സ്ത്രീപുരുഷഭേദമന്യേ എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. തലയിലെ താരൻ. ഹോർമോണുകളുടെ വ്യത്യാസം. ചില മരുന്നുകളുടെ ഉപയോഗം. മാനസിക സമ്മർദ്ദം തുടങ്ങിയ കാരണങ്ങൾ കൊണ്ടൊക്കെ മുടികൊഴിച്ചിലുണ്ടാകാം . എന്നാൽ സാധാരണ ഒരു ദിവസം 50 മുതൽ 100 മുടി വരെ ഒരാളുടെ തലയിൽ നിന്നും കൊഴിഞ്ഞു പോകാറുണ്ട് ഇത് വളരെ സാധാരണ പ്രക്രിയയാണ്. ഇതിൽ കൂടുതൽ മുടി ഒരു ദിവസം കഴിയുമ്പോഴാണ് മുടികൊഴിച്ചിൽ എന്ന് നാം കണക്കാക്കുന്നത്. എന്നാൽ മുടി കൊഴിച്ചിൽ മാറാൻ വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റിയ വളരെ ഫലപ്രദമായ ഒരു എണ്ണമുണ്ട് അത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം
$ads={1}
എണ്ണ തയ്യാറാക്കാൻ ആവശ്യമുള്ള സാധനങ്ങൾ
വെളിച്ചെണ്ണ 500 gm
ആവണക്കെണ്ണ 50 gm
മൈലാഞ്ചി ഒരുപിടി
ചെമ്പരത്തി പൂവ് 10 എണ്ണം
കയ്യോന്നി നീര് ½ കപ്പ്
ഉലുവയുടെ ഇല അരച്ചത് 10 ചെടിയുടെ
നെല്ലിയില ഒരുപിടി
ബ്രഹ്മി ഒരുപിടി
നീലയമരി ½ പിടി
വേപ്പില ഒരുപിടി
കറിവേപ്പില ½ പിടി
$ads={2}
തയ്യാറാക്കുന്ന വിധം
ഇവയെല്ലാംകൂടി നന്നായി അരച്ച് എണ്ണയിൽ കാച്ചി മണൽ പരുവമാകുമ്പോൾ അടുപ്പിൽ നിന്നും വാങ്ങുക ശേഷം അരിച്ചെടുത്ത് കുപ്പിയിലാക്കി സൂക്ഷിക്കാം ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം തലയോട്ടിയിൽ തേച്ചുപിടിപ്പിച്ച് നന്നായി മസാജ് ചെയ്താൽ മുടികൊഴിച്ചിൽ പരിപൂർണമായും മാറും
Tags:
മുടികൊഴിച്ചിൽ മാറാൻ