പ്രായമാകുമ്പോൾ ചർമത്തിന് ചുളിവുകൾ വീഴുന്നതും നിറം കുറയുന്നതതുമൊക്ക സാധാരണമാണ്. എന്നാൽ വളരെ ചെറുപ്രായത്തിലും പ്രായം തോന്നിക്കുന്ന ഒരുപാട് പേരുണ്ട് മാനസികപ്രശ്നങ്ങളും ജീവിതശൈലിയും ഭക്ഷണരീതിയുമെല്ലാം ഇതിനു കാരണമാണ്. എന്നാൽ പ്രായം കുറയ്ക്കാൻ സഹായിക്കുന്നു ചില പ്രകൃതിദത്ത വസ്തുക്കളുണ്ട് അത്തരത്തിലുള്ള ഒരു ജ്യൂസ് ആണ് എ ബി സി ജ്യൂസ്. ആരോഗ്യഗുണങ്ങൾ ഏറെയുള്ളൊരു ജ്യൂസ്സാണ് ഇത്. പ്രായം കുറയ്ക്കാൻ മാത്രമല്ല ചർമത്തിന് നല്ല നിറം നൽകാനും ഈ ജ്യൂസ് സഹായിക്കും. രണ്ടുമാസം തുടർച്ചയായി കുടിച്ചു കഴിഞ്ഞാൽ ചർമ്മത്തിലുണ്ടാകുന്ന വ്യത്യാസങ്ങൾ നമുക്ക് തന്നെ അറിയാൻ പറ്റും.
$ads={1}
പേര് പറയുന്നതുപോലെ എ - ആപ്പിളിനെയും B - ബീറ്റ്റൂട്ടിനേയും C - ക്യാരറ്റ് നെയും സൂചിപ്പിക്കുന്നു. ആപ്പിളിൽ ധാരാളം ആന്റി ഓക്സിഡന്റുകളും നാരുകളും അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ ചർമ്മസംരക്ഷണത്തിന് വളരെയേറെ ആപ്പിൾ സഹായിക്കും. വൈറ്റമിൻ C യും വൈറ്റമിൻ A യും ധാരാളം അടങ്ങിയ ഒന്നാണ് ക്യാരറ്റ് അതുകൊണ്ടുതന്നെ ചർമ്മത്തിന് നല്ല നിറം നൽകാനും ചർമത്തിലെ ചുളിവുകൾ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു അയൺ സമ്പുഷ്ടമായ ഒന്നാണ് ബീറ്റ്‌റൂട്ട് ശരീരത്തിലെ രക്തം ഉൽപാദിപ്പിക്കാനും ഹീമോഗ്ലോബിന്റെ കൗണ്ട് കൂട്ടാനും വളരെയേറെ സഹായിക്കുന്നു ഇതിനൊപ്പം ചർമ്മത്തിന് നല്ല നിറവും തിളക്കവും നൽകാൻ ബീറ്റ്റൂട്ട് വളരെയേറെ സഹായിക്കും
എബിസി ജ്യൂസ് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം
$ads={2}
ആവശ്യമുള്ള സാധനങ്ങൾ
ആപ്പിൾ 1 എണ്ണം
ബീറ്റ്റൂട്ട് ½ മുറി
ക്യാരറ്റ് 1 എണ്ണം
വെള്ളം 1 കപ്പ്
ഇവയെല്ലാംകൂടി മിക്സിയുടെ ജാറിൽ നല്ലതുപോലെ അടിച്ചെടുക്കുക ശേഷം ഉപയോഗിക്കാം. രാവിലെ വെറും വയറ്റിൽ കഴിക്കുന്നതാണ് വളരെ നല്ലത്