ആടലോടകം ചുമയും കഫക്കെട്ടും പമ്പകടക്കും

ആടലോടകം ഔഷധഗുണങ്ങൾ

ആസ്മ ,കഫക്കെട്ട് ,ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗങ്ങളുടെ ചികിൽത്സയ്ക്ക് ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് ആടലോടകം .സംസ്‌കൃതത്തിൽ വാസഃ ,വാസകഃ, വൃഷക ,സിംഹാസ്യം ,വംശഃ ,വിഷ്‌ണു ,വാജിദന്തഃ ,ആടരൂഷഃ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു .ഇംഗ്ലീഷിൽ മലബാർ നട്ട് എന്ന പേരിലും അറിയപ്പെടുന്നു .

ആടലോടകം,വലിയ ആടലോടകം,ചെറിയ ആടലോടകം,ആടലോടകം വിവരണം,ആടലോടകം കുറിപ്പ്,ആടലോടകം ആരോഗ്യത്തിന്,ആരോഗ്യസംരക്ഷണത്തിന് ആടലോടകം,ആയിരം രോഗത്തിന് മരുന്നു ആടലോടകം,ആടലോടകം adalodakam herbal health tips,ചിറ്റാടലോടകം,ആടലോടകത്തിന്റെ ഉപയോഗം ഇങ്ങനെ,ആടലോടകത്തിന്റെ ഔഷധ ഗുണങ്ങളറിയൂ,health benefits of malabar nut,heath benefits of adalodakam,how to use adalodakam for health issues,how to use malabar nut for health,health tips malayalam,malayalam health tips,arogyam malayalam


ആടലോടകം കാണപ്പെടുന്ന സ്ഥലങ്ങൾ .

കേരളമുൾപ്പടെ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ആടലോടകം സുലഭമായി കാണപ്പെടുന്നു .

സസ്യവിവരണം .

1 -2 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു നിത്യഹരിത കുറ്റിച്ചെടിയാണ് ആടലോടകം .കാണ്ഡത്തിൽ പർവസന്ധികൾ വ്യക്തമായി കാണാം .ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു .ഇലകൾക്ക് 7 -15 സെ.മി നീളവും 4 -7 സെ.മി വീതിയുമുണ്ട് .തളിരിലയയിൽ ധാരാളം രോമങ്ങളുണ്ട് .

ഇലകളിൽ 14 -ലേറെ ജോഡി ഞരമ്പുകൾ ഉണ്ട് .ഏപ്രിൽ -ജൂലായ് മാസങ്ങളിലാണ് പൂക്കാലം .ശാഖകളുടെ തലപ്പത്താണ് പൂങ്കുലകൾ ഉണ്ടാകുന്നത് .വെളുത്ത നിറത്തിലുള്ള ഇവയുടെ പൂക്കൾ ചെറുതും 2 സെ.മി നീളമുള്ളതുമാണ് .മഴക്കാലം കഴിയുന്നതോടെ ഇവയുടെ കായകൾ വിളയും .കായ്ക്കുള്ളിൽ തവിട്ടുനിറത്തിലുള്ള 2 -4 വിത്തുകൾ കാണും .കമ്പ് മുറിച്ചുനട്ടോ വിത്തുകൾ പാകിയോ പുതിയ തൈകൾ വളർത്തിയെടുക്കാം .

നമ്മുടെ വീടുകളിൽ പണ്ട് സുലഭമായി കണ്ടിരുന്ന ഒരു ഔഷധ ചെടിയാണ് ആടലോടകം. മിക്ക വീടുകളിലും വേലിച്ചെടിയായി  ആടലോടകം ഉപയോഗിച്ചിരുന്നു. എന്നാൽ ഇന്ന് ആടലോടകം  ചെടി വീടുകളിൽ കാണാൻ പറ്റാത്ത അവസ്ഥയായി.

