കുരുമുളക് ചെടി പോലെ മറ്റു വൃക്ഷങ്ങൾ പടർന്നുവളരുന്ന ഒരു സസ്യമാണ് വാൽമുളക്. ഇംഗ്ലീഷിൽ Tail Pepper എന്നും ഹിന്ദിയിൽ കബാബ് ചീനി എന്നും അറിയപ്പെടുന്നു. വളരെ ഔഷധഗുണമുള്ള ഒന്നാണ് വാൽമുളക് ശ്വാസകോശം, ഹൃദയം, ഗർഭാശയം, എന്നിവയെ ശക്തിപ്പെടുത്താൻ കഴിവുണ്ട് മാത്രമല്ല നേത്രരോഗം, വായു, കഫക്കെട്ട്, വായ നാറ്റം തുടങ്ങിയവയ്ക്കും വാൽമുളക് വളരെ നല്ലൊരു മരുന്നാണ്.
$ads={1}
ഇന്ത്യയിൽ പല സലങ്ങളിലും കൃഷി ചെയ്യുന്നുണ്ട് വാൽമുളക് ഓൺലൈനിൽ വാങ്ങാൻ കിട്ടും
പുരുഷന്മാരിലുണ്ടാകുന്ന ലൈംഗികശേഷിക്കുറവിനും ശീഘ്രസ്ഖലനം എന്നിവയ്ക്കും വളരെ നല്ലൊരു മരുന്നാണ് വാൽമുളക്. വാൽമുളക്, ഏലത്തരി, പെരിഞ്ചീരകം, മുളങ്കർപ്പൂരം ( മുളയുടെ ഉള്ളിൽ ഒരു ദ്രാവകം അടിഞ്ഞുകൂടി അവ കട്ടിയായി കിട്ടുന്നതിനെയാണ് മുളങ്കർപ്പൂരം എന്നറിയപ്പെടുന്നത് ) ഇവ സമം പൊടിച്ച് രണ്ട് ഗ്രാം വീതം ദിവസം മൂന്നുനേരം കഴിച്ച് പുറമേ ഒരു ഗ്ലാസ് പാലും കുടിച്ചാൽ പുരുഷന്മാരിലെ ലൈംഗിക ശക്തി വർധിക്കാൻ വളരെ ഫലപ്രദമാണ്.
$ads={2}
വാൽമുളക്, ഇലവംഗപ്പട്ട, അക്കൽകറുവ ഇവ സമം അരച്ച് ലിംഗത്തിൽ പുരട്ടി കുറച്ചു സമയത്തിനുശേഷം ബന്ധപ്പെട്ടാൽ പങ്കാളിയുമായി കൂടുതൽ നേരം ബന്ധപ്പെടാൻ സാധിക്കും. വാൽമുളക്, ഇരട്ടിമധുരം, വയമ്പ് എന്നിവ സമം പൊടിച്ച് വായിലിട്ടു അല്പാല്പമായി ഇറക്കിയാൽ വായ്നാറ്റം ഒച്ചയടപ്പ് തുടങ്ങിയവയ്ക്ക് വളരെ ഫലപ്രദമാണ്