മഞ്ഞൾ ഭക്ഷണത്തിന് സ്വാത് നൽകാനും നിറം നൽകാനും മാത്രമല്ല ആരോഗ്യ ഗുണങ്ങളേറെയുള്ള ഒന്നുകൂടിയാണ്. ഇന്ത്യയുടെ സുവർണ്ണ സുഗന്ധവ്യജ്ഞനം എന്നറിയപ്പെടുന്ന മഞ്ഞൾ വിവിധയിഞങ്ങളുണ്ട് . സുവർണ്ണ, സുഗുണ, കാന്തി, ശോഭ, സോന, സുദർശന. വർണ്ണ തുടങ്ങിയവ. നമ്മുടെ ശരീരത്തിലുണ്ടാകുന്ന എല്ലാം പ്രശ്നങ്ങൾക്കുമുള്ള പ്രതിവിധി മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്. ക്യാൻസറിനെ തടയാനും, തലച്ചോറിന്റെ പ്രവർത്തനത്തിനും, പ്രതിരോധശേഷി കൂട്ടാനും, ദഹനം എളുപ്പമാക്കാനും, കരൾ സംരക്ഷിക്കാനും, പ്രമേഹത്തെ നിയന്ത്രിക്കാനും മുറിവുകൾ ഉണങ്ങാനും. സൗന്ദര്യസംരക്ഷണത്തിന് ഇവയ്ക്കെല്ലാം മഞ്ഞൾ നല്ലൊരു പരിഹാരമാർഗമാണ്.മഞ്ഞളിന്റെ മറ്റ് ഔഷധഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
$ads={1}
മുഖത്തിന് തിളക്കം വർദ്ധിപ്പിക്കാൻ
മഞ്ഞളും നാരങ്ങാനീരും, വെള്ളരിക്ക നീരും യോജിപ്പിച്ച് പതിവായി മുഖത്ത് പുരട്ടുന്നത് ശീലമാക്കിയാൽ മുഖത്തിന്റെ തിളക്കം വർദ്ധിക്കുന്നതാണ്
മുഖക്കുരുവിനും മുഖത്തെ കറുത്ത പാട് മാറാനും
മഞ്ഞപ്പൊടിയും ചെറുനാരങ്ങാനീരും യോജിപ്പിച്ച് ദിവസവും രാത്രി മുഖത്തും കഴുത്തിലും പുരട്ടി അരമണിക്കൂറിനുശേഷം ഇളംചൂടുവെള്ളത്തിൽ കഴുകിക്കളയുന്നത് മുഖക്കുരു മാറാനും മുഖത്തെ പാടുകൾ മാറാനും മുഖത്തെ ചുളിവുകൾ മാറാനും വളരെ നല്ല ഒരു മരുന്നാണ്
മഞ്ഞപ്പിത്തത്തിന്
10 ഗ്രാം മഞ്ഞൾപ്പൊടി 50 ഗ്രാം തൈരിൽ ചേർത്ത് ദിവസവും രണ്ടു നേരം കുറച്ചു ദിവസം തുടർച്ചയായി കഴിച്ചാൽ മഞ്ഞപ്പിത്തം മാറും
പ്രതിരോധ ശേഷിക്ക്
രാവിലെ മഞ്ഞൾപ്പൊടിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരത്തിന് പ്രതിരോധശേഷി കൂട്ടാനും വാത സംബന്ധമായ രോഗങ്ങളെ തടയാനും, സന്ധികളിലെ വേദന മാറ്റാനും ഇത് വളരെ ഫലപ്രദമാണ്
കുട്ടികളിലെ കൃമിശല്യത്തിന്
പച്ചമഞ്ഞളും ബ്രഹ്മിയും സമം ചതച്ചെടുത്ത് നീരെടുത്ത് രാവിലെ കുട്ടികൾക്ക് കൊടുത്താൽ കുട്ടികളിലെ കൃമിശല്യം മാറുന്നതാണ്
ത്വക്ക് രോഗങ്ങൾക്ക്