പണ്ടുകാലങ്ങളിൽ പച്ചില വളമായി ആടലോടകത്തിന്റെ ഇല ഉപയോഗിച്ചിരുന്നു .ഇതിന്റെ ഇലയ്ക്ക് ഒരു പ്രത്യേകതരം സുഗന്ധമുള്ളതിനാൽ മൃഗങ്ങൾ ഒന്നും തന്നെ ഇതിന്റെ ഇലകൾ ഭക്ഷിക്കാറില്ല.അതിനാൽ തന്നെ ഒരു വേലിച്ചെടിയായി  ഇതിനെ ഒരുകാലത്ത് വളർത്തിയിരുന്നു .

ആടുതൊടാപ്പാല എന്ന വിളിപ്പേരിൽനിന്നാണ് ആടലോടകത്തിന്  Adhatoda എന്ന ശാസ്ത്രനാമം ലഭിച്ചത് .ആടലോടകം ഇല നിരവധി ഒറ്റമൂലികൾക്കും ഔഷധനിർമ്മാണത്തിനും ഉപയോഗിക്കുന്നതിന് പുറമെ ജൈവ കീടനാശിനികൾക്കും ഉപയോഗിക്കുന്നു .ബാക്ടീരിയകൾ ,കുമിളുകൾ ,കീടങ്ങൾ എന്നിവയെ നശിപ്പിക്കാനുള്ള കഴിവ് ആടലോടകത്തിനുണ്ട് . 

ആടലോടകം ഇനങ്ങൾ .

ചെറിയ ആടലോടകം വലിയ ആടലോടകം എന്നിങ്ങനെ രണ്ടുതരത്തിൽ ആടലോടകം കാണപ്പെടുന്നു .ചെറിയ ആടലോടകം കേരളത്തിൽ മാത്രമാണ് കാണപ്പെടുന്നത് .
ചെറിയ ആടലോടകത്തെ ചിറ്റാടലോടകം എന്ന പേരിൽ അറിയപ്പെടുന്നു .

ചെറിയ ആടലോടകത്തിന്റെ ഇലയിൽ 8 ജോഡി ഞരമ്പുകൾ കാണപ്പെടുന്നു .എന്നാൽ വലിയ ആടലോടകത്തിന്റെ ഇലയിൽ 14 -ലേറെ ഞരമ്പുകൾ കാണപ്പെടുന്നു .ചെറിയ ആടലോടകത്തിന്റെ വേരിൽ ഉരുണ്ടു തടിച്ച അനേകം ഗ്രന്ഥികൾ ഉണ്ടായിരിക്കും .ചെറിയ ആടലോടകത്തിനാണ് ഔഷധഗുണങ്ങൾ കൂടുതലെന്ന് ആയുർവേദ ആചാര്യന്മാർ പറയുന്നു .

ആടലോടകം ശാസ്ത്രീയ നാമം - Adhatoda vasica
Synonyms - Justicia adhatod, Adhatoda zeylanica
Family - Acanthaceae (Acanthus family)

ചെറിയ ആടലോടകം - justicia beddomei 
Synonyms -Justicia gingiana, Ecbolium beddomei,Adhatoda beddomei
Family - Acanthaceae (Acanthus family)

രാസഘടകങ്ങൾ .

ആടലോടകത്തിന്റെ ഇലകളിൽ നിന്നും വേരുകളിൽ നിന്നും ചില ആൽക്കലോയിഡുകൾ വേർതിരിച്ചെടുത്തിട്ടുണ്ട്‌ .വാസിസിൻ ,വസിസിനോൾ ,6 -ഹൈഡ്രോക്സി വാസിസിൻ,പെഗാനിൻ എന്നിവയാണ് പ്രധാന ആൽക്കലോയിഡുകൾ .

ആടലോടകം ഗുണങ്ങൾ .

ആടലോടകത്തിന്റെ ഇല ,വേര് ,പൂവ് എന്നിവയാണ് ഔഷധയോഗ്യഭാഗങ്ങൾ .എല്ലാവിധ ശ്വാസകോശ രോഗങ്ങൾക്കും പ്രധാനപ്പെട്ട ഔഷധമാണ് ആടലോടകം .ചുമയ്‌ക്കുള്ള ചില ഇംഗ്ലീഷു  മരുന്നുകളിലും ആടലോടകം പ്രയോജനപ്പെടുത്തുന്നുണ്ട് .ഉപയോഗത്തെ അധികരിച്ച് ആടലോടകത്തിനെ കാസ്ഘനൗഷധങ്ങളുടെ ഗണത്തിൽ പെടുത്തിയിരിക്കുന്നു .

