സുരക്ഷിതമല്ലാത്ത ആളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എനിക്ക് എയ്ഡ്സ് വരുമോ ഇനിയും എന്ത് ചെയ്യും? നമുക്കറിയാം ഒരുപാട് മാർഗ്ഗങ്ങൾ ഉണ്ട് എച്ച്ഐവിയേ പ്രതിരോധിക്കാൻ. HIV വൈറസ് നമ്മുടെ ശരീരത്തിന്റെയുള്ളിൽ കയറി കഴിഞ്ഞാൽ അതിനെ നശിപ്പിക്കാൻ ഒരേയൊരു മാർഗമേ ഉള്ളൂ PEP ( Post Exposures Prophylaxis ) PEP എന്നത് ഒരു എമർജൻസി മെഡിസിനാണ്. നിങ്ങൾ സുരക്ഷിതമല്ലാത്ത ആളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിലൊ. മയക്കുമരുന്നോ മറ്റു കാര്യങ്ങളോ ഉപയോഗിക്കാനായി നീഡിൽസ് ഷെയർ ചെയ്ത് ഉപയോഗിച്ചിട്ടുണ്ടങ്കിലോ നമ്മൾ എത്രയും വേഗം PEP ഉപയോഗിക്കേണ്ടതാണ്.HIV നെഗറ്റീവ് ആയിട്ടുള്ളവർ HIV പോസിറ്റീവ് ആകുന്നത് തടയാൻ വേണ്ടിയുള്ള ഒരു മാർഗമാണ് PEP എന്ന മരുന്ന്. HIV വൈറസുകൾ ശരീരത്തിൽ പെരുകുന്നത് തടയുകയാണ് PEP ന്റെ ദൗത്യം. ഇത് എത്രയും വേഗം നിങ്ങൾ ഉപയോഗിക്കുന്നോ. നിങ്ങൾ അത്രയും സുരക്ഷിതരാണ്. നിങ്ങളുടെ ശരീരത്തിൽ HIV വൈറസ് പ്രവേശിച്ചിട്ടുണ്ട് എന്ന് സംശയം തോന്നിയാൽ 72 മണിക്കൂറിനുള്ളിൽ PEP എടുക്കണം. തുടർച്ചയായി 28 ദിവസം PEP മെഡിസിൻ കഴിക്കണം. നിലവിലുള്ളതിൽ വച്ച് വളരെ എഫക്ടീവ് ആയിട്ടുള്ള ഒരു മരുന്നാണ് PEP.
$ads={1}
PEP ഉപയോഗിക്കുന്ന സമയങ്ങളിൽ നിങ്ങൾ ലൈംഗികബന്ധത്തിലേർപ്പെടുകയാണെങ്കിൽ നിങ്ങൾ നിർബന്ധമായും കോണ്ടം ഉപയോഗിക്കേണ്ടതാണ്. PEP ഉപയോഗിക്കുന്ന ചിലയാളുകളിൽ കണ്ടുവരുന്ന സൈഡ് എഫക്ട്സുകളാണ് ഓക്കാനവും. വയറിളക്കവും. വളരെ ചെറിയ രീതിയിൽ ആണ് ഇത് ഉണ്ടാക്കുക. വല്ലാതെ ഇത് കൂടുകയാണെങ്കിൽ നിങ്ങളുടെ ഡോക്ടറിനെ സമീപിക്കേണ്ടതാണ്.
$ads={2}
നിങ്ങൾക്ക് എമർജൻസിആയി PEP വേണമെങ്കിൽ നിങ്ങളുടെ ഡോക്ടറിനെയോ HIV മെഡിക്കൽ കൗൺസിലറിനെയോ. മെഡിക്കൽ കോളേജുകളിലോ ഉടൻതന്നെ നിങ്ങൾ സമീപിക്കേണ്ടതാണ്