സൗന്ദര്യത്തിന് കാര്യത്തിൽ എപ്പോഴും മുന്നിട്ടുനിൽക്കുന്നത് നിറം തന്നെയാണ് പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തിൽ. അല്പം നിറം കുറഞ്ഞാലോ പാടുകൾ വന്നാലോ ഇത് നമ്മളെ പലരെയും അലോസരപ്പെടുത്തുന്ന ഒരു കാര്യം തന്നെയാണ്. അതിനുവേണ്ടി പരസ്യങ്ങളിൽ കാണുന്ന ക്രീമുകളും മറ്റൊരു സൗന്ദര്യ വസ്തുക്കളും വാങ്ങി മാറി മാറി പരീക്ഷിച്ചവരാണ് നമ്മളിൽ പലരും എന്നാൽ ഇത്തരം മരുന്നുകൾ തൽക്കാലത്തേക്ക് ഒരു ആശ്വാസം നൽകുമെങ്കിലും ഇതിന്റെ ഉപയോഗം നിർത്തി കഴിയുമ്പോൾ മുമ്പത്തെതിലും കൂടുതൽ ചർമം വഷളാക്കുകയും ചെയ്യും. എന്നാൽ നമുക്ക് മുഖത്തെ നിറം വർദ്ധിപ്പിക്കാനും പാടുകൾ മാറ്റാനും യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് തയാറാക്കാൻ പറ്റിയ ഫെയ്സ് മാസ്ക്കുകളുണ്ട് അവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം
$ads={1}
സാധാരണ ചർമ്മക്കാർക്ക്
രണ്ട് മുട്ടയുടെ മഞ്ഞയും, രണ്ട് സ്പൂൺ തേനും, മൂന്നു തുള്ളി ബദാം ഓയിലും നന്നായി യോജിപ്പിച്ച് 20 മിനിറ്റിനു ശേഷം കഴുകിക്കളയാം
വരണ്ടചർമ്മക്കാർക്ക്
കാപ്പിപ്പൊടിയും, മഞ്ഞളും, തൈരും നന്നായി യോജിപ്പിച്ച് മുഖത്ത് തേച്ചുപിടിപ്പിച്ച് 20 മിനിറ്റിനു ശേഷം കഴുകിക്കളയാം
എണ്ണമയമുള്ള ചർമ്മക്കാർക്ക്
തക്കാളി നന്നായി അരച്ച് കുഴമ്പ് രൂപത്തിലാക്കി മുഖത്ത് തേച്ചുപിടിപ്പിച്ച് 20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം
$ads={2}
മങ്ങിയ ചർമ്മമുള്ളവർക്ക്
റോസാപ്പൂ, ബീറ്റ്റൂട്ട്, ക്യാരറ്റ്, പപ്പായ എന്നിവ നന്നായി അരച്ച് കുഴമ്പ് രൂപത്തിലാക്കി മുഖത്ത് തേച്ച് 20 മിനിറ്റിന് ശേഷം കഴുകിക്കളയാം