ഊരം ഔഷധഗുണങ്ങൾ

medicinal plants and their uses,medicinal plants,medicinal herbs,medicinal plants and herbs,medicinal herbs and plants,medicinal plants and its uses,medicinal plants at home,medicinal herbs and their uses,medicinal plants names,5 medicinal plants and their uses,20 medicinal plants and their uses,list of medicinal plants,medicinal plants names and pictures,medicinal herbs and their uses with pictures,ayurvedic plants and their uses,20 medicinal plants


ഇന്ത്യയിൽ എല്ലാ സ്ഥലങ്ങളിലും കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ഊരം.ഈ സസ്യത്തെ  ഊർപ്പം, ഊരകം ,ഉദരം ,വട്ടുദിരം  എന്നിങ്ങനെ പല പേരുകളിൽ  കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ അറിയപ്പെടുന്നു .സംസ്‌കൃതത്തിൽ അതിബല ,ബലിക ,ബല്യം ,ഘണ്ടാ ,വാട്യപുഷ്പി ,ഭുരി ബല തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു .

  • Botanical name-Abutilon indicum
  • Family-Malvaceae (Mallow family)
  • Synonyms-Sida indica, Abutilon asiaticum, Abutilon arborescens
  • Common name-Indian Mallow, Country Mallow, Abutilon, Indian abutilon
  • Malayalam - Velluram,Kaluram, Kattooram, Oorpam, Ooram, Thuthi, Vennkurunthotti
  • Hindi- Kanghi, Ban kukra, Ban kuiya
  • Tamil-Paniyaratutti
  • Telugu-Tuturabenda
  • Kannada- Kisangi, Gidutingi, Neladuruve
  • Bengali-Potari
  • Marathi- Petari
സസ്യവിവരണം .

കുറുന്തോട്ടിയോളം ഔഷധഗുണമുള്ള ഒരു സസ്യമാണ് ഊരം. രണ്ടു മീറ്ററോളം ഉയരത്തിൽ വളരുന്ന ഇവ ഏതു കാലാവസ്ഥയിലും വളരുന്ന ഒരു കുറ്റിച്ചെടിയാണ്. 21 ഇനം കുറുന്തോട്ടികളാണ് ഉള്ളത്. അതിൽ പെട്ട ഒരിനമാണ് ഊരം .കുറുന്തോട്ടി (ബല ) ആനക്കുറുന്തോട്ടി (നാഗബല ) ഊരം (അതിബല ) ഇവയെ ബലത്രയം എന്ന് അറിയപ്പെടുന്നു .

ഇ സസ്യത്തിൽ വർഷത്തിൽ ഉടനീളം പൂവും കായും കാണപ്പെടുന്നു. അഞ്ചു ദളങ്ങളുള്ള മഞ്ഞ പൂവാണ് ഇതിന്. ഇതിന്റെ ഇലകളും തണ്ടുകളും രോമമുള്ളവയാണ്.അനേകം ശിഖിരങ്ങളും നിറയെ ഇലകളുമുണ്ട് .ഇലകൾ ലഘു ഏകാന്തരക്രമത്തിൽ വിന്യസിച്ചിരിക്കുന്നു .ഒരു ചെടിയിൽ തന്നെ പല വലുപ്പത്തിലുള്ള ഇലകൾ കാണപ്പടുന്നു .ഊരം പൂക്കുമ്പോൾ പാമ്പുകൾ ഇതിന്റെ സമീപത്ത് വരാറുണ്ടന്ന് പറയപ്പെടുന്നു . പണ്ടുള്ളവർ തലയിലെ അഴുക്ക് കളയാൻ ഷാംപു പോലെ ഇതിന്റെ ഇല താളിയാക്കി തലയിൽ ഉപയോഗിച്ചിരുന്നു .


രാസഘടകങ്ങൾ .

ഇതിന്റെ ഇലയിലും തൊലിയിലും വഴുവഴുപ്പുള്ള ഒരു പദാർത്ഥം അടങ്ങിയിരിക്കുന്നു .കൂടാതെ ഗോസ്സിപെറ്റിൻ 7 ,ഗോസ്സിപെറ്റിൻ 8 എന്നീ പേരുകളിൽ അറിയപ്പെടുന്ന ഗ്ലൈക്കോസൈഡുകളും അടങ്ങിയിരിക്കുന്നു .

രസാദിഗുണങ്ങൾ.

രസം : ത്ക്തം, മധുരം
ഗുണം : സ്നിഗ്ധം, ഗ്രാഹി
വീര്യം : ശീതം
വിപാകം : മധുരം

ഔഷധഗുണങ്ങൾ .

അർശസ്സ് ,വിറയൽ ,ഊരുസ്തഭം ,ഛർദ്ദി ,കൃമി ,വാതം ,ദാഹം, വിഷവികാരങ്ങൾ എന്നിവ ശമിപ്പിക്കുന്നു ,സ്ത്രീകളിലെ അമിത ആർത്തവം ,വെള്ളപോക്ക് എന്നിവ ഇല്ലാതാക്കുന്നു .പുരുഷന്മാരിലെ ലൈംഗീകശക്തിയും ശരീരശക്തിയും വർദ്ധിപ്പിക്കും .

