ഒരുപാട് ഔഷധഗുണങ്ങളുള്ള ഒരു ലേഹ്യമാണ് പഞ്ചജീരകഗുഡം. സ്ത്രീ സൗന്ദര്യം വർദ്ധിപ്പിക്കാനും ശരീരപുഷ്ടിക്കും മാറിട വളർച്ചയ്ക്കും, രോഗപ്രതിരോധശേഷിയും, മെലിഞ്ഞവർ തടിക്കുന്നതിനും, ചുമയ്ക്കും കഫക്കെട്ടിനും ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും പ്രസവാനന്തര ശുശ്രൂഷയ്ക്കും തുടങ്ങിയ ഒട്ടനവധി പ്രശ്നങ്ങൾക്ക് നല്ലൊരു പരിഹാരമാർഗമാണ് പഞ്ചജീരകഗുഡം. ജീരകം, കരിഞ്ചീരകം, പെരുംജീരകം, അയമോദകം, മല്ലി, ഉലുവ, ദേവദാരു, ചുക്ക്, ത്രിഫല, തിപ്പലി, പാല്, പനംചക്കര, നെയ്യ് ഇതെല്ലാം കുറുക്കി എടുത്ത് ലേഹ്യപരുവത്തിലാക്കിയാണ് പഞ്ചജീരകഗുഡം തയ്യാറാക്കുന്നത്
$ads={1}
അയമോദകവും ജീരകവും അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും വളരെ നല്ലൊരു പ്രതിവിധിയാണ് മാത്രമല്ല ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾക്കും ഇത് കഴിക്കുന്നത് വളരെ നല്ലതാണ്. ഇതിൽ ത്രിഫല ( കടുക്ക, നെല്ലിക്ക, താന്നിക്ക ) അടങ്ങിയതു കൊണ്ട് നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുന്ന വാത പിത്ത കഫ എന്നിവയെ ബാലൻസ് ചെയ്യാനും നമ്മുടെ രോഗപ്രതിരോധശേഷിയും വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
സ്ത്രീകൾക്ക് സൗന്ദര്യം വർദ്ധിപ്പിക്കാനും ആകാരവടിവിനും ശരീരപുഷ്ടിക്കും സ്തന വളർച്ചയ്ക്കും, മെലിഞ്ഞ് കവിളൊട്ടിയവർക്കും
വളരെ നല്ലൊരു മരുന്നു കൂടിയാണ്. മാത്രമല്ല ആർത്തവകാലത്തെ അസ്വസ്ഥതകളും യോനിയെ ബാധിക്കുന്ന വിവിധ രോഗങ്ങൾക്കും ശരീരത്തിലുണ്ടാകുന്ന ദുർഗന്ധം ഇല്ലാതാക്കാനും പഞ്ചജീരകഗുഡം വളരെ ഫലപ്രദമാണ്
പ്രസവാനന്തര ചികിത്സയിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് പഞ്ചജീരകഗുഡം . മുലപ്പാൽ വർധനയ്ക്കും പ്രസവാനന്തരമുള്ള ക്ഷീണമകറ്റാനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും വളരെ നല്ലൊരു പ്രതിവിധിയാണ് ഇത് കഴിക്കുന്നത്
$ads={2}
പഞ്ചജീരകഗുഡം കഴിക്കുന്നവരിൽ നല്ല വിശപ്പ് ഉണ്ടാവുകയും ചുമ ജലദോഷം ആസ്മ എന്നിവ ശമിക്കാനും വളരെ നല്ലതാണ്. ഇത് കഴിക്കേണ്ടത് ദിവസവും ഒന്നോ രണ്ടോ ടീസ്പൂൺ വീതം രാവിലെയും രാത്രിയിലും ആഹാരത്തിന് ഒരു മണിക്കൂർ മുമ്പാണ് കഴിക്കേണ്ടത് ഓരോരുത്തരുടെയും ശരീരപ്രകൃതിക്ക് അനുസരിച്ചാണ് ഇത് കഴിക്കേണ്ടത്. അമിത അളവിൽ പഞ്ചജീരകകുടം കഴിച്ചാൽ ചിലരിൽ നെഞ്ചെരിച്ചിലും വയറിളക്കവും അനുഭവപ്പെടാറുണ്ട് അതുകൊണ്ടുതന്നെ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം കഴിക്കുക