നമ്മുടെ നാട്ടിൽ സാധാരണമായി കണ്ടുവരുന്ന ജീവിത ശൈലി രോഗമാണ് പ്രമേഹം പ്രമേഹം കഴിക്കുന്ന മരുന്നിന്റെ ഡോസ് കുറയ്ക്കുക എന്നതും. മരുന്ന് നിർത്താൻ സാധിക്കുക എന്നതും ഒരു പ്രമേഹരോഗിയെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷമുള്ള കാര്യമാണ്. പ്രമേഹം നിയന്ത്രിക്കാൻ നമ്മുടെ വീടുകളിൽ സാധാരണ ഉപയോഗിക്കുന്ന ഒരു വസ്തുവാണ് ഉലുവ. ഒരുപാട് പോഷക ഗുണങ്ങൾ അടങ്ങിയ ഒരു വസ്തുവാണ് ഉലുവ വിറ്റാമിൻ, കാൽസ്യം, അയൺ, തുടങ്ങിയ ഒരുപാട് പോഷകഘടകങ്ങൾ ഉലുവയിൽ അടങ്ങിയിട്ടുണ്ട്. ഉലുവയുയിൽ ഫൈബർ ധാരാളമായി അടങ്ങിയിരിക്കുന്നതുകൊണ്ട് ദഹനം മന്ദഗതിയിൽ ആക്കാനും. ശരീരം ഷുഗർ ആഗിരണം ചെയ്യുന്ന അളവ് കുറയ്ക്കാനും ശരീരം പുറത്തുവിടുന്ന ഇന്സുലിന്റെ അളവ് വർദ്ധിപ്പിക്കാനും ഉലുവ കഴിക്കുന്നത് കൊണ്ട് സാധിക്കും.
$ads={1}
ഒരു പ്രമേഹരോഗി എങ്ങനെയാണ് ഉലുവ കഴിക്കേണ്ടത് എന്ന് നോക്കാം
15 ഗ്രാം ഉലുവ രാത്രി മുഴുവൻ ഒരു ഗ്ലാസ് വെള്ളത്തിലിട്ട് വച്ച് അതിരാവിലെ ഈ ഉലുവ നല്ലതുപോലെ ചവച്ചരച്ച് തിന്നുക ശേഷം ആ വെള്ളവും കുടിക്കുക. ഇങ്ങനെ ഇങ്ങനെ സ്ഥിരമായി കഴിക്കുകയാണെങ്കിൽ നമ്മൾ പ്രമേഹത്തിന് കഴിക്കുന്ന മരുന്നിന്റെ ഡോസ് കുറയ്ക്കാൻ സാധിക്കും ഒരുപക്ഷേ മരുന്ന് പൂർണമായും നിർത്താൻ തന്നെ സാധിച്ചേക്കും മരുന്ന് കുറയ്ക്കുകയാണെങ്കിലും നിർത്തുകയാണെങ്കിലും നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ ചെയ്യാവൂ
ഉലുവയുടെ മറ്റ് ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
നെഞ്ചേരിച്ചിൽ ദഹനക്കേട് അസിഡിറ്റി മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾക്ക് ഉലുവ നല്ലൊരു പരിഹാരമാർഗമാണ്. ഉലുവ തിളപ്പിച്ച വെള്ളം ദിവസവും കുടിവെള്ളമായി ഉപയോഗിക്കുന്നത് വയർ സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും വളരെ ഫലപ്രദമാണ് മാത്രമല്ല ഇങ്ങനെ ചെയ്യുന്നതുകൊണ്ട് കൊളസ്ട്രോൾ കുറയ്ക്കാനും സാധിക്കും.
$ads={2}
തലയിലെ താരൻ അകറ്റുന്നതിനും ഏറ്റവും നല്ലൊരു മരുന്നാണ് ഉലുവ ഉലുവ നല്ലതുപോലെ അരച്ച് മുട്ടയുടെ വെള്ളയുമായി യോജിപ്പിച്ച് തലയിൽ തേച്ചു പിടിപ്പിച്ച് 15 മിനിറ്റിനു ശേഷം കഴുകിക്കളയുന്നത് താരൻ പോകുന്നതിന് വളരെ ഫലപ്രദമാണ്
പ്രസവാനന്തര ചികിത്സയ്ക്കു വളരെ മുന്നിട്ടു നിൽക്കുന്ന ഒന്നാണ് ഉലുവ. ഗർഭാശയ ശുദ്ധിക്കും. പ്രസവ ശേഷം മുലപ്പാൽ വർധനയ്ക്കും. ശരീരവേദനക്കും. ഇവയൊക്കെ മാറ്റാൻ ഉലുവ കഴിക്കുന്നത് വളരെ ഫലപ്രദമാണ്. ഉലുവ വറുത്തു പൊടിച്ചോ. തോരൻ വച്ചോ. മുളപ്പിച്ചോ. ലേഹ്യം ആക്കിയോ തുടങ്ങിയ ഏതുവിധത്തിൽ കഴിച്ചാലും വളരെ നല്ലതാണ്.