ഔഷധയോഗ്യഭാഗങ്ങൾ -വേര് ,ഇല ,വിത്ത് 

ചില ഔഷധപ്രയോഗങ്ങൾ .

അർശസ്സ് മാറാൻ .

ഊരകത്തിന്റെ വേര് ,പെരിങ്ങലത്തിന്റെ വേര് (ഒരുവേരൻ ) ചുവന്നുള്ളി ജീരകം കൊട്ടതേങ്ങാ (കൊപ്ര ) കരിപ്പട്ടി  എന്നിവയെല്ലാം ചേർത്ത് ലേഹ്യമുണ്ടാക്കി കഴിച്ചാൽ എത്ര പഴകിയ അർശസ്സും മാറും .ഊരകത്തിന്റെ  ഇല തോരൻ വച്ച് പതിവായി കഴിച്ചാലും അർശസ്സ് മാറും . ദിവസവും 3 ഇല രാവിലെ വെറുംവയറ്റിൽ പച്ചയ്ക്ക് ചവച്ചിറക്കിയാലും മതി .

വിറയൽ ,ഊരുസ്തഭം .

ഊരകത്തിന്റെ 50 ഗ്രാം വേര് 10 ഗ്രാം ചുക്ക് എന്നിവ 240 മില്ലി വെള്ളത്തിൽ തിളപ്പിച്ച് 60 മില്ലിയാക്കി വറ്റിച്ച് ദിവസവും രാവിലെയും വൈകിട്ടും രണ്ടുനേരം വീതം ഒരു മാസം തുടർച്ചയായി കഴിച്ചാൽ വാതം ,ക്ഷീണം എന്നിവ കൊണ്ടുണ്ടാകുന്ന വിറയലും ഊരുസ്തഭം എന്ന രോഗവും ശമിക്കും .കാലിന്റെ മുട്ടിൽ നീരുവന്ന് വീങ്ങുന്ന രോഗമാണ് ഊരുസ്തഭം എന്നു പറയുന്നത് .

ലൈംഗീകശക്തി വർദ്ധിക്കാൻ .

ഊരകത്തിന്റെ വിത്ത് ഒന്നര ഗ്രാം പൊടിച്ച് ഒരു ഗ്രാം തേനിൽ കുഴച്ച് ദിവസവും 2 നേരം വീതം പതിവായി കഴിച്ചാൽ ലൈംഗീകശക്തി വർദ്ധിക്കും .


വാത വേദന മാറാൻ .

ഊരകത്തിന്റെ വേരും ,ചുക്കും കുറുന്തോട്ടി വേരും കൂടി കഷായമുണ്ടാക്കി കഴിച്ചാൽ കടച്ചിലോട് കൂടിയ വാതവേദന ക്ഷമിക്കും .

യൗവനം നിലനിർത്താൻ .

ഊരകത്തിന്റെ വേര് ഉണക്കിപ്പൊടിച്ച് 3 ഗ്രാം വീതം തേനിൽ കുഴച്ച് ദിവസവും പതിവായി കഴിച്ചാൽ യൗവനം നിലനിൽക്കും .

മുലപ്പാൽ വർദ്ധിക്കാൻ .

ഊരകത്തിന്റെ വേര് പച്ചയ്‌ക്ക്‌ ഒരാഴ്ച്ച ചവച്ചരച്ച് കഴിച്ചാൽ പ്രസവാനന്തരം സ്ത്രീകളുടെ മുലപ്പാൽ വർദ്ധിക്കും .

മൂത്രാദിസാരം .

ഊരകത്തിന്റെ വേര് ,ഒരില ,മൂവില ,ചെറൂള ,ചെറുവഴുതിന ,ഞെരിഞ്ഞിൽ എന്നിവ കഷായം വച്ച് കഴിച്ചാൽ മൂത്രാദിസാരം മാറും (മൂത്രം അധികമായി പോകുന്ന അവസ്ഥ )

അസ്ഥിസ്രാവം .

ഊരകത്തിന്റെ വേര് , കുറുന്തോട്ടി വേര് എന്നിവ കഷായം വച്ച് കോലരക്ക് ചേർത്ത് കഴിച്ചാൽ അസ്ഥിസ്രാവം മാറും .

പനി മാറാൻ .

ഊരകത്തിന്റെ ഇലയും ,വേരും ചതച്ച് വെള്ളത്തിലിട്ട് ആ വെള്ളം കൊണ്ട് ശരീരം തണുപ്പിച്ചാൽ പനി മാറും .

മൂത്രച്ചുടിച്ചിൽ മാറാൻ .

ഊരകത്തിന്റെ 50 ഗ്രാം വേര്  240 മില്ലി വെള്ളത്തിൽ തിളപ്പിച്ച് 60 മില്ലിയാക്കി വറ്റിച്ച് ദിവസവും രാവിലെയും വൈകിട്ടും രണ്ടുനേരം കഴിച്ചാൽ മൂത്രച്ചുടിച്ചിൽ മാറും .

ചുമ മാറാൻ .

ഊരകത്തിന്റെ ഇലയുടെ ഒരൗൺസ് നീരിൽ ഒരു നുള്ള് കുരുമുളകുപൊടി ചേർത്തു ദിവസം രണ്ടു നേരം കഴിച്ചാൽ ചുമ മാറും . 

Previous Post Next Post