സ്ത്രീകൾ പൊതുവെ പുറത്തു പറയാൻ മടിക്കുന്ന ഒരു അസുഖമാണ് വെള്ളപോക്ക്. അസ്ഥി ഉരുകി പോകുന്നു എന്ന അർത്ഥത്തിൽ അസ്ഥിയുരുക്കം എന്നും ഈ രോഗത്തിന് പറയുന്നു. യഥാർത്ഥത്തിൽ അസ്ഥിയുമായി ഈ രോഗത്തിന് യാതൊരു ബന്ധവുമില്ല. വെള്ളപോക്ക് ഏത് പ്രായത്തിലുള്ള സ്ത്രീകളിലും വരാം . എന്നാൽ 15 നും 45നും ഇടയിൽ പ്രായമുള്ളവരിലാണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നത്. യോനിക്ക് അകത്തുനിന്ന് നശിച്ച കോശങ്ങളും ബാക്ടീരിയകളും സാധാരണഗതിയിൽ വെള്ളനിറത്തിലുള്ള ദ്രാവകരൂപത്തിൽ പുറന്തള്ളപ്പെടുന്ന അവസ്ഥയാണ് വെള്ളപോക്ക്. ലൈംഗിക ഉത്തേജനം മുലയൂട്ടൽ തുടങ്ങിയവയെല്ലാം നടക്കുമ്പോൾ യോനിക്ക് അകത്തുനിന്നും ഡിസ്ചാർജ് ഉണ്ടാകാറുണ്ട്. ഇത് തികച്ചും സ്വാഭാവികമായ ഒരു പ്രക്രിയയാണ്. എന്നാൽ ഇത് തുടർച്ചയായും അമിതമായ പോകുന്നുണ്ടെങ്കിൽ അത് സൂക്ഷിക്കേണ്ടതാണ്.
$ads={1}
മഞ്ഞ നിറത്തിലുള്ള വെള്ളപോക്ക് ലൈംഗിക രോഗങ്ങളുടെ തുടർച്ചയായിട്ടാണ് ഉണ്ടാവാറ്. ലൈഗികബന്ധത്തിൽ വൃത്തി വളരെ പ്രധാനമാണ്. പച്ച അല്ലെങ്കിൽ മഞ്ഞ നിറത്തിലുള്ള ഡിസ്ചാർജ് ഉണ്ടെങ്കിൽ ഇത് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ കൂടെയാണ് ഉണ്ടാകുന്നത്. യോനി ഭാഗങ്ങളിലെ വൃത്തിയില്ലായ്മ വെള്ളപോക്കിന് കാരണമാകാം. അതിനാൽ എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കുക അതുപോലെതന്നെ പോഷകാഹാരക്കുറവ് മരുന്നുകളുടെ അമിത ഉപയോഗം ഉള്ളവരിലും ഇത്തരം സ്രവങ്ങൾ അധികമായി പോകുന്നത് കാണപ്പെടാം. അതുപോലെ ലൈഗിക രോഗങ്ങൾ ഗർഭാശയ ക്യാൻസർ ഗർഭനിരോധന ഗുളികകളുടെ അമിത ഉപയോഗം എന്നിവയും വെള്ളപോക്കിന് കാരണമായേക്കാം. യോനി ഭാഗതുണ്ടാകുന്ന നീര് നീറ്റൽ നടുവേദന തലചുറ്റൽ മൂത്രം ഒഴിക്കുമ്പോൾ തരിപ്പ് കൈകാലുകളിൽ നീറ്റൽ വയറെരിച്ചിൽ തലകറക്കം മഞ്ഞനിറത്തിൽ ദുർഗന്ധത്തോടുകൂടിയ യോനി സ്രവം പോവുക എന്നിവ വെള്ളപോക്കിന്റെ പ്രധാന ലക്ഷണങ്ങളാണ്.
പ്രതിരോധമാർഗങ്ങൾ
$ads={2}
ആർത്തവ സമയത്ത് ശുചിത്വം പാലിക്കുക നാലു മണിക്കൂർ കൂടുമ്പോൾ പാഡ് മാറ്റാൻ പ്രത്യേകം ശ്രദ്ധിക്കണം മെൻസ്ട്രൽ കപ്പാണ് ഉപയോഗിക്കുന്നതെങ്കിൽ ആറു മണിക്കൂറിൽ കൂടുതൽ അത് ഉപയോഗിക്കരുത്. സുരക്ഷിതമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക കോട്ടൻ അടിവസ്ത്രങ്ങൾ ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. നനഞ്ഞ വസ്ത്രങ്ങൾ ഉപയോഗിക്കാതെ ഇരിക്കുക. കട്ടി കൂടിയ സോപ്പുപയോഗിച്ച് യോനി ഭാഗം കഴുകാതെ ഇരിക്കുക.. ഓരോ തവണയും മൂത്രമൊഴിച്ച ശേഷം നല്ലതുപോലെ വൃത്തിയാക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കാൻ ശ്രമിക്കുക. ശരീരത്തിന് തണുപ്പ് നൽകുന്ന എല്ലാ ഭക്ഷണങ്ങളും കഴിക്കാൻ ശ്രമിക്കുക
ഔഷധപ്രയോഗങ്ങൾ
ഒരു ഗ്ലാസ് ക്യാരറ്റ് നീരിൽ ഒരു സ്പൂൺ തേൻ ചേർത്ത് രാവിലെയും വൈകിട്ടും പതിവായികുറച്ച്ദി വസം കഴിച്ചാൽ വെള്ളപോക്ക് മാറും
ഒരു സ്പൂൺ ഉലുവ ശുദ്ധജലത്തിൽ രാത്രി മുഴുവൻ കുതിർത്തു വച്ച് രാവിലെ അരച്ച് മോരിൽ കലക്കി തുടർച്ചയായി 3 ദിവസം കഴിച്ചാൽ വെള്ളപോക്ക് ശമിക്കും
ശതാവരിക്കിഴങ്ങ് ഒരു ഗ്ലാസ് പാലിൽ അരച്ച് കലക്കി രാവിലെ വെറും വയറ്റിൽ 15 ദിവസം തുടർച്ചയായി കഴിച്ചാൽ വെള്ളപോക്ക് മാറും