സ്ത്രീപുരുഷഭേദമന്യേ എല്ലാവർക്കും ഉണ്ടാകുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകൾ. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. കൺതടങ്ങളിൽ കറുപ്പ് നിറം ഉണ്ടാക്കുന്നതിന്റെ പ്രധാനകാരണം ഉറക്കകുറവാണ്. അതുപോലെതന്നെ മാനസിക സംഘർഷം അനുഭവിക്കുന്നവർ കമ്പ്യൂട്ടർ സ്ക്രീനിൽ നിന്നുള്ള രശ്മികൾ അധികമായി ഏൽക്കുന്നവരിലും അധികമായി മൊബൈൽ ഉപയോഗിക്കുന്നവരിലും ഈ പ്രശ്നം കണ്ടുവരുന്നു. ഇത് പാരമ്പര്യമായി കണ്ടുവരാറുണ്ട് പ്രായമാകുന്നതിന് അനുസരിച്ച് ശരീരത്തിലുണ്ടാകുന്ന ജനിതക മാറ്റങ്ങൾ മൂലവും ഇതുണ്ടാകാം. കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകൾ മാറാൻ വീട്ടിൽ തന്നെ ചെയ്യാൻ പറ്റിയ ചില പൊടിക്കൈകളുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം
$ads={1}
ആദ്യം തന്നെ ചെയ്യേണ്ടത് ദിവസവും ശരിയായി ഉറങ്ങുക എന്ന് തന്നെയാണ് ശരിയായ ഉറക്കമില്ലെങ്കിൽ എന്തുതന്നെ മരുന്ന് ചെയ്താലും വീണ്ടും കണ്ണിനുതാഴെ കറുത്ത പാടുകൾ പ്രത്യക്ഷപ്പെടും അതുപോലെ തന്നെ ദിവസവും ധാരാളം വെള്ളം കുടിക്കാനും പരമാവധി ശ്രദ്ധിക്കണം
പാലും സമം തേനും നന്നായി യോജിപ്പിച്ച് പഞ്ഞിയിൽ മുക്കി കൺപോളകളിൽ വച്ച് 20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക ഇങ്ങനെ പതിവായി കുറച്ചുനാൾ ചെയ്യുന്നത് കൺതടത്തിലെ കറുപ്പ് മാറാൻ വളരെ ഫലപ്രദമാണ്
പാലും നേത്രപഴവും കൂടി കുഴമ്പാക്കി കണ്ണിനു ചുറ്റും പുരട്ടിയശേഷം 20 മിനിറ്റിനു ശേഷം കഴുകി കളയുന്നതും കൺതടങ്ങളിലെ കറുപ്പ് മാറാൻ വളരെ ഫലപ്രദമാണ്
ഒരു ചെറിയ കഷണം തക്കാളിയും ഒരു സ്പൂൺ നാരങ്ങാനീരും ഒരു നുള്ളു മഞ്ഞൾപൊടിയും ഒരു നുള്ള് പയറുപൊടിയും ചേർത്ത് കുഴമ്പാക്കി കണ്ണിനു ചുറ്റും പുരട്ടുന്നത് കൺതടങ്ങളിലെ കറുപ്പ് മാറാൻ സഹായിക്കും
വെള്ളരിക്കയുടെ നീരും ഉരുളക്കിഴങ്ങിന്റെ നീരും സമം യോജിപ്പിച്ച് പഞ്ഞിയിൽ മുക്കി കണ്ണിനു ചുറ്റും വച്ച് 20 മിനിറ്റിനു ശേഷം കഴുകി കളയാം ഇങ്ങനെ കുറച്ചുനാൾ പതിവായി ചെയ്യുന്നത് കൺതടങ്ങളിലെ കറുപ്പ് മാറാൻ വളരെ ഫലപ്രദമാണ്
$ads={2}
പുതിനയില നീര് കണ്ണിന് ചുറ്റും പതിവായി പുരട്ടുന്നതും കൺതടങ്ങളിലെ കറുപ്പ് മാറാൻ സഹായിക്കും
ചർമത്തിലുണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും വളരെ നല്ലൊരു പരിഹാരമാർഗമാണ് ദിവസവും ABC ജ്യൂസ് കഴിക്കുന്നത്