ശ്വാസകോശത്തിന്റെ സങ്കോച വികാസക്ഷമത വർധിപ്പിക്കാൻ കഴിവുള്ള ഈ സസ്യം ചുമ ,ആസ്മ ,ജലദോഷം ,കഫക്കെട്ട് ,ക്ഷയം എന്നിവ ശമിപ്പിക്കുന്നു .കൂടാതെ അമിത ആർത്തവം ,രക്തപിത്തം ,രക്താതിസാരം ,നെഞ്ചുവേദന ,എന്നിവയ്ക്കും ഒരു ഉത്തമ പ്രതിവിധി .
ആടലോടകത്തിൽ നിന്നും തയാറാക്കുന്ന വാസിസിൻ എന്ന മരുന്ന് രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ സഹായിക്കുന്നു .ആടലോടകത്തിന്റെ വേരിന്മേൽ തൊലിയിലാണ് വാസിസിൻ എന്ന ഘടകം കൂടുതലായും അടങ്ങിയിരിക്കുന്നു .

ആടലോടകം ചേർത്തുണ്ടാക്കുന്ന ആയുർവേദ ഔഷധങ്ങൾ .

1 ച്യവനപ്രാശം  .

എല്ലാ ആയുർവേദ ഗ്രന്ഥങ്ങളിലും ച്യവനപ്രാശത്തെപ്പറ്റി പരാമർശിക്കുന്നുണ്ട് .അറിയാം ച്യവനപ്രാശം കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യഗുണങ്ങൾ .

2 .വാസവ ലേഹ്യം .

ശ്വാസകോശ സംബന്ധമായ എല്ലാ രോഗങ്ങളുടെ ചികിൽത്സയ്‌ക്കും വാസവ ലേഹ്യം ഉപയോഗിക്കുന്നു .പനി ,ചുമ ,ആസ്മ ,ബ്രോങ്കൈറ്റിസ്,സൈനസൈറ്റിസ്, അലർജി മൂലമുള്ള മൂക്കൊലിപ്പ് തുമ്മൽ ,ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ് (COPD)തുടങ്ങിയ രോഗങ്ങൾക്ക് ഫലപ്രദമായി വാസവ ലേഹ്യം ഉപയോഗിച്ചു വരുന്നു .കൂടാതെ വയറുവേദന ,രക്തശ്രാവം തുടങ്ങിയവയ്ക്കും വാസവ ലേഹ്യം ഉപയോഗിക്കുന്നു .

3 .വാസാരിഷ്ടം .

ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ആയുർവേദത്തിലെ വളരെ പ്രസിദ്ധമായ ഒരു ഔഷധമാണ് വാസാരിഷ്ടം .ചുമ ,ജലദോഷം ,ഇസിനോഫീലിയ ,ബ്രോങ്കൈറ്റിസ് ,അലർജി മൂലമുള്ള മൂക്കൊലിപ്പ് തുമ്മൽ, ന്യൂമോണിയ തുടങ്ങിയ രോഗങ്ങൾക്കും രക്തപിത്തം ,രക്തശ്രാവം  ,വീക്കം തുടങ്ങിയവയ്ക്കും വാസാരിഷ്ടം ഉപയോഗിക്കുന്നു .


4 .ഗുഗ്ഗുലു തിക്തം .

വാതസംബന്ധമായ രോഗങ്ങൾ ,ത്വക്ക് രോഗങ്ങൾ ,അസ്ഥി രോഗങ്ങൾ എന്നിവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ആയുർവേദ ഔഷധമാണ് ഗുഗ്ഗുലു തിക്തം.ഈ മരുന്ന് കഷായ രൂപത്തിലും ഗുളിക രൂപത്തിലും ലഭ്യമാണ് .

റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ,സന്ധിവാതം ,ഉണങ്ങാത്ത വ്രണങ്ങൾ ,പരു ,കുരു ,ചൊറി ,സോറിയാസിസ് ,മറ്റ് അലർജി മൂലമുണ്ടാകുന്ന ത്വക് രോഗങ്ങൾ ,സൈനസൈറ്റിസ് ,ഫിസ്റ്റുല ,സിഫിലസ് ,ചിലതരം വൈറൽ പനികൾ വന്നുപോയതിനു ശേഷമുള്ള ശരീര-പേശി -സന്ധി വേദന ,തോളിന്റെ കുഴ തെന്നൽ,കഴുത്തുവേദന തുടങ്ങിയ നിരവധി രോഗങ്ങൾക്ക് ഗുഗ്ഗുലു തിക്തം ഉപയോഗിക്കുന്നു .

5 .മാതള രസായനം.

ദഹനസംബന്ധമായ രോഗങ്ങൾക്കും ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കും ഉപയോഗിക്കുന്ന ഹെർബൽ ജാം രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് മാതള രസായനം.

ചുമ ,ജലദോഷം ,ആസ്മ ,ബ്രോങ്കൈറ്റിസ്,അൾസർ ,ദഹനക്കേട് ,കരൾ രോഗങ്ങൾ ,ഹൃദ്രോഗങ്ങൾ തുടങ്ങിയ നിരവധി രോഗങ്ങൾക് മാതള രസായനം ഉപയോഗിക്കുന്നു .

6 .മഹാ വിഷഗർഭ തൈലം .

വാതസംബന്ധമായ രോഗങ്ങൾ,ഡിസ്ക് തെറ്റൽ,കൈകാൽ കഴപ്പ് ,മരവിപ്പ് ,ടെറ്റനസ് തുടങ്ങിയ രോഗങ്ങളിൽ മഹാ വിഷഗർഭ തൈലം ഉപയോഗിക്കുന്നു .

ആടലോടകം വിവിധ ഭാഷകളിലുള്ള പേരുകൾ 

English Name - Malabar Nut
Malayalam name - Adalodakam,Chittadalodakam
Hindi Name - Bansa, Adusa,Adosa, Arusha
Tamil Name- Adathodai,Eidhadad
Telugu Name-Adamkabu, Adampaka ,Addasaramu
Kannada name - Adu muttada soppu ,Adusogae
Marathi Name - Adulsa
Bengali Name- Bakash,Vasok,Adulsa
Gujarati Name - Araduso,Aduraspee, Bansa,Aradusī, Adulso
Punjabi Name - Bhekkar,Vamsa
Oriya name - Arusa, Basung,Basanga

adalodakam,adalodakam for cough,adalodakam kashayam,adalodakam plant uses,aadalodakam video song,adalodakam medicinal uses,aadalodakam video song new,heath benefits of adalodakam,adalodakam plant uses in malayalam,aadalodakam song kunchacko boban,nna thaan case kodu aadalodakam song,how to use adalodakam for health issues,adalodakam health benefits in malayalam,aadalodakam video song kunchacko boban,kunchacko boban aadalodakam video song


രസാദിഗുണങ്ങൾ

  • രസം : തിക്തം, കഷായം
  • ഗുണം : ലഘു, രൂക്ഷം
  • വീര്യം : ശീതം
  • വിപാകം : കടു
ഔഷധയോഗ്യ ഭാഗം - ഇല ,വേര് ,പൂവ് 

ആടലോടകം കൊണ്ടുള്ള ചില വീട്ടുവൈദ്യങ്ങൾ .

1 .ചുമയും കഫക്കെട്ടും മാറാൻ .

ആടലോടകത്തിന്റെ ഇല ചെറുതായി അരിഞ്ഞ്  ജീരകവും ചേർത്ത് വറുത്തശേഷം ഇതിൽ വെള്ളം ചേർത്ത് തിളപ്പിച്ച്‌ ദിവസം പലപ്രാവിശ്യമായി കഴിച്ചാൽ ചുമ മാറിക്കിട്ടും .

ആടലോടകത്തിന്റെ ഇലയുടെ നീരോ ,ഇല വാട്ടിപ്പിഴിഞ്ഞ നീരോ  ഒരു സ്‌പൂൺ വീതം അത്രതന്നെ തേനും ചേർത്ത് ദിവസം 3 നേരം എന്ന കണക്കിൽ ഒരാഴ്ച്ച കഴിച്ചാൽ ചുമ ശമിക്കും .

