ഔഷധഗുണങ്ങൾ ഏറെയുള്ള ചെടിയാണ് ചങ്ങലംപരണ്ട. പേര് സൂചിപ്പിക്കുന്ന പോലെ ചങ്ങലപോലെ തണ്ടുള്ള വൃക്ഷങ്ങളിൽ പടർന്നുകയറുന്ന ചെടിയാണ് ചങ്ങലംപരണ്ട.ഇന്ത്യയിലും ശ്രീലങ്കയിലും ഈ സസ്യം സാധാരണ കണ്ടു വരുന്ന .ഇതിന്റെ തണ്ടുകൾ ചതുരാകൃതിയിൽ തടിച്ചതും ജലം ശേഖരിച്ചു വയ്ക്കുന്നവയുമാണ് .ഒടിഞ്ഞ അസ്ഥികളെ തമ്മിൽ യോജിപ്പിക്കാനുള്ള ഔഷധ ശക്തി ഈ സസ്യത്തിനുണ്ട്. അതുകൊണ്ട് തന്നെ സംസ്കൃതത്തിൽ ഇതിനെ അസ്ഥിസംഹാരി എന്നും ഇംഗ്ലീഷിൽ ബോൺ സെറ്റെർ എന്നും അറിയപ്പെടുന്നു. കർക്കിടകക്കഞ്ഞിയിലെ ഒരു പ്രധാന ചേരുവകൂടിയാണ് ഈ ചെടി. ഓടിവ സംബന്ധമായ ചികിത്സയ്ക്ക് വൈദ്യന്മാർ പ്രധാനമായും ഉപയോഗിക്കുന്ന ഒരു മരുന്നു കൂടിയാണ് ചങ്ങലംപരണ്ട. ഒടുവിന് മാത്രമല്ല ചതവിനും, നീരിനും, നടുവേദന, മുട്ടുവേദന, അസ്ഥിതേയ്മാനം,സന്ധിവാതം അസ്ഥിസംബന്ധമായ ഒട്ടനവധി രോഗങ്ങൾക്കും നല്ലൊരു പരിഹാരമാണ് ചങ്ങലംപരണ്ട . കാൽസ്യ ത്തിന്റെ ഉറവിടമാണ് ഇ സസ്യം, കാൽസ്യം ഓക്സലേറ്റ്. കൊഴുപ്പ്, കരോട്ടിൻ, കാർബോഹൈഡ്രേറ്റ്. വിറ്റാമിൻ സി, കാൽസ്യം കാർബണേറ്റ് മുതലായവ ഇതിലടങ്ങിയിരിക്കുന്നു. പശുവിന് പാൽ കൂടുതൽ ലഭിക്കാൻ വേണ്ടി പുല്ലിനൊപ്പം ചങ്ങലംപരണ്ടയും കൊടുക്കാറുണ്ട്.ഇതിന്റെ താണ്ടിന്റെയോ ഇലയുടെയോ നീര് നമ്മുടെ ശരീഅത്തിൽ പറ്റിയാൽ നല്ല ചൊറിച്ചിലുണ്ടാകും ചങ്ങലംപരണ്ടയുടെ ഇലയും തണ്ടും ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു
കുടുംബം : Vitaceae
ശാസ്ത്രണം : Cissus quadrangularis ,Vitis quadrangularis
മറ്റു ഭാഷകളിലെ പേരുകൾ
ഇംഗ്ലീഷ് : Bone Setter
സംസ്‌കൃതം :ആസ്തിസംഹാരഃ ,വജ്രവല്ലി ,ഗ്രന്ഥി മാൻ ,കുലിശഃ
ഹിന്ദി :ഹർശങ്കർ ,ഹർജോര
തമിഴ് : പിരഡൽ
തെലുങ്ക് : നുല്ലേന്ദ , നുല്ലേന്ദതിഗേഹ്
രസാദിഗുണങ്ങൾ
രസം :മധുരം
ഗുണം :രൂക്ഷം, ലഘു
വീര്യം :ഉഷ്ണം
വിപാകം :മധുരം
ഔഷധഗുണങ്ങൾ
കഫവും വാതവും ശമിപ്പിക്കുന്നു. . ഒടിഞ്ഞ അസ്ഥിയെ കൂട്ടി ചേർക്കുന്നു .ആർതവം ക്രമീകരിക്കുന്നു.
