സാധാരണയായി മിക്കവരും അനുഭവിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന വേദനയോടുകൂടിയ കുരുക്കൾ. പൊതുവേ ഈ കുരുക്കൾ വേനൽക്കാലത്താണ് കൂടുതലായും കാണപ്പെടുന്നത്. മുഖം, കഴുത്ത്, സ്വകാര്യഭാഗങ്ങളിൽ, നെഞ്ചിൽ, പുറം, കക്ഷം, എന്നിവിടങ്ങളിലാണ് കൂടുതലായി ഈ കുരുക്കൾ കാണപ്പെടുന്നത്. ചിലരിൽ ഈ കുരുക്കൾ വലിപ്പത്തോടുകൂടിയും കടുത്ത വേദനയോടുകൂടിയും ആയിരിക്കും ഉണ്ടാവുക. ഇങ്ങനെ തുടർച്ചയായി ശരീരത്തിലെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന കുരുക്കൽ വരാനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്നും ഇത് എങ്ങനെ പരിഹരിക്കാമെന്നും നമുക്ക് നോക്കാം.
ഇങ്ങനെ കുരുക്കലുണ്ടാകാനുള്ള കാരണം സ്റ്റാഫൈലോകോക്കസ് എന്ന ബാക്ടീരിയൽ ഇൻഫെക്ഷൻ മൂലമാണ്. ബാക്ടീരിയകൾ സാധാരണയായി നമ്മുടെ ശരീരത്തിൽ കണ്ടു വരുന്നതാണ്.സ്റ്റാഫൈലോകോക്കസ് ബാക്ടീരിയകൾ ഒരു വിധത്തിൽ നമ്മുടെ ശരീരത്തിന് നല്ലതാണ്.പക്ഷേ ഇത് കൂടുതലായി കഴിഞ്ഞാൽ. ചെറിയ മുറിവുകൾ. ചൊറിച്ചിൽ മൂലം ഉണ്ടാകുന്ന ചെറിയ വീണ്ടു കീറൽ. വഴി ഇവ തൊലിയുടെ ഉള്ളിലോട്ടു പ്രവേശിക്കുകയും അവിടെ ഇൻഫെക്ഷൻ വന്ന് ഇതുപോലെയുള്ള കുരുക്കൾ രൂപപ്പെടുകയും ചെയ്യുന്നു.
$ads={1}
ഇതുപോലെ ശരീരത്തിൽ കുരുക്കലുണ്ടാകാനുള്ള മറ്റു കാരണങ്ങലാണ് താരൻ. തലയിൽ താരനുള്ളവർക്ക് നെറ്റിയുടെ ഭാഗങ്ങളിലും. മുഖം. കഴുത്ത് തുടങ്ങിയ ഭാഗങ്ങളിൽ ഒക്കെ ചെറിയ വേദനയോടുകൂടി കുരുക്കൾ വരാം.. എണ്ണമയമുള്ള ചർമ്മം ഉള്ളവർക്കും ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ ഇതുപോലെ കുരുക്കൾ വരാം. അതുപോലെതന്നെ പ്രമേഹ രോഗമുള്ളവരിലും കുരുക്കൾ കാണപ്പെടാറുണ്ട്. പ്രമേഹത്തിന് അളവ് അമിതമായി കൂടുമ്പോൾ ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ ഇതുപോലെയുള്ള വലിയ കുരുക്കൾ കാണപ്പെടാറുണ്ട്. സ്ത്രീകളാണെങ്കിൽ PCOD ഉള്ളവർക്ക് മുഖത്തും, കത്തിലും, തുടയിലുമൊക്കെ ഇതുപോലെയുള്ള കുരുക്കൾ കാണാറുണ്ട്. അതുപോലെതന്നെ ധാരാളം കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നവരിലും ഇങ്ങനെയുള്ള കുരുക്കൾ കാണപ്പെടാറുണ്ട്.
പരിഹാരമാർഗ്ഗങ്ങൾ
സ്ഥിരമായി ഇങ്ങനെ ശരീരഭാഗങ്ങളിൽ കുരുക്കൾ വരുന്നവർ ആദ്യം ചെയ്യേണ്ടത് കൊളസ്ട്രോളിന്റെ അളവ് കൂടുതൽ ഉണ്ടോ എന്നും. പ്രമേഹരോഗമുണ്ടോ എന്നും. സ്ത്രീകളാണെങ്കിൽ PCOD ഉണ്ടോ പരിശോധിക്കുക
ഔഷധപ്രയോഗങ്ങൾ
$ads={2}
വാളൻപുളിയുടെ ഇലയുടെ ഞെട്ട് ഇല എല്ലാം അടർത്തി കളഞ്ഞശേഷം പശുവിൻപാലിൽ പുഴുങ്ങിയ ശേഷം നല്ലതുപോലെ അരച്ചെടുക്കുക. ശേഷം തേനിൽ ചാലിച്ച് പരുവിന്റെയോ. കുരുവിന്റെയോ മുകളിൽ പുരട്ടിയയാൽ ഇവ പൊട്ടി പഴുപ്പ് എല്ലാം പുറത്തുപോവുകയും വ്രണം പെട്ടെന്ന് കരിയുകയും ചെയ്യും
ദേവദാരം നെയ്യിൽ വറുത്തത് നല്ലതുപോലെ അരച്ച് പരുവിന്റെയോ കുരുവിന്റെയോ മുകളിൽ പുരട്ടുന്നത് പെട്ടന്ന് പഴുത്ത് പൊട്ടിപ്പോകും
ആവണക്കിൻ കറയും ചുണ്ണാമ്പും ചാലിച്ച് പരുവിന് ചുറ്റും പുരട്ടിയാൽ പരുക്കൾ പെട്ടെന്ന് പഴുത്തു പൊട്ടി പോകും
ഇരട്ടിമധുരം. ത്രിഫല. കറുക. എള്ള് ഇവ നെയ്യും എണ്ണയും സമമെടുത്ത് അതിൽ വറുത്ത് അരച്ച് കുഴമ്പാക്കി പുരട്ടുക