കോവിഡ് എപ്പോൾ വേണമെങ്കിലും ആർക്കും വരാം ഒട്ടനവധി രൂപത്തിലും ഭാവത്തിലും കോഡ് നമുക്ക് ചുറ്റുമുണ്ട്. കോവിഡ് ബാധിച്ചു കഴിഞ്ഞാൽ നമ്മുടെ ആരോഗ്യത്തെ വളരെയധികം ബാധിക്കും. അതുകൊണ്ടുതന്നെ കോവിഡ വന്നു പോയി കഴിഞ്ഞാൽ ഭക്ഷണരീതിയിൽ വളരെ ഏറെ ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്. മാത്രമല്ല ശരീരത്തിന് നല്ല വിശ്രമം ആവശ്യമുണ്ട് അതുകൊണ്ടുതന്നെ കോവിഡ് വന്നു പോയി കഴിഞ്ഞാൽ ഉടൻതന്നെ കഠിന ജോലികൾ ചെയ്യാതിരിക്കുകയും ദിവസവും നല്ല ഉറക്കവും അത്യാവശ്യമാണ്
$ads={1}
കോവിഡ് വന്നു പോയി കഴിഞ്ഞാൽ പഴയ ആരോഗ്യം തിരിച്ചു കിട്ടാനായി നമ്മൾ എന്തൊക്കെ ഭക്ഷണങ്ങൾ ആണ് കഴിക്കേണ്ടത് എന്ന് നോക്കാം
ഭക്ഷണം കഴിക്കുമ്പോൾ അമിതമായി കഴിക്കാതെ പലപ്രാവശ്യമായി കഴിക്കുന്നത് ആയിരിക്കും വളരെ നല്ലത്. കഴിക്കുന്ന ഭക്ഷണം നല്ലപോലെ ചവച്ചരച്ചു കഴിയ്ക്കാൻ ശ്രദ്ധിക്കണം. എന്തുകൊണ്ടെന്നാൽ നമ്മുടെ വയറിന് ഒരുപാട് ആയസം കൊടുക്കാതെ ഭക്ഷണങ്ങൾ കൃത്യ അളവിൽ കൃത്യമായ ഇടവേളകളിൽ കഴിക്കുക എന്നുള്ളതും വളരെ പ്രധാനമാണ്. അതുപോലെതന്നെ ആവശ്യത്തിന് വെള്ളവും കുടിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
$ads={2}
കോവിഡ് വന്നു പോയി കഴിഞ്ഞാൽ ശരീരത്തിന് ഏറ്റവും അത്യാവശ്യമുള്ളത് പ്രോട്ടീനുകളാണ്. കാരണം പ്രതിരോധശക്തി വീണ്ടെടുക്കുന്നതിന് പ്രോട്ടീനുകൾ വളരെ അത്യാവശ്യമാണ്. പ്രോട്ടീനുകൾ ധാരാളം അടങ്ങിയ ഒന്നാണ് മുളപ്പിച്ച ധാന്യങ്ങൾ . അതുകൊണ്ടുതന്നെ മുളപ്പിച്ച ധാന്യങ്ങൾ പച്ചയ്ക്ക്കോ അല്ലാതെയോ ദിവസം ധാരാളം കഴിക്കാൻ ശ്രദ്ധിക്കുക. അതുപോലെതന്നെ റെഡ്മീറ്റ് കഴിക്കുന്നതും വളരെ നല്ലതാണ് എന്തെന്നാൽ റെഡ്മീറ്റ് കഴിക്കുന്നതുകൊണ്ട് നമ്മുടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകളും ഇരുമ്പും വൈറ്റമിൻB2, B3, B6,B12, തുടങ്ങിയവയും സെലിനിയം, തയാമിൻ, അമിനോ ആസിഡ് തുടങ്ങിയവ ധാരാളം ഇതിൽ അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെയാണ് മീൻ കഴിക്കുന്നത് ഒമേഗ 3 ആസിഡിനാൽ സമ്പുഷ്ടമാണ് മീൻ ഇത് നമ്മുടെ ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് അതുമാത്രമല്ല കാൽസ്യം, അയൺ, ഫോസ്ഫറസ്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ ധാരാളമടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ ഈ അവസരത്തിൽ മീൻ കഴിക്കുന്നതും വളരെ നല്ലതാണ്. അതുപോലെതന്നെ മുട്ട കഴിക്കുന്നതും പ്രോട്ടീനുകളും വൈറ്റമിൻ D യും ധാരാളം അടങ്ങിയ ഒന്നാണ് മുട്ട അതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തിന് പ്രതിരോധശക്തി കൂട്ടാൻ മുട്ട കഴിക്കുന്നത് വളരെ പ്രയോജനം ചെയ്യും
Tags:
നല്ല ആരോഗ്യത്തിന്