തലവേദന വരാത്തവർ ആരും തന്നെ ഉണ്ടാവില്ല. എന്നാൽമൈഗ്രൈൻ എന്ന തലവേദന രോഗിയെ വളരെ ബുദ്ധിമുട്ടിക്കുന്ന തലവേദനയാണ്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് മൈഗ്രൈൻ കൂടുതലായും കാണപ്പെടുന്നത്. ക്ഷീണം അനുഭവപ്പെടുക, തളർച്ച, പെട്ടെന്ന് ദേഷ്യം വരിക, തുടങ്ങിയ ലക്ഷണങ്ങൾ ആദ്യഘട്ടത്തിൽ ഉണ്ടാവാം രണ്ടാംഘട്ടത്തിൽ കണ്ണിൽ വെളിച്ചം അടിക്കുന്നത് പോലെയോ ഇല്ലാത്ത ശബ്ദം കേൾക്കുന്നത് പോലെയോ തോന്നുക എന്നീ ലക്ഷണങ്ങൾ ആണ് ഉണ്ടാവുക. മൂന്നാംഘട്ടത്തിൽ ആണ് തലവേദന ആരംഭിക്കുന്നത്. ഈ വേദന തലയുടെ ഒരു വശത്ത് നിന്നും ആരംഭിച്ച് തലയിൽ ശക്തിയായ വിങ്ങൽ പോലെയുള്ള വേദന അനുഭവപ്പെടുക. ഛർദ്ദിക്കാൻ തോന്നുക. വെളിച്ചം. ശബ്ദം ഇവയോട് വിരക്തി തോന്നുക. മുതലായവ ഇതിന്റെ ലക്ഷണങ്ങളാണ് ഇങ്ങനെയുള്ള ലക്ഷണങ്ങൾ തുടർച്ചയായി വരുന്നുണ്ടെങ്കിൽ അത് മൈഗ്രൈൻ ആണെന്ന് ഉറപ്പിക്കാം.
$ads={1}
മൈഗ്രൈൻ പല കാരണങ്ങൾ കൊണ്ട് ഉണ്ടാവാം. ചില ഭക്ഷണസാധനങ്ങൾ. മദ്യം. ചോക്ലേറ്റ്. അജിനോമോട്ടോ. തുടങ്ങിയവ ആകാം. അതുപോലെതന്നെ തുടർച്ചയായി കമ്പ്യൂട്ടർ സ്ക്രീനിലും മൊബൈലിലും നോക്കിയിരിക്കുക. ഉറക്കം ഒഴിയുക.. മാനസിക സമ്മർദ്ദം. തുടർച്ചയായി വെയിൽ കൊള്ളുക. ഇങ്ങനെ പല കാരണങ്ങൾ കൊണ്ടു മൈഗ്രെയിൻ വരാം. എല്ലാ തലവേദനയും മൈഗ്രൈൻ അല്ല. മൈഗ്രൈൻ ആണെന്ന് കരുതി നിസ്സാരമായി നമ്മൾ തള്ളിക്കളയുന്നത് ചിലപ്പോൾ ഗുരുതരമായ പല രോഗത്തെയും ലക്ഷണമാകാം.
തലവേദനയുടെ കൂടെ ശക്തമായ പനി. ബോധം മറയുക. അപസ്മാരം വരിക. കൈകാൽ കുഴച്ചിൽ ഉണ്ടാകുക. ഇങ്ങനെയുള്ള ലക്ഷണങ്ങൾ വരുന്നത് തലയിൽ സ്ട്രോക്കോ. ട്യൂമറോ വരുന്നതിനെ ലക്ഷണമാകാം. ഇങ്ങനെയുള്ള സമയത്ത് രോഗനിർണ്ണയത്തിന് വേണ്ടി ഡോക്ടറെ സമീപിക്കേണ്ടത് വളരെ അത്യാവശ്യമാണ്
$ads={2}
ആവശ്യത്തിന് വെള്ളം കുടിക്കുക. കൃത്യമായി ഭക്ഷണം കഴിക്കുക. വെയിൽ കൊള്ളുന്ന സമയത്ത് കുടയോ തൊപ്പിയോ ഉപയോഗിക്കുക. കൂടുതൽ നേരം മൊബൈൽ സ്ക്രീനിലും. കമ്പ്യൂട്ടർ സ്ക്രീനിലും നോക്കാതെ ഇരിക്കുക ഇങ്ങനെയുള്ള . കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മൈഗ്രേൻ വരുന്നത് ഒരു പരിധിവരെ തടയാം