സാധാരണയായി മിക്കവരിലും കണ്ടുവരുന്ന ഒരു ചർമ്മ പ്രശ്നമാണ് വളംകടി. മഴക്കാലങ്ങളിൽ ആണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നത്. ഓരോ ആളുകളുടെയും ശരീരപ്രകൃതിയും ചർമത്തിന്റെ പ്രതിരോധശേഷിയും ആശ്രയിച്ച് പലർക്കും പല വിധത്തിലാണ് ഇത് കാണപ്പെടുന്നത്.
ചിലർക്ക് കാൽവിരലുകൾക്കിടയിലും. ചിലർക്ക് കാൽപാദത്തിനടിയിലും ഇത് കണ്ടു വരുന്നു. അണുബാധ ഉണ്ടായാൽ കാൽ വിരലുകൾക്കിടയിൽ അസഹനീയമായ ചൊറിച്ചിലും നീറ്റലും ഉണ്ടാക്കാം. ഇതിനെല്ലാം കാരണം ഡെര്‍മാറ്റോഫൈറ്റിനത്തില്‍പ്പെടുന്ന ഫംഗസ് അണുബാധ മൂലമാണ്.
$ads={1}
കുറച്ച് ആളുകളിൽ ഈ ഫംഗൽ ഇൻഫെക്ഷൻ കൂടുതൽ നാൾ നീണ്ടുനിൽക്കും. അമിതവണ്ണമുള്ളവരിലും ഷുഗർ ഉള്ളവരിലും. പ്രതിരോധ ശേഷി കുറവ് ഉള്ളവരിലും. ഇവരിൽ എല്ലാം തന്നെ ഈ ഫംഗസ് പെട്ടെന്ന് വരാൻ സാധ്യതയുണ്ട് അതേപോലെതന്നെ ഈ ഫംഗസ് വന്നാൽ കൂടുതൽ കാലം നീണ്ടു നിൽക്കുകയും ചെയ്യും.
എപ്പോഴും വെള്ളവുമായി സമ്പർക്കമുള്ളവരിലും കാലിൽ ഈർപ്പം കൂടുതൽ നിലനിൽക്കുന്നവരിലും. പാദരക്ഷകൾ ഉപയോഗിക്കാതെ നടക്കുന്നവരിലുമാണ് ഈ രോഗം പെട്ടെന്ന് പിടിപെടുന്നത്. പാദരക്ഷകൾ ഷെയർ ചെയ്തു ഉപയോഗിക്കുന്നതും. ഉള്ളവരുടെ ഷോക്സ് ഉപയോഗിക്കുന്നതും ഇ ഫംഗസ് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരാൻ ഇടയാകുന്നു.
$ads={2}
പരിഹാരമാർഗ്ഗങ്ങൾ
1 ഉപ്പിട്ട് വെള്ളം തിളപ്പിച്ച് ചൂടാറുമ്പോൾ കാൽപാദങ്ങൾ ഉപ്പുവെള്ളത്തിൽ അരമണിക്കൂറോളം മുക്കി വെക്കുക
2 കശുമാവിന്റെ തൊലി ചതച്ചിട്ട് വെള്ളം തിളപ്പിച്ച് ചൂടാറുമ്പോൾ കാൽപ്പാദങ്ങൾ ഈ വെള്ളത്തിൽ മുക്കി വെക്കുന്നതും ഈ രോഗം മാറാൻ വളരെ നല്ലതാണ്
3 വെളുത്തുള്ളിയും സമം പച്ചമഞ്ഞളും അരച്ച് പുരട്ടുന്നതും വളംകടി മാറാൻ നല്ലൊരു മരുന്നാണ്
4 മൈലാഞ്ചിയും പച്ചമഞ്ഞളും ചേർത്തരച്ച് പുരട്ടുന്നതും വളംകടി മാറാൻ നല്ലൊരു മരുന്ന്
5 കറിവേപ്പിലയും പച്ച മഞ്ഞളും ചേർത്ത് അരച്ച് പുരട്ടുന്നതും വളംകടി മാറാൻ നല്ലൊരു മരുന്ന്
6 അമ്പഴത്തിന്റ ഇല ഉപ്പ് ചേർത്ത് വേവിച്ച് അരച്ച് പുരട്ടുന്നതും വളംകടി മാറാൻ നല്ലൊരു മരുന്ന്
7 വേപ്പിലയുടെ നീരിൽ മഞ്ഞൾപൊടി ചേർത്ത് പുരട്ടുന്നതും വളംകടി മാറാൻ നല്ലതാണ്
8 ചുണ്ണാമ്പ് വെളിച്ചെണ്ണയിൽ ചേർത്ത് പുരട്ടിയാൽ വളംകടി മാറാൻ നല്ലൊരു പ്രതിവിധിയാണ്
9 പേരയില ഇട്ട തിളപ്പിച്ച വെള്ളത്തിൽ ചൂടാറുമ്പോൾ കാൽപാദം മുക്കിവയ്ക്കുന്നതും വളംകടി മാറാൻ നല്ലൊരു പ്രതിവിധിയാണ്
10 തൈരിൽ നെല്ലിക്ക അരച്ച് പുരട്ടുന്നതും വളംകടി മാറാൻ നല്ലൊരു പ്രതിവിധിയാണ്
Tags:
ചർമ്മരോഗങ്ങൾ