നമ്മുടെ പറമ്പുകളിൽ ധാരാളം കാണുന്ന ഒരു കാട്ട് ചെടിയാണ് ഞൊട്ടാഞൊടിയൻ, ഞൊട്ടാഞൊടിയന്‍, മൊട്ടാബ്ലി, ഞൊറിഞ്ചൊട്ട, മുട്ടമ്പുളി, ഞൊട്ടയ്ക്ക, ഞെട്ടങ്ങ. വെടിഞൊട്ടയ്ക്ക എന്നീ പേരുകളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ അറിയപ്പെടും. ഇംഗ്ലീഷിൽ ഇതിനെ ഗോൾഡൻ ബെറി എന്നാണ് അറിയപ്പെടുന്നത്.
പണ്ടുകാലങ്ങളിൽ സ്കൂളിലൊക്കെ പഠിക്കുമ്പോൾ ഇതിന്റെ കായ്കൾ കുഞ്ഞുകുഞ്ഞ് ബലൂണുകൾ പോലെ കുട്ടികൾ നെറ്റിയിൽ ഇടിച്ചുപൊട്ടിച്ചു ശബ്ദം ഉണ്ടാക്കുകയായിരുന്നു. എന്നാൽ നമ്മൾ കാട്ടുചെടി ആയികണ്ടിരുന്നു ഈ ചെടിയുടെ പഴ ത്തിന്റെവില കേട്ടാൽ ഞെട്ടും .ഇതിന്റെ ഒരു പഴത്തിന്റെ വില 20 രൂപയാണ് . മാത്രമല്ല ഔഷധഗുണത്തിലും ഈ ചെടി വളരെ മുന്നിലാണ്.
പണ്ട് കാലം മുതലേ ഔഷധ നിർമ്മാണത്തിന് ഇത് ഉപയോഗിച്ചിരുന്നു. കായിക താരങ്ങൾ ക്ഷീണം മാറ്റാൻ ഉപയോഗിക്കുന്ന ഒരു പഴം കൂടിയാണ് ഇത്. നാരങ്ങയെക്കാൾ വിറ്റാമിൻ C കൂടുതൽ അടങ്ങിയിട്ടുള്ള ഒരു പഴമാണ് ഗോൾഡൻബെറി അതുകൊണ്ടുതന്നെ രോഗപ്രതിരോധശേഷിയും ചർമ്മ സംരക്ഷണത്തിനും വളരെയേറെ സഹായിക്കും.
നമ്മുടെ നാട്ടിൽ നന്നായി വളരുന്ന ഇ പഴത്തിന്റെ ഔഷധഗുണങ്ങൾ മലയാളികൾക്ക് അറിയില്ല. ഇതിന്റെ ഗുണങ്ങൾ മനസ്സിലാക്കിയ സ്ഥലങ്ങളിൽ ഇതിന്റെ ആവശ്യക്കാർ ഏറെയാണ്. ഞെട്ടാഞൊടിയന്റെ പഴങ്ങൾ പതിവായി കഴിച്ചാൽകിട്ടുന്ന ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ശരീര വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും.
ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ്, ജീവകം A, C, പോളിഫിനോൾ, കൊഴുപ്പ് എന്നിവയാൽ സമൃദ്ധമാണ് ഈ പഴം അതുകൊണ്ടുതന്നെ ശരീര വളർച്ചക്കും ബുദ്ധിവികാസത്തിനും ഈ പഴം വളരെ നല്ലതാതാണ്.
രോഗപ്രതിരോധശേഷിക്ക്.
വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നതു കൊണ്ട് തന്നെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ഇത് വളരെയേറെ ഗുണം ചെയ്യും.
കാഴ്ചശക്തി വർദ്ധിപ്പിക്കാൻ.
ഈ പഴത്തിൽ വിറ്റാമിൻ എ ധാരാളമായി അടങ്ങിയിരിക്കുന്നതു കൊണ്ട് തന്നെ കാഴ്ചശക്തി വർധിപ്പിക്കാൻ ഇത് വളരെയേറെ ഗുണം ചെയ്യും.
പുരുഷന്മാരുടെ ലൈംഗിക പ്രശ്നങ്ങൾക്ക്.
ഞൊട്ടാഞൊടിയൻ പഴം പതിവായി കഴിക്കുന്നത് കൊണ്ട് പുരുഷന്മാരിലെ ലൈംഗിക ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.
പ്രമേഹരോഗികൾക്ക്.
ഗ്ലൈസെമിക് ഇൻഡക്സ് കുറവുള്ളത് കൊണ്ടും നാരുകൾ ധാരാളം അടങ്ങിയിട്ടുള്ള കൊണ്ടും പ്രമേഹം നിയന്ത്രിക്കാൻ ഈ പഴം വളരെയേറെ സഹായിക്കും.
കൊളസ്ട്രോളിന്.
