സോറിയാസിസ് മാറാൻ ഫലപ്രദമായ ഒറ്റമൂലി
സ്ത്രീപുരുഷഭേദമന്യേ ഏതു പ്രായക്കാരിലും വരാവുന്ന ഒരു രോഗമാണ് സോറിയാസിസ്.പാരമ്പര്യമായി ഈ രോഗം കണ്ടു വരാറുണ്ടെങ്കിലും ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് ഈ രോഗം പകരില്ല.ത്വക്കിലെ കോശങ്ങൾ സാധാരണയിലും വേഗത്തിൽ ക്രമാതീതമായി വിഭജിക്കുന്നതാണ് ഈ രോഗത്തിന്റെ കാരണം. സാധാരണ ത്വക്കിന്റെ ഒരു കോശം പുതിയതായി വിഭജിക്കുന്നതിന് ഏകദേശം 30 ദിവസം വരെയാണ് എടുക്കുന്നത്. എന്നാൽ സോറിയാസിസ് ഉള്ളവരിൽ കോശവിഭജനം മൂന്നു ദിവസം മുതൽ ഏഴ് ദിവസത്തിനുള്ളിൽ തന്നെ നടക്കുന്നു. അതുകൊണ്ട് ആ ഭാഗത്തെ ചർമ്മത്തിന് കട്ടി കൂടുന്നതും തൊലി പരളകളായി ഇളകി പോകുന്നതും. സാധാരണയായി ഈ രോഗം തലയിൽ താരന്റെ രൂപത്തിലാണ് കാണപ്പെടുന്നത്. പിന്നീട് ഇത് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പടരുകയാണ് ചെയ്യുന്നത്. ശരീരത്തിൽ കാണുന്ന ചുവന്ന തടിച്ച പാടുകളും അതിൽ നിന്നും വെള്ളനിറത്തിലുള്ള പരലുകൾ ഇളകി വരുന്നതുമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. വ്യക്തമായ ഒരു കാരണം ഈ രോഗം വരുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കാൻ കഴിയുകയില്ല. രോഗപ്രതിരോധത്തിലുണ്ടാകുന്ന തകരാറുകൾ. അന്തരീക്ഷത്തിലെ മലിനീകരണങ്ങൾ. ശരീരത്തിന് പിടിക്കാത്ത ചില ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കുന്നത്. അമിതമായി വെയിൽ കൊള്ളുക. അധികമായി തണുപ്പ് ഏൽക്കുക. ഭക്ഷണം കഴിച്ചയുടൻ കഠിനമായി ജോലി ചെയ്യുക. മാനസികസംഘർഷങ്ങൾ. എരിവും പുളിയും കൂടിയ ആഹാരങ്ങളുടെ അമിതഉപയോഗം.. വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ. തുടങ്ങിയ കാരണങ്ങൾ കൊണ്ടൊക്കെ ഈ രോഗമുണ്ടാകാം. കൂടാതെ ഹൃദ്രോഗം. ബിപി. തുടങ്ങിയ രോഗങ്ങൾക്ക് നൽകുന്ന മരുന്നുകളുടെ പാർശ്വഫലമായും ഈ രോഗം ഉണ്ടാകാം. ഈ രോഗം വിവിധ തരത്തിൽ കാണപ്പെടുന്നു.
പ്ലാക് സോറിയാസിസ്
80 മുതൽ 90 ശതമാനം ആളുകളിലും കാണപ്പെടുന്ന ഒന്നാണ് പ്ലാക് സോറിയാസിസ്. ചുവന്ന തടിച്ച പാടിനെ ആവരണം ചെയ്തുള്ള വെളുത്ത പരളകളാണ് ഇതിന്റെ പ്രത്യേകത. തലയോട്ടി, ശരീരത്തിന്റെ പുറം ഭാഗങ്ങളിൽ. കൈകാൽ മുട്ടുകൾ. എന്നിവിടങ്ങളിലെല്ലാം ഇവ കാണപ്പെടുന്നു.
ഗട്ടെറ്റ് സോറിയാസിസ്
വട്ടത്തിലുള്ള ചെറിയ കുത്തുകൾ പോലെ ശരീരത്തിലാകമാനം കാണപ്പെടുന്ന ഒരു ഒരു വിഭാഗമാണ് ഗട്ടെറ്റ് സോറിയാസിസ്. ഈ രോഗാവസ്ഥയ്ക്ക് കാരണം അണുബാധയോ. വൈറസ് ബാധയോ. ചില മരുന്നുകളുടെ ഉപയോഗംതുടങ്ങിയ കാരണങ്ങൾ ആയിരിക്കാം. ഇതിന്റെ പ്രധാന രോഗലക്ഷണം തൊണ്ട വേദനയും പനിയും ആണ്.