മഞ്ഞളും വേപ്പിലയും ചേർത്ത് അരച്ച് കുഴമ്പുരൂപത്തിലാക്കി പുരട്ടുന്നത് ഒട്ടു മിക്ക രോഗങ്ങൾക്കും വളരെ ഫലപ്രദമാണ്
ആസ്മയ്ക്ക്
ഒരു ഗ്ലാസ് പാലിൽ ഒരു സ്പൂൺ മഞ്ഞൾപൊടി ചേർത്ത് ദിവസവും രാവിലെയും വൈകിട്ടും കഴിക്കുന്നത് ആസ്മയ്ക്ക് ശമനം കിട്ടാൻ സഹായിക്കും
$ads={2}
അലർജിക്ക്
കാൽ ടീസ്പൂൺ മഞ്ഞൾപൊടിയും. ഒരു തണ്ട് കറിവേപ്പിലയും ചേർത്തരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ ഒരു മാസം തുടർച്ചയായി രാവിലെ വെറുംവയറ്റിൽ കഴിച്ചാൽ അലർജിക്കും അലർജി മൂലമുണ്ടാകുന്ന തുമ്മലിനും, മൂക്കൊലിപ്പിനും വളരെ ഫലപ്രദമാണ്
കടന്തൽ വിഷത്തിന്
കടന്തൽ കുത്തിയ ഭാഗത്ത് പച്ചമഞ്ഞൾ അരച്ച് തേച്ചാൽ വിഷം ശ്രമിക്കുന്നതാണ്
തലവേദനയ്ക്ക്
പച്ചമഞ്ഞൾ അരച്ച് നെറ്റിയിൽ പുരട്ടിയാൽ തലവേദനയ്ക്ക് ശമനമുണ്ടാകും
തൊണ്ടവേദനയ്ക്ക്
ഇളം ചൂടുപാലിൽ മഞ്ഞൾപ്പൊടിയും ചക്കരയും ചേർത്ത് കഴിക്കുന്നത് തൊണ്ടവേദനയ്ക്ക് ശമനം കിട്ടും
കുഴിനഖത്തിന്
പച്ചമഞ്ഞളും ആരിവേപ്പിലയും ചേർത്തരച്ച് കുറച്ചുനാൾ പതിവായി കുഴിനഖത്തിൽ പുരട്ടിയാൽ കുഴിനഖം മാറാൻ സഹായിക്കും.
മഞ്ഞൾപ്പൊടിയും വേപ്പെണ്ണയും ചേർത്ത് കുഴമ്പുരൂപത്തിലാക്കി കുഴിനഖത്തിൽ പുരട്ടുന്നതും കുഴിനഖം മാറാൻ സഹായിക്കും .
കറ്റാർവാഴ നീരും മഞ്ഞൾപ്പൊടിയും ചേർത്ത് കുഴിനഖത്തിൽ പുരട്ടിയാലും കുഴിനഖം മാറാൻ സഹായിക്കും.
പ്രമേഹത്തിന്
പച്ച മഞ്ഞളിന്റെ നീരും സമം നെല്ലിക്കാനീരും യോജിപ്പിച്ച് രണ്ട് ടീസ്പൂൺ ദിവസവും രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് പ്രമേഹരോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ കഴിയും
കരളിന്റെ ആരോഗ്യത്തിന്
കാൽ ടീസ്പൂൺമഞ്ഞൾപ്പൊടി തേനിൽ ചാലിച്ച് സ്ഥിരമായി കഴിച്ചാൽ കരളിന്റെ ആരോഗ്യം മെച്ചപ്പെടുന്ന താണ് പ്രത്യേകിച്ച് അമിതമായി മദ്യം കഴിച്ച് കരളിന് രോഗം പിടിപെട്ടവർ ഇങ്ങനെ കഴിക്കുന്നത് വളരെ പ്രയോജനം ചെയ്യും
മുറിവുണക്കാനും വ്രണത്തിനും
ശരീരത്തിൽ ചെറിയ മുറിവുണ്ടായാൽ മഞ്ഞൾപൊടി ഇട്ടുകൊടുക്കുന്നത് രക്തം നിൽക്കാനും വേദനയും മാറാൻ ഫലപ്രദമാണ്