നമ്മുടെ തൊടികളിൽ കാണുന്ന പലതരം ഔഷധസസ്യങ്ങളിൽ ഒന്നാണ് പനിക്കൂർക്ക. കുട്ടികൾക്ക് ജലദോഷത്തിനു ഫലപ്രദമായ ഒരു മരുന്ന് എന്ന രീതിയിൽ കേരളത്തിലെ മിക്ക വീടുകളിലും ഇത് വളർത്തുന്നു. പ്രത്യേകിച്ച് പരിചരണം ഒന്നുമില്ലാതെ ഏതു കാലാവസ്ഥയിലും സമൃദ്ധമായി വളരുന്ന ഒരു ചെടി കൂടിയാണ് പനിക്കൂർക്ക
കർപ്പൂരവല്ലി, ഞവര, കഞ്ഞിക്കൂർക്ക, ചുമക്കൂർക്ക എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. പനിക്കൂർക്ക എന്ന പേര് പോലെ തന്നെ പനി മാറാൻ ഏറ്റവും നല്ല ഒരു ഔഷധമാണിത്. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനപ്രദമാണ്. പനിക്ക് മാത്രമല്ല ശരീര വേദന, സന്ധിവേദന, കാലുവേദന, കാൽമുട്ടുവേദന അങ്ങനെ ശരീരത്തിലുണ്ടാകുന്ന ഒരുപാട് വേദനക്ക് നല്ലൊരു പരിഹാരം കൂടിയാണ് പനിക്കൂർക്ക
പനിക്കൂർക്കയുടെ ഇലയും, തണ്ടുകളും നമ്മൾ ഔഷധത്തിനായി ഉപയോഗിക്കുന്നു.
$ads={1}
രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന കാര്യത്തിൽ വളരെ മുന്നിലാണ് പനിക്കൂർക്ക. അതുകൊണ്ടുതന്നെ കുട്ടികൾക്കുണ്ടാകുന്ന ഒട്ടു മിക്ക രോഗങ്ങൾക്കും നല്ലൊരു പരിഹാരം കൂടിയാണ് പനിക്കൂർക്ക. കുട്ടികളിലും മുതിർന്നവരിലും മിക്ക അസുഖങ്ങൾക്കും കാരണം പ്രതിരോധശേഷി കുറയുന്നതാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് പനിക്കൂർക്ക. പ്രത്യേകിച്ച് അസുഖങ്ങൾ ഒന്നും ഇല്ലാത്ത ആളുകളാണെങ്കിലും പനിക്കൂർക്കയിലയുടെ നീര് ഒരു ടീസ്പൂൺ വീതം ആഴ്ചയിലൊരു ദിവസം കഴിക്കുന്നതും പനിക്കൂർക്കയില ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് വളരെ നല്ലതാണ്.
പനിക്കൂർക്കയുടെ മറ്റ് ഔഷധഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
വിട്ടുമാറാത്ത ജലദോഷത്തിന്
പനിക്കൂർക്കയില വാട്ടി പിഴിഞ്ഞെടുത്ത നീരിൽ രാസ്നാദി ചൂർണം ചാലിച്ച നെറുകയിൽ വച്ചാൽ വിട്ടുമാറാത്ത പനിക്ക് വളരെ നല്ലൊരു മരുന്നാണ്
സന്ധിവേദനയ്ക്ക്
സന്ധികളിൽ വേദന, നീരുണ്ടാകുക. കൈകാൽ വേദന, മനസ്സിൽ വലിച്ചിൽ, ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉള്ളവർ പനിക്കൂർക്കയുടെ ഇല ചേർത്ത് കിഴിയുണ്ടാക്കി കിഴി പിടിക്കുന്നതും പനിക്കൂർക്കയുടെ ഇല വാട്ടിപ്പിഴിഞ്ഞ നീര് വേദനയുള്ള ഭാഗങ്ങളിൽ പുരട്ടുന്നതും ഇങ്ങനെയുള്ള രോഗങ്ങൾക്ക് വളരെ ഫലപ്രദമാണ്
ചുമ മാറാൻ
പനിക്കൂർക്കയിലയുടെ ഒരു സ്പൂൺ നീരിൽ കുറച്ച് കൽക്കണ്ടം പൊടിച്ചു ചേർത്ത് കഴിച്ചാൽ ചുമ മാറാൻ വളരെ ഫലപ്രദമാണ്
ഗ്യാസ്ട്രബിളിന്
പനിക്കൂർക്കയിലയുടെ നീരും സമം നാരങ്ങാനീരും ചേർത്ത് ചൂടാക്കി ചെറിയ ചൂടോടെ കഴിക്കുന്നത് ഗ്യാസ്ട്രബിളിന് വളരെ നല്ലതാണ്
കുഞ്ഞുങ്ങൾക്കുണ്ടാകുന്ന പനിക്ക്
പനിക്കൂർക്കയില അൽപം ചൂടാക്കി നീരെടുത്ത് അൽപം തേൻ കൂടി ചേർത്ത് ദിവസം മൂന്നു നേരം രണ്ടു മൂന്നു ദിവസം തുടർച്ചയായി കൊടുത്താൽ പനി ചുമ എന്നിവ മാറും മാത്രമല്ല കുളിപ്പിക്കുന്ന വെള്ളത്തിൽ 2 പനിക്കൂർക്കയില ഞെരടി ചേർത്തു കുളിപ്പിക്കുന്നതും പനി വരാതിരിക്കാൻ വളരെ ഫലപ്രദമാണ്
$ads={2}
പനിക്കും തൊണ്ടവേദനയ്ക്കും
പനിക്കൂർക്കയില ഇട്ട് വെള്ളം തിളപ്പിച്ച് ആവി പിടിക്കുന്നത് പനിയും തൊണ്ടവേദനയും മാറാൻ വളരെ ഫലപ്രദമാണ്
പനി, കഫക്കെട്ട്, വരണ്ട ചുമ എന്നിവയ്ക്ക്
പനിക്കൂർക്കയുടെ ഇലയുടെ നീരും ആടലോടകത്തിന്റെ ഇലയുടെ നീരും കൽക്കണ്ടം പൊടിച്ചതും ചേർത്ത് ദിവസം മൂന്ന് നേരം രണ്ടു മൂന്നു ദിവസം അടുപ്പിച്ച് കഴിച്ചാൽ പനി കഫക്കെട്ട് വരണ്ട ചുമ എന്നിവ മാറിക്കിട്ടും
തലവേദനയ്ക്ക്
പനിക്കൂർക്കയില നല്ലതുപോലെ അരച്ച് നെറ്റിയിൽ പൂശുന്നത് തലവേദന മാറാൻ നല്ലൊരു മരുന്ന് ആണ്
വയറുവേദനയ്ക്ക്
മൂന്ന് ടീസ്പൂൺ പനിക്കൂർക്കയിലയുടെ നീരും അല്പം ഇഞ്ചിനീരും ചേർത്ത് കുടിക്കുന്നത് വയറുവേദന മാറാൻ നല്ലൊരു മരുന്ന് ആണ് മാത്രമല്ല ഗ്യാസ്ട്രബിളിനും ഇത് നല്ലതാണ്
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ
പനിക്കൂർക്ക ഇലയുടെ നീരും മഞ്ഞൾപ്പൊടിയും തേനും ചേർത്ത് ഒരു മാസം തുടർച്ചയായി കഴിച്ചാൽ പ്രതിരോധ ശക്തി വർധിക്കും