ചീത്ത കൊളസ്ട്രോളിനെ വിഘടിപ്പിച്ച് കളയാൻ പറ്റിയ ഘടകങ്ങൾ ഇ പഴത്തിൽ അടങ്ങിയിട്ടുള്ളതു കൊണ്ടുതന്നെ കൊളസ്ട്രോൾ കുറയ്ക്കാൻ ഈ പഴം വളരെയേറെ ഗുണം ചെയ്യും.
ശരീരഭാരം കുറയ്ക്കാൻ.
ഞൊട്ടാഞൊടിയനിൽ കാലറി വളരെ കുറവായതു കൊണ്ടും ധാരാളം ജലവും ഭക്ഷ്യനാരുകളും ഉള്ളതുകൊണ്ടും ശരീരഭാരം കുറയ്ക്കാൻ ഈ പഴം കഴിക്കുന്നത് വളരെ നല്ലതാണ്.
ക്യാൻസർ രോഗങ്ങൾ തടയാൻ.
സ്ഥിരമായി ഈ പഴം കഴിക്കുന്നതുകൊണ്ട് ശ്വാസകോശം, മലാശയം, സ്തനം, പ്രോസ്റ്റേറ്റ് ഇവയെ ബാധിക്കുന്ന ക്യാൻസർ രോഗങ്ങളെ ചെറുക്കാൻ കഴിയുമെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
ത്വക്ക് രോഗങ്ങൾക്ക്.
ഈ ചെടി സമൂലം കഷായം വെച്ച് കഴിക്കുന്നത് സോറിയാസിസ് പോലുള്ള രോഗങ്ങൾക്ക് വളരെ ഫലപ്രദമാണ്.
മുലപ്പാൽ വർദ്ധനയ്ക്ക്.
ഇതിന്റെ ഇല അരച്ച് മുലകളിൽ പുരട്ടുന്നത് മുലപ്പാൽ വർദ്ധനയ്ക്ക് വളരെ ഫലപ്രദമാണ് .
കരൾ രോഗങ്ങൾക്ക്.
സിറോസിസ്. മഞ്ഞപ്പിത്തം മുതലായ കരൾ രോഗങ്ങൾക്കും ഞൊട്ടാഞൊടിയൻ ഫലപ്രദമായ ഔഷധമാണ് .
മൂത്ര സംബന്ധമായ രോഗങ്ങൾക്ക്.
മൂത്ര തടസ്സം മാറുന്നതിനും, മൂത്ര ചൂടിനും,കിഡ്നിയുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ് ഈ പഴം.
രക്തം ശുദ്ധീകരിക്കാൻ.
രക്തം ശുദ്ധീകരിക്കാൻ ഏറ്റവും നല്ലൊരു പ്രതിവിധിയാണ് ഞൊട്ടാഞൊടിയൻ രക്തപ്രവാഹം സുഗമമാക്കുന്ന വഴി ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് വളരെ നല്ലതാണ്.
എല്ലുകളുടെ ആരോഗ്യത്തിന്.
ഇതിൽ ധാരാളം കാൽസ്യവും ഫോസ്ഫറസും അടങ്ങിയതു കൊണ്ട് എല്ലുകളുടെ ആരോഗ്യം രക്ഷപ്പെടുത്താൻ വളരെ സഹായകരമാണ്.
വേദനയ്ക്കും നീർക്കെട്ടിനും .
ആന്റി ഇൻഫ്ളമേറ്ററി പ്രോപ്പർട്ടീസ് ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട് ഇതിലുള്ള ആന്റി ഓക്സിഡന്റ് നീർക്കെട്ടിനും വേദനയ്ക്കും എല്ലാം പെട്ടന്ന് ശമനം കിട്ടുന്നതിന് ഇത് സഹായിക്കുന്നു.
പനിക്കും ജലദോഷത്തിനും.
പനിക്കും ജലദോഷത്തിനും വളരെ നല്ലതാണ് ഞൊട്ടാഞൊടിയൻ ഇത് തിളപ്പിച്ച വെള്ളത്തിലിട്ട് ദിവസം രണ്ടു നേരം കഴിക്കുന്നത് പനിയും ജലദോഷവും മാറാൻ വളരെ ഫലപ്രദമാണ്.
ഞൊട്ടാഞൊടിയന്റെ അൽഭുത ഔഷധഗുണങ്ങൾ മനസ്സിലാക്കി എല്ലാവരും വീട്ടുവളപ്പിൽ നട്ടുവളർത്തി ഇതിന്റെ പഴങ്ങൾ കഴിക്കുക. കഴിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക പഴുത്ത പഴങ്ങൾ തന്നെ കഴിക്കണം പഴുക്കാത്ത ഞൊട്ടാഞൊടിയൻ കഴിക്കുന്നത് പലരിലും അലർജി ഉണ്ടാകാൻ സാധ്യതയുണ്ട്.
Tags:
ഏകവർഷ സസ്യം