ആടലോടകത്തിന്റെ ഇല ചെറുതായി അരിഞ്ഞ ശേഷം അരിയും ചേർത്ത് വറുത്ത് ശർക്കരയും ചേർത്ത് പൊടിച്ച് 2 സ്‌പൂൺ ദിവസം 3 നേരം എന്ന കണക്കിൽ കഴിച്ചാൽ വില്ലൻചുമ മാറും .

ആടലോടകം സമൂലം (വേരോടെ ) 900 ഗ്രാം എടുത്ത് 100 ഗ്രാം തിപ്പലിയും ചേർത്ത് 4 ലിറ്റർ വെള്ളത്തിൽ കഷായം വച്ച് 1 ലിറ്ററാക്കി വറ്റിച്ച് 250 ഗ്രാം നെയ്യ് ചേർത്ത് കാച്ചി കുറുക്കി ഓരോ സ്‌പൂൺ വീതം ദിവസവും കഴിച്ചാൽ ചുമ ,രക്തത്തോടുകൂടി കഫം ചുമച്ചുതുപ്പൽ എന്നിവ മാറിക്കിട്ടും .കൂടാതെ ക്ഷയരോഗത്തിനും ഫലപ്രദമാണ് .

ആടലോടകത്തിന്റെ ഇല അരിഞ്ഞ് ഒരു ദിവസം സ്പിരിറ്റിൽ ഇട്ടുവച്ചിരുന്ന് ശേഷം കിട്ടുന്ന സത്ത് 10 തുള്ളി വീതം ദിവസവും കഴിച്ചാൽ കഫക്കെട്ട് മാറും .

ചെറിയ ആടലോടകത്തിന്റെ ഇല നിഴലിൽ ഉണക്കി കഷായമുണ്ടാക്കി വറ്റിച്ച് പഞ്ചസാരയും ചേർത്ത് കുറുക്കി സിറപ്പ് രൂപത്തിലാക്കി കഴിച്ചാൽ ചുമ ,നെഞ്ചിലെ കഫക്കെട്ട് ,ബ്രോങ്കൈറ്റിസ് എന്നിവ മാറും .

ആടലോടകത്തിന്റെ ഇലയുടെ നീരും അതെ അളവിൽ ഇഞ്ചിനീരും ചേർത്ത് കഴിച്ചാൽ കഫക്കെട്ട് മാറും .

2 .ആര്‍ത്തവത്തിന് അമിതമായ ബ്ലീഡിംഗും വേദനയും.

15 മി.ലി ആടലോടകത്തിന്റെ ഇലയുടെ നീര് 15 ഗ്രാം ശർക്കരയിൽ ചാലിച്ച് ദിവസം രണ്ടുനേരം വീതം കഴിച്ചാൽ അമിത രക്തശ്രാവമുള്ള ആർത്തവം നിലയ്ക്കും .

3 .രക്തപിത്തം .

ആടലോടകത്തിന്റെ ഇലയുടെ നീര് അതെ അളവിൽ തേനും ചേർത്ത് ദിവസം 3 നേരം എന്ന കണക്കിൽ കഴിക്കുകയാണെങ്കിൽ രക്തപിത്തം ശമിക്കും .

ആടലോടകത്തിന്റെ വേര് കഷായമുണ്ടാക്കി തേനും പഞ്ചസാരയും ചേർത്ത് ദിവസം 3 നേരം എന്ന കണക്കിൽ കഴിച്ചാലും രക്തപിതം ശമിക്കും . ( രോമകൂപങ്ങളിലൂടെയും ,മൂക്ക്,കണ്ണ് ,വായ് ,ചെവി ,യോനി ,ഗുദം ,ലിംഗം എന്നിവടങ്ങളിലൂടെ രക്തസ്രാവം ഉണ്ടാകുന്ന അവസ്ഥയാണ് രക്തപിത്തം )

4 രക്താതിസാരം .

