചെന്നു വരില്ല. എന്നതിനാൽ എന്തെങ്കിലും സംശയം തോന്നിയാൽ തന്നെ പരിശോധനയ്ക്ക് വിധേയമാവുകയാണ് ചെയ്യേണ്ടത്.
ചികിത്സ തേടിയില്ലെങ്കിൽ എച്ച്ഐവി രോഗികൾക്ക് ഗുരുതരമായ ബാക്ടീരിയൽ അണുബാധ. അർബുദങ്ങൾ.ലിംഫോമ, കാപ്പോസിസ് സർകോമ മുതലായവയും വരാം.
എച്ച്ഐവി പൂർണമായും ചികിത്സിച്ച് ഭേദപ്പെടുത്താൻ ആവില്ല .എന്നാൽ ചികിത്സയിലൂടെ വൈറസിനെ നിയന്ത്രിക്കാനും സാധാരണ ഒരു വ്യക്തിയെ പോലെ തന്നെ ദീർഘകാലം ജീവിക്കാനും കഴിയും. ആന്റി റെട്രോവിയൽ തെറാപ്പിയാണ് എച്ച്ഐവി അണുബാധയ്ക്കുള്ള ചികിത്സ. അണുബാധ ബാധിച്ച എല്ലാവരും ഈ ചികിത്സയാണ് തേടേണ്ടത്. എച്ച്ഐവി പകരുന്നത് തടയാനും ലൈഗിക പങ്കാളികളിലേക്ക് പകരുന്നത് തടയായാനും ഈ ചികിത്സ വളരെ ഫലപ്രദമാണ് .
പല്ലിലെ പ്ലാക്ക് നീക്കാൻ
Tags:
ലൈംഗിക രോഗങ്ങള്