ചില ഔഷധപ്രയോഗങ്ങൾ
ഒടിഞ്ഞ ഭാഗം പഞ്ഞികൊണ്ടോ തുണി കൊണ്ടോ പൊതിഞ്ഞ ശേഷം ഒരു പലക വെച്ച് കെട്ടുക ശേഷം പഞ്ഞിയിലേക്ക് ചങ്ങലംപരണ്ട യുടെ നീര് ഒഴിച്ചു കൊടുക്കുക ഇത് കുറച്ചു നാൾ അടുപ്പിച്ചു ചെയ്താൽ ഒഴിഞ്ഞ ഭാഗത്തുള്ള നീരു മാറുകയും അസ്ഥികൾ കൂടിച്ചേരുകയും ചെയ്യും
ചങ്ങലംപരണ്ടയുടെ തണ്ട് വാട്ടിപ്പിഴിഞ്ഞ് നീരെടുത്ത് ചെറിയ ചൂടോടെ ചെവിയിൽ ഇറ്റിക്കുന്നത് ചെവിയിലുണ്ടാകുന്ന പഴുപ്പിനും, വേദനയ്ക്കും, നീരിനും വളരെ ഫലപ്രദമാണ്
ചങ്ങലംപരണ്ട ഇടിച്ചുപിഴിഞ്ഞ നീരിൽ തേൻ, നെയ്യ്, ചന്ദനം ഇവ ചേർത്ത് കഴിക്കുന്നത് അമിത ആർത്തവത്തിന് വളരെ ഫലപ്രദമാണ്
ചങ്ങലംപരണ്ട ഇട്ട് എണ്ണകാച്ചി തലയിൽ പതിവായി തേച്ചുകുളിച്ചാൽ മുടിക്ക് നല്ല ആരോഗ്യവും. മുടിയുടെ അറ്റം പൊട്ടുന്നത് തടയാനും മുടി സമൃദ്ധമായി വളരാനും വളരെ നല്ലതാണ്
ചങ്ങലംപരണ്ടയുടെ തണ്ടും ഇലയും ഇടിച്ചുപിഴിഞ്ഞ ഒരൗൺസ് നീര് എടുത്ത് സമം തേനും ചേർത്ത് ദിവസം രണ്ടു നേരം വീതം 3 ദിവസം കഴിച്ചാൽ ക്രമം തെറ്റിയ ആർത്തവത്തിന് വളരെ ഫലപ്രദമാണ്
ഉഴുന്നിനൊപ്പം ചങ്ങലംപരണ്ടയും ചേർത്ത് അരച്ച് വാടയുണ്ടാക്കി കഴിച്ചാൽ സന്ധിവാതം അർശ്ശസ് എന്നിവ ശമിക്കും
ചങ്ങലംപരണ്ടയുടെ തണ്ടും ഇലയും നിഴലിൽ ഉണക്കിപ്പൊടിച്ച് ഒരു സ്പൂൺ വീതം ദിവസം രണ്ടുനേരം മോരിൽ കലക്കി കുടിക്കുന്നത് വിശപ്പില്ലായ്മയും ,അരുചിക്കും ,ദഹനക്കുറവിനും വളരെ ഫലപ്രദമാണ്
ചങ്ങലംപരണ്ട, ഉഴുന്ന്, ഞവരയരി, ഇവ കഞ്ഞി വെച്ച് വെളുത്തുള്ളിയും ചുവന്നുള്ളിയും കുരുമുളകും ചേർത്ത് കഴിച്ചാൽ നടുവേദനയും മുട്ടു വേദനയും മാറാൻ വളരെ ഫലപ്രദമാണ്
ചങ്ങലംപരണ്ട അരച്ച് പുറമെ പുരട്ടിയാൽ നീരും വേദനയും ശമിക്കും
ചങ്ങലംപരണ്ടയുടെ തണ്ട് ഉണക്കിപ്പൊടിച്ച് വാളൻ പുളിയും ഉപ്പും ചേർത്ത് കഴിച്ചാൽ വയറുവേദനയ്ക്ക് ശമനം കിട്ടും മാത്രമല്ല ഇങ്ങനെ കഴിച്ചാൽ ആർത്തവ സമയത്തുണ്ടാകുന്ന വയറുവേദനയ്ക്കും വളരെ നല്ലതാണ്
ചങ്ങലംപരണ്ട ചമ്മന്തി ഉണ്ടാക്കി പതിവായി കഴിച്ചാൽ വയറിന് മറ്റ് അസുഖങ്ങളൊന്നും ഉണ്ടാകുകയില്ല
ചങ്ങലംപരണ്ടയുടെ ഇളം തണ്ട് എണ്ണയിൽ വാട്ടി ചമ്മന്തി അരച്ച് കഴിക്കുന്നത് അസ്ഥിസ്രാവം പോലെയുള്ള സ്ത്രീജന്യരോഗങ്ങൾ മാറാൻ വളരെ ഫലപ്രദമാണ്
ചങ്ങലംപരണ്ടയുടെ തണ്ടും, മഞ്ഞൾപ്പൊടിയും, ചെറിയ ഉള്ളിയും, കുരുമുളകും, ഇന്ദുപ്പും ചേർത്ത് സൂപ്പുണ്ടാക്കി കഴിച്ചാൽ സന്ധിവേദന മാറാൻ വളരെ ഫലപ്രദമാണ്
ചങ്ങലംപരണ്ട, കറ്റാർവാഴ, മഞ്ഞൾപൊടി, ചുണ്ണാമ്പ് എന്നിവ ചേർത്ത് അരച്ച് പശുവിന്റെ അകിടിൽ പുരട്ടുന്നത് അകിട് വീക്കം മാറാൻ വളരെ ഫലപ്രദമാണ്