ആടലോടകം സമൂലം വെട്ടിനുറുക്കി കഷായമുണ്ടാക്കി ദിവസം 2 നേരം എന്ന കണക്കിൽ കഴിച്ചാൽ രക്താതിസാരം ശമിക്കും .(മലത്തിൽകൂടെ അധികം രക്തം പോകുകയും ഗുദത്തിലും അടിവയറ്റിലും വേദനയും ചുട്ടുനീറ്റലും അനുഭവപ്പെടും.കൂടാതെ പനി, ഗുദത്തിന് വീക്കം എന്നിവയും ഉണ്ടാകുന്ന അവസ്ഥ .)

5 .രക്തം ചുമച്ചു തുപ്പുന്നതിന്  (രക്തഷ്ഠീവനം ).

ആടലോടകത്തിന്റെ ഇലയുടെ നീര് അതെ അളവിൽ തേനും ചേർത്ത് ദിവസം 3 നേരം എന്ന കണക്കിൽ ഒരാഴ്ച്ച കഴിച്ചാൽ രക്തം ചുമച്ചു തുപ്പുന്ന രോഗം ശമിക്കും .കൂടാതെ മൂക്കിലൂടെയുള്ള രക്തശ്രാവത്തിനും നല്ലതാണ് .

15 മി .ലി ആടലോടകത്തിന്റെ ഇലയുടെ നീരിൽ ചന്ദനവും അരച്ചു ചേർത്ത് രാവിലെയും വൈകിട്ടും ദിവസം രണ്ടുനേരം എന്ന കണക്കിൽ കഴിച്ചാൽ രക്തപിത്തവും രക്തം ചുമച്ചുതുപ്പുന്ന രോഗവും മാറും .


6 .ശൂലയ്ക്ക് അഥവാ വയറുവേദനയ്ക്ക്.

ആടലോടകത്തിന്റെ ഇലയുടെ നീര് നല്ലെണ്ണയും ചേർത്ത് കഴിച്ചാൽ വയറുവേദന ശമിക്കും .

7 .രക്താർശസ്സിന് (ബ്ലീഡിങ് പൈൽസ് ).

ആടലോടകം സമൂലം വെട്ടിനുറുക്കി കഷായമുണ്ടാക്കി 25 മി .ലി വീതം ദിവസം രണ്ടുനേരം എന്ന കണക്കിൽ കഴിച്ചാൽ രക്താർശസ്സ്‌ ശമിക്കും .

8 .ഒച്ചയടപ്പ് മാറാൻ .

ആടലോടകത്തിന്റെ ഇലയുടെ ഒരു ടീസ്പൂൺ നീര് 2 ടീസ്പൂൺ തേനുമായി ചേർത്ത് ദിവസം രണ്ടുനേരം എന്ന കണക്കിൽ ഒരാഴ്ച്ച കഴിച്ചാൽ ഒച്ചയടപ്പ് മാറും .

ആടലോടകത്തിന്റെ ഇലയുടെ ഒരു സ്പൂൺ നീരിൽ കുറച്ച് കുരുമുളകുപൊടിയും ചേർത്ത് കഴിച്ചാലും ഒച്ചയടപ്പ് മാറും .

9 .ആസ്മ ശമിക്കാൻ .

ആടലോടകത്തിന്റെ ഇല ഉണക്കി ബീഡി പോലെ തുറത്ത് വലിച്ചാൽ ആസ്മ ശമിക്കും .

10 .ചെവിവേദന മാറാൻ .

ആടലോടകത്തിന്റെ ഇലയുടെ നീര് വെളിച്ചെണ്ണയും ചേർത്ത് കാച്ചി ഒന്നോ രണ്ടോ തുള്ളി വീതം ചെവിയിലൊഴിച്ചാൽ ചെവിവേദന മാറും .

11 .ജലദോഷം മാറാൻ .

ആടലോടകത്തിന്റെ ഇലയുടെ നീരിൽ ഒരു കോഴിമുട്ടയും കുറച്ച് ജീരകവും പൊടിച്ചു ചേർത്ത് കഴിച്ചാൽ ജലദോഷം മാറുകയും ജലദോഷം വരാതിരിക്കാനും സഹായിക്കും .

Previous Post Next Post