ഫ്‌ളെക്‌സറല്‍ സോറിയാസിസ്
ഈ രോഗം പ്രധാനമായും കാണുന്നത് ശരീരത്തിലെ മടക്കുകൾ ഉള്ള ഭാഗങ്ങളിലാണ്. കൈകാൽ മടക്കുകൾ. അരയ്ക്കും. തുടയ്ക്കും. കക്ഷങ്ങളിലും. സ്തനങ്ങളുടെ അടി ഭാഗങ്ങളിലും എന്നിവിടങ്ങളിലാണ് കൂടുതലായി ഈ രോഗം കാണപ്പെടുന്നത്. മടക്കുകളിൽ ചെളിയും വിയർപ്പും ഇരുന്ന് അണുബാധയും ഫംഗസ് ബാധയും ഉണ്ടാകുന്നതാണ് ഈ രോഗത്തിന്റെ പ്രധാന കാരണം.
പസ്റ്റുലാർ സോറിയാസിസ്
കൈപ്പത്തിയിലും. കൈകാൽ മുട്ടുകളിലും. ചുവന്ന കുരുക്കൾ പോലെ വന്ന് അതിൽനിന്നും പഴുപ്പ് വരുന്ന അവസ്ഥയാണ് ഇത് ചിലപ്പോൾ ശരീരം മുഴുവനായും വരാം ഈ അവസ്ഥ വളരെ അപകടകരമാണ്. വിദഗ്ധചികിത്സ കൃത്യസമയത്ത് നൽകാതിരുന്നാൽ രോഗിയുടെ ജീവന് തന്നെ ഭീഷണിയാകും.
നെയിൽ സോറിയാസിസ്
കയ്യിലെ നഖങ്ങളിലൊ കാലിലെ നഖങ്ങളിലൊ ചെറിയ പുള്ളികൾ പോലെ വന്ന് നഖത്തിന് കട്ടി വയ്ക്കുകയും. നഖം പൊടിയുകയും. നഖങ്ങളുടെ അഗ്രങ്ങളിൽ നിറവ്യത്യാസം ഉണ്ടാക്കുകയും. നഖം നശിച്ചു പോകുന്നതിനും കാരണമാകുന്നു
എറിത്രോഡെര്‍മിക് സോറിയാസിസ്
ഇത് ചർമത്തിൽ കടുത്ത ചൊറിച്ചിലും. ശരീരത്തിൽ നീരും വേദനയും. തൊലി ചുവന്ന് പരളകളായി മുഴുവനായും ഇളകി പോകുന്നു. ഇത് വളരെ മാരകമായ ഒരു അവസ്ഥയാണ്. എല്ലാത്തരം സോറിയാസിസും മൂർച്ഛിക്കുമ്പോൾ ഉള്ള അവസ്ഥയാണ് Erythrodermic സോറിയാസിസ് എന്ന് പറയുന്നത്.
