ശരീരത്തിന് ഏറെ ദോഷം വരുത്തുന്ന ഒന്നാണ് കൊളസ്ട്രോൾ. ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പാണ് കൊളസ്ട്രോൾ. ശരീരത്തിലെ എല്ലാ കോശങ്ങളിലും അലിഞ്ഞുചേർന്നിരിക്കുന്ന ലിപിഡുകളാണ്
കൊളസ്ട്രോൾ. ഒരു പരിധിവരെ ശരീരത്തിന്റെ പ്രവർത്തനത്തിന് കൊളസ്ട്രോൾ ആവശ്യമാണ്. കൊളസ്ട്രോളിന്റെ അളവ് അമിതമായി കൂടി കഴിയുമ്പോഴാണ് പ്രശ്നമാകുന്നത്. ശരീരത്തിൽ നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോലുമുണ്ട് ചീത്ത കൊളസ്ട്രോൾ കൂടി കഴിഞ്ഞാൽ
ഏറ്റവും കൂടുതൽ ബാധിക്കുന്ന ഒരു അവയവമാണ് ഹൃദയം. കൊളസ്ട്രോൾ കൂടി കഴിയുമ്പോൾ രക്തധമനികളിൽ അടിഞ്ഞുകൂടുകയും ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുകയും ചെയ്യുന്നു ഇത് ഹാർട്ടറ്റാക്ക് അടക്കമുള്ള മറ്റു ഗുരുതര പ്രശ്നങ്ങൾക്കും കാരണമാകും.
$ads={1}
ശരീരത്തിൽ പ്രധാനമായും കൊളസ്ട്രോൾ വരുന്നത് നാം കഴിക്കുന്ന ഭക്ഷണങ്ങളിലൂടെ യാണ്. വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ. കൊഴുപ്പ് അധികമായി അടങ്ങിയ ഭക്ഷണങ്ങൾ. മാംസം അധികമായി കഴിക്കുന്നതും വ്യായാമക്കുറവുമെല്ലാം കൊളസ്ട്രോൾ കൂടാൻ കാരണമാകും
സാധാരണ രക്ത പരിശോധനയിലൂടെയാണ് കൊളസ്ട്രോൾ തിരിച്ചറിയുക. എന്നാൽ കൊളസ്ട്രോൾ കൂടിയാൽ ശരീരം ചില ലക്ഷണങ്ങൾ കാണിക്കും. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം
ചീത്ത കൊളസ്ട്രോൾ കൂടി കഴിഞ്ഞാൽ നടക്കുമ്പോൾ കിതയ്ക്കുക. നെഞ്ചിടിപ്പ് അമിതമായി കൂടുക. ശ്വാസമെടുക്കാൻ പ്രയാസം അനുഭവപ്പെടുക. തുടങ്ങിയ ലക്ഷണങ്ങളാണ് കൂടുതലായി കണ്ടുവരുന്നത്.
ചീത്ത കൊളസ്ട്രോൾ കൂടി കഴിഞ്ഞാൽ മറ്റൊരു ലക്ഷണമാണ് കൈയിൽ ഉണ്ടാവുന്ന മരവിപ്പ്. അതുപോലെതന്നെ കൈകൾക്ക് നീര് വരിക. തുടങ്ങിയ ലക്ഷണങ്ങളും കാണിക്കും കൈകളുടെ മസിലുകൾക്ക് വേണ്ട രക്ത പ്രവാഹത്തിന്റെ കുറവുമൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്.
കൊളസ്ട്രോളിനെ അളവ് കൂടി കഴിഞ്ഞാൽ കണ്ടുവരുന്ന വേറൊരു ലക്ഷണമാണ് വായ്നാറ്റം. കൊളസ്ട്രോൾ അമിതമായി ശരീരത്തിൽ അടിഞ്ഞു കൂടുമ്പോൾ കരളിനെ വേണ്ടവിധത്തിൽ ഇതിനെ ദഹിപ്പിക്കാൻ കഴിയാതെ വരികയും ഇത് കരളിന്റെ പ്രവർത്തനത്തെ ബാധിക്കുകയും ഇതുമൂലം വായിൽ ഉമിനീര് കുറയുകയും വായനാറ്റം ഉണ്ടാകുകയും ചെയ്യുന്നു.
$ads={2}
കൊളസ്ട്രോൾ അധികമായി കഴിഞ്ഞാൽ തലയിലേക്കുള്ള രക്തപ്രവാഹത്തിന് കുറവ് സംഭവിക്കുകയും ഇതുമൂലം തലചുറ്റൽ. തലവേദന. തലയ്ക്കു ഭാരം അനുഭവപ്പെടുക. അതുപോലെതന്നെ കാഴ്ചക്കുറവും സംഭവിക്കുന്നു.
കൊളസ്ട്രോൾ കൂടി കഴിഞ്ഞാൽ മറ്റൊരു ലക്ഷണമാണ് ശരീരത്തിനുണ്ടാകുന്ന തളർച്ച അതുപോലെതന്നെ വയറിനുണ്ടാകുന്ന ഗ്യാസും ദഹനക്കേടും. വയറിന് കനം അനുഭവപ്പെടുക മറ്റ് കാരണങ്ങളൊന്നുമില്ലാതെ പെട്ടെന്ന് ഇത്തരം പ്രശ്നം ഉണ്ടാവുകയാണെങ്കിൽ ഇത് കൊളസ്ട്രോൾ കൂടിയതാണെന്ന് കണക്കാക്കാം.
കൊളസ്ട്രോൾ അധികമായി കഴിഞ്ഞാൽ മറ്റൊരു ലക്ഷണമാണ് ചർമത്തിൽ ചൊറിച്ചിലുണ്ടാകുക അതുപോലെതന്നെ ചെറിയ ചുവന്ന തടിപ്പുകളുണ്ടാകുക തുടങ്ങിയവയാണ്
പല്ലിന് നല്ല വെള്ളനിറം കിട്ടാൻ
Tags:
കൊളസ്ട്രോൾ കൂടിയാൽ