സ്ത്രീകളെയും പുരുഷന്മാരെയും ഒരേപോലെ അലട്ടുന്ന ഒരു പ്രശ്നമാണ് നര. പണ്ട് 40 വയസ്സിനുശേഷം കണ്ടിരുന്ന നര ഇന്ന് 15 വയസ്സു മുതൽ കാണപ്പെടാൻ തുടങ്ങും. എന്തുകൊണ്ടാണ് ചെറുപ്രായത്തിൽ ഇത്തരം നരയുണ്ടാകുന്നത് എന്നും അകാല നര എങ്ങനെ പരിഹരിക്കാമെന്നും നമുക്ക് നോക്കാം. നമ്മുടെ തലമുടിക്ക് കറുത്ത നിറം നൽകുന്നത് മെലനോസൈറ്റ് എന്നുപറയുന്ന കോശങ്ങൾ ഉൽപാദിപ്പിക്കുന്ന മെലാനിൻ എന്ന വസ്തുവാണ്.ചിലരിൽ ഈ കോശങ്ങളുടെ പ്രവർത്തനം കുറഞ്ഞു വരുന്നതുകൊണ്ടാണ് പ്രായമെത്തും മുൻപ് മുടി നരയ്ക്കുന്നത്. അകാലനര ഒരുപരിധിവരെ പാരമ്പര്യമായും ഉണ്ടാകാം. അതുപോലെതന്നെ ടെൻഷൻ. മാനസിക സമ്മർദ്ദം, ഉത്കണ്ഠ, എന്നിവ മൂലമുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ, വൈറ്റമിനുകളുടെയും, ധാതുക്കളുടെയും കുറവ്, കുളിക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിലെ രാസവസ്തുക്കളുടെ സാന്നിധ്യം ഹെയർ ജെൽ, ഹെയർ സ്പ്രേ തുടങ്ങിയവയുടെ അമിത ഉപയോഗം എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ടും അകാലനരയുണ്ടാകാം
$ads={1}
പരിഹാരമാർഗ്ഗങ്ങൾ
അകാല നര മാറാൻ എണ്ണ കാച്ചുന്ന വിധം
കയ്യോന്നി, ബ്രഹ്മി എന്നിവ ഇടിച്ചുപിഴിഞ്ഞ് 300 മില്ലി നീര് എടുക്കുക. ഇതിലേക്ക് 300 മില്ലി വെളിച്ചെണ്ണ ചേർത്ത് എണ്ണകാച്ചി മണൽ പരുവമാകുമ്പോൾ 10 അഞ്ജനക്കല്ല് പൊടിച്ചതും 5 ഗ്രാം പച്ച കർപ്പൂരവും ചേർത്ത് വാങ്ങുക. തണുക്കുമ്പോൾ ഇത് അരിച്ചെടുത്ത് പതിവായി തലയിൽ തേച്ചു കുളിക്കുക. എണ്ണ തലയിൽ തേച്ച് കുറഞ്ഞത് അരമണിക്കൂറിനുശേഷം കുളിക്കുക
അകാലനര മാറാൻ ചില പൊടിക്കൈകൾ
$ads={2}
1 നെല്ലിക്ക അരച്ച് തൈരിൽ കലക്കി പതിവായി തലയിൽ തേച്ചു കുളിക്കുക
2 വേപ്പിൻപശ കൈയ്യോന്നി നീരിൽ അരച്ച് എണ്ണകാച്ചി പതിവായി തലയിൽ തേച്ചു കുളിക്കുക
3 നെല്ലിക്കയിട്ട് തിളപ്പിച്ചാറിയ വെള്ളം കൊണ്ട് പതിവായി തല കഴുകുക
4 ചായപിണ്ടി നല്ലതുപോലെ തലയിൽ തേച്ചുപിടിപ്പിച്ച് അരമണിക്കൂറിനുശേഷം കുളിക്കുക. ആഴ്ചയിൽ മൂന്നു പ്രാവശ്യം എങ്കിലും ഇങ്ങനെ ചെയ്യണം
5 നീല അമരിയുടെ ഇലയും അതിന്റെ പകുതി മൈലാഞ്ചി ഇലയും ഉണക്കിപ്പൊടിച്ച് തേങ്ങാവെള്ളത്തിൽ ചാലിച്ച് പതിവായി തലയിൽ പുരട്ടുക
ചുമയും കഫക്കെട്ടും മാറാൻ ഈ ഒരു ഒറ്റമൂലി മാത്രം മതി