പറങ്കിപ്പുണ്ണ് അഥവാ സിഫിലിസ് എന്ന മാരക ലൈംഗികരോഗം

ബാക്ടീരിയ മൂലം പകരുന്ന ഒരു ലൈംഗിക രോഗമാണ് സിഫിലസ് അഥവാ  പറങ്കിപ്പുണ്ണ്. സിഫിലസ് പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാൻ പറ്റുന്ന ഒരു ലൈംഗിക രോഗമാണ്. ഇത് ആദ്യമേ തന്നെ തിരിച്ചറിയുക എന്നതാണ് പ്രാധാന്യം. സിഫിലിസ് തിരിച്ചറിയാതെ ചികിത്സ വേണ്ടവിധത്തിൽ നൽകാത്ത പക്ഷം ഈ രോഗം നിങ്ങളുടെ തലച്ചോറിന്റെ കോശങ്ങളെ വരെ നശിപ്പിക്കാൻ കാരണമായേക്കാം. 

std syphilis malayalam,syphilis test malayalam,syphilis sores malayalam,syphilis disease malayalam,syphilis symptoms malayalam,late stage syphilis malayalam,facts about syphilis malayalam,what is syphilis disease malayalam,what is syphilis infection malayalam,what are syphilis symptoms malayalam,sex diseases malayalam,gonorrhea malayalam,sex health video malayalam,sex education malayalam,sexually transmitted disease malayalam,neurosyphilis,gay syphilis


കൃത്യമായി രോഗലക്ഷണങ്ങളെ തിരിച്ചറിയുകയും കൃത്യസമയത്ത് ചികിത്സ തേടുകയുമാണ്  പ്രാധാന്യം. ഈ രോഗാണു പ്രധാനമായി ബാധിക്കുന്നത്. ലിംഗം, യോനി, മലദ്വാരം, വൃഷ്ണ സഞ്ചി, എന്നിവിടങ്ങളിലാണ്. ചില അവസരത്തിൽ വായ്ക്കുള്ളിലും ഇത് ഉണ്ടാകാറുണ്ട്. സിഫിലസ് രോഗാണു ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ പത്തുമുതൽ മൂന്നു മാസത്തിനുള്ളിൽ ശരീരം അതിന്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങും.

സിഫിലിസ് ആദ്യ രോഗലക്ഷണം ലിംഗത്തിലോ യോനിയിലോ  വേദനയില്ലാത്ത കുരുക്കളോ മുറിവുകളോ ആണ് പ്രത്യക്ഷപ്പെടാറ്. ഇത് മൂന്നു മുതൽ ആറാഴ്ച വരെ നിലനിൽക്കും. ചികിത്സ കൂടാതെതന്നെ ഈ മുറിവുകൾ ഉണങ്ങുന്നതിനാൽ. ഇതിന്റെ ഒന്നാംഘട്ടം നമ്മൾ തിരിച്ചറിയാതെ പോകുന്നു. 

രണ്ടാംഘട്ടത്തിലെ രോഗലക്ഷണം. ചർമത്തിലെ നിറവ്യത്യാസം, ചർമ്മത്തിലുണ്ടാകുന്ന കുരുക്കൾ ,കൂടാതെ ചിലതരം പാടുകളും  ചർമ്മത്തിൽ  പ്രത്യക്ഷപ്പെടും. എന്നാൽ ഈ കുരുവിനൊ  പാടുകൾക്കോ യാതൊരുവിധ അസ്വസ്ഥതകളും ഉണ്ടാകാറില്ല. 

കാൽപാദത്തിലെ വിരലുകൾക്കിടയിലും. കൈകളുടെ വിരലുകൾക്കിടയിലും കുരുക്കൾ പ്രത്യക്ഷപ്പെടാം. തുടർന്ന് പനിയും തൊണ്ട വേദനയും അനുഭവപ്പെടാം. ചിലർക്ക് വട്ടത്തിൽ മുടി കൊഴിച്ചിൽ, തലവേദന, ശരീര ഭാരം പെട്ടെന്ന് കുറയുക, പേശി വേദന എന്നിവ ഉണ്ടാകാറുണ്ട്.

സിഫിലിസ്  മൂന്നാംഘട്ടത്തിൽ തലച്ചോറ്, ഹൃദയം, രക്തധമനികൾ, കരള്, എന്നിവ ഉൾപ്പെടെയുള്ള ആന്തരിക അവയവങ്ങൾക്ക് ക്ഷതം സംഭവിക്കാം. സിഫിലിസ് എന്ന രോഗം ലൈംഗികബന്ധത്തിൽ കൂടെ മാത്രമാണ് പകരുന്നത്. 

നിങ്ങൾക്ക് ഒന്നിൽ കൂടുതൽ പങ്കാളി ഉണ്ടെങ്കിലൊ. സ്വവർഗ്ഗരതിയിൽ ഏർപ്പെടുന്നവരോ ആണെങ്കിൽ ഓരോ ആറുമാസം കൂടുമ്പോൾ  തീർച്ചയായും വേണ്ട പരിശോധനകൾ നടത്തി ലൈംഗികരോഗങ്ങൾ ഇല്ലന്ന്  ഉറപ്പുവരുത്തേണ്ടതാണ്.

Previous Post Next Post