പരിഹാരമാർഗ്ഗങ്ങൾ
മരുന്നുകൾ കൊണ്ടും ചിട്ടയായ ഭക്ഷണക്രമങ്ങൾ കൊണ്ടും നൂറുശതമാനവും കണ്ട്രോൾ ചെയ്യാൻ പറ്റുന്ന ഒരു രോഗമാണ് സോറിയാസിസ്. ചില ഭക്ഷണങ്ങൾ കഴിച്ചാൽ ഈ രോഗം കൂടാൻ കാരണമാകുന്നു. ചൂര. അയല. ഞണ്ട്. കൊഞ്ച്. കക്ക. ബീഫ്. മട്ടൻ. കോഴി. അധികമായി പുളിയുള്ള നാരങ്ങ. മാങ്ങ. തുടങ്ങിയവ കൊണ്ടുണ്ടാക്കിയ അച്ചാറുകൾ. അധികം മധുരം അടങ്ങിയ ഭക്ഷണങ്ങൾ തുടങ്ങിയവ ഈ രോഗമുള്ളവർ കഴിക്കാൻ പാടുള്ളതല്ല
ഔഷധപ്രയോഗങ്ങൾ
സോറിയാസിസ് എന്ന ത്വക്‌രോഗത്തിന് ഏറ്റവും പ്രധാനപ്പെട്ട ഔഷധമാണ് ദന്തപ്പാല. ഇത് ദന്തപ്പാല, ഗന്ധപ്പാല, അയ്യപ്പാല, വെട്ടുപാല, വെൺപാല തുടങ്ങിയ പേരുകളിലും അറിയപ്പെടും. ഇംഗ്ലീഷിൽ ഇതിനെ SWEET INDRAJAO എന്നും IVORY WOOD TREE എന്നും പറയും
മരുന്ന് തയ്യാറാക്കാൻ വേണ്ടത് ദന്തപ്പാലയുടെ ഒരു കിലോ ഇലയയും ഒരു കിലോ വെളിച്ചെണ്ണയുമാണ്. ഒരു കിലോ ഇലയ്ക്ക് ഒരു കിലോ വെളിച്ചെണ്ണ എന്നാണ് കണക്ക്. ( ഉരുക്ക് വെളിച്ചെണ്ണയാണ് ഏറ്റവും നല്ലത് ) ദന്തപ്പാലയുടെ ഒരു കിലോ ഇല ചതച്ച് ഒരു മൺപാത്രത്തിൽ എണ്ണയിലിട്ട് ഏഴു ദിവസം വെയിൽ കൊള്ളിക്കുക. ഏഴു ദിവസത്തിന് ശേഷം അത് പിഴിഞ്ഞ് അരിച്ചെടുത്ത് കുപ്പിയിലാക്കി സൂക്ഷിക്കാം. ഇത് ശരീരത്തിൽ തേച്ച് രണ്ടു മണിക്കൂറിനു ശേഷമേ കുളിക്കാൻ പാടുള്ളൂ. കുളിക്കുമ്പോൾ സോപ്പ് ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇങ്ങനെ മൂന്നു മാസം തുടർച്ചയായി എണ്ണ ശരീരത്തിൽ പുരട്ടിയാൽ സോറിയാസിസ് പൂർണമായും ശമിക്കുന്നതാണ്
സോറിയാസിസ്സിനു മറ്റൊരു നല്ല മരുന്നാണ് വേമ്പാട(ദിനേശവല്ലി) വളരെ ഉയരത്തിൽ പടർന്നു വളരുന്ന ഒരു കുറ്റിച്ചെടിയാണ് വേമ്പാട .ഇതിന്റെ വള്ളി മുറിച്ച് വെള്ളത്തിലിട്ടാൽ വെള്ളത്തിന് നല്ല ചുവപ്പ് നിറമാകും അതുകൊണ്ടു തന്നെ ഇതിനെ സംസ്‌കൃതത്തിൽ രക്തവല്ലി എന്ന പേരിലും രത്തപ്പാലൈയ് എന്ന പേരിൽ തമിഴിൽ അറിയപ്പെടുന്നു
ഒരു ലിറ്റർ വെളിച്ചെണ്ണയിൽ 10 ഗ്രാം വേമ്പാടയും 10 ഗ്രാം കുന്തിരിക്കവും 50 ഗ്രാം മെഴുകും ചേർത്ത് അടുപ്പിൽവച്ച് ചൂടാക്കുക വേമ്പാട കറുത്ത നിരമാകുമ്പോൾ അടുപ്പിൽനിന്നും ഇറക്കി അരിച്ചെടുക്കുക ഇ എണ്ണ പതിവായി പുരട്ടിയാൽ എത്ര പഴകിയ സോറിയാസിസ്സും മാറും
ഒരുവിധപ്പെട്ട എല്ലാ ചർമ്മരോഗങ്ങൾക്കും ഈ തൈലം ഗുണകരമാണ്
ചക്രത്തകരയുടെ ഇല ദിവസവും തോരൻ വച്ച് കഴിക്കുന്നതും സോറിയാസിസ് ഇല്ലാതാക്കാൻ സഹായിക്കും
കശുമാങ്ങയുടെ നീര് പുരട്ടുന്നതും സോറിയാസിസ് ശമിക്കുന്നതിന് വളരെ നല്ല മരുന്നാണ്
തുളസിയിലയും ,കരിംജീരകവും ചേർത്ത് എണ്ണ കാച്ചി പുരട്ടുന്നതും സോറിയാസിസ്സിന് നല്ല മരുന്നാണ്
Tags:
ചർമ്മ രോഗങ്ങൾ