അമ്പലപ്പറമ്പുകളിലും വീട്ടുമുറ്റത്തും ധാരാളമായി കണ്ടുവരുന്നു ഒരു ഔഷധസസ്യമാണ് തുളസി. വീട്ടുമുറ്റത്തെ വൈദ്യൻ എന്നാണ് തുളസിയെ വിശേഷിപ്പിക്കാറ് പല തരത്തിലുള്ള തുളസികലുണ്ട്. സാധാരണ നമ്മുടെ വീടുകളിൽ കാണാറ് രാമതുളസിയും, കൃഷ്ണതുളസിയുമാണ്. അതായത് വെള്ള തുളസിയും നീല തുളസിയും. ഹിന്ദുമതവിശ്വാസപ്രകാരം വിവിധ മതപരമായ അനുഷ്ഠാനങ്ങളിലും നാട്ടുവൈദ്യത്തിലും വളരെയധികം പ്രാധാന്യമുള്ള ഒരു സസ്യമാണ് തുളസി. ആയുർവേദത്തിൽ പ്രഥമസ്ഥാനമാണ് തുളസിക്ക് ഉള്ളത്. ഔഷധങ്ങളുടെ മാതാവ് എന്ന് പറയാൻ പറ്റുന്ന ഒരു ചെടി തന്നെയാണ് തുളസി. ഔഷധ മൂല്യങ്ങളുടെ കലവറ ആയതിനാൽ തന്നെയാണ് തുളസിക്ക് പൂജകർമങ്ങളിലും മറ്റും പ്രഥമസ്ഥാനം ലഭിക്കുന്നത്. വെള്ളതുളസിയെക്കാൾ ഔഷധഗുണങ്ങൾ കൂടുതലുള്ളത് നീലത്തുളസി കാണ്. അതായത് കൃഷ്ണതുളസിക്ക്. തുളസിയുടെ ഔഷധ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
$ads={1}
ചെവിവേദനയ്ക്ക്
10 തുളസിയിലയും രണ്ട് ചുവന്നുള്ളിയും ചതച്ച് ½ ഔൺസ് വെളിച്ചെണ്ണയിൽ മൂപ്പിക്കുക ശേഷം രണ്ടു തുള്ളി വീതം ചെറിയ ചൂട് ചെവിയിൽ ഒഴിച്ചാൽ ചെവി വേദന മാറും
മുഖക്കുരുവിന്
തുളസിയിലയും പച്ച മഞ്ഞളും സമം അരച്ച് മുഖക്കുരുവിൽ പുരട്ടിയാൽ മുഖക്കുരു പെട്ടെന്ന് ശമിക്കും മാത്രമല്ല ഈ മിശ്രിതം മുഖത്ത് പുരട്ടിയാൽ മുഖത്തെ കറുത്ത പാടുകൾ മാറാനും സഹായിക്കും
ജലദോഷത്തിനും ചുമയ്ക്കും കഫക്കെട്ടിനും
തുളസിയുടെ ഇലയും പൂവും ഇടിച്ച് പിഴിഞ്ഞ് ഒരു ടീസ്പൂൺ നീരും പനിക്കൂർക്ക ഇലയുടെ ഒരു ടീസ്പൂൺ നീരും അര ടീസ്പൂൺ ഇഞ്ചിനീരും ½ ടീസ്പൂൺ തേനും യോജിപ്പിച്ച് ദിവസം മൂന്നുനേരം കഴിച്ചാൽ ജലദോഷവും ചുമയും കഫക്കെട്ടും മാറുന്നതാണ്
തുളസിയില നീരിൽ കൽക്കണ്ടം ചേർത്ത് കഴിക്കുന്നത് ജലദോഷം മാറാൻ നല്ലൊരു മരുന്നാണ്
21 തുളസിയിലയും ഒരു ചുവന്നുള്ളിയും ഒരു നുള്ളു ജീരകവും രണ്ട് കല്ലുപ്പും കൂടി ചതച്ച് തുണിയിൽ കിഴികെട്ടി നീര് മൂക്കിൽ ഇറ്റിച്ചാൽ മൂക്കിൽ നിന്ന് കഫം ഇളകി പോകാൻ സഹായിക്കും
തുളസിയില നീരിൽ ജീരകം അരച്ച് ചേർത്ത് എണ്ണകാച്ചി ദിവസവും തലയിൽ തേക്കുന്നത് വിട്ടുമാറാത്ത ജലദോഷത്തിന് നല്ലൊരു മരുന്നാണ്
$ads={2}
പല്ലുവേദനയ്ക്ക്
തുളസിയിലയും കുരുമുളകും സമം അരച്ച് പേസ്റ്റ് ആക്കി പല്ലുതേച്ചാൽ പല്ലുവേദന മാറാൻ സഹായിക്കും
പേൻ ശല്യത്തിന്
തുളസിയിലയും പൂവും ഞെരുടി തലയിൽ വച്ചാൽ പേൻ ശല്യം മാറുന്നതാണ്
താരൻ മാറാൻ
തുളസിയിലയും പൂവും ചെത്തിപൂവും എണ്ണ കാച്ചി തലയിൽ പതിവായി തേച്ചാൽ താരനും താരൻ മൂലം ഉണ്ടാകുന്ന ചൊറിച്ചിലും മാറുന്നതാണ്
എട്ടുകാലി . പഴുതാര, തേനീച്ച, തുടങ്ങിയ ചെറു പ്രാണികളുടെ വിഷത്തിന്
തുളസിയിലയും പച്ച മഞ്ഞളും അരച്ച് കടിയേറ്റ ഭാഗത്ത് പുരട്ടിയാൽ വിഷം ശമിക്കുന്നതിന് വളരെ ഫലപ